മദ്യമില്ല, പുകവലിയില്ല; ലഹരി ചോര മാത്രം! കൊല്ലത്തെ വിറപ്പിച്ച ആ 'സൈക്കോ' ഗുണ്ടയുടെ അന്ത്യം! നിലവിളിച്ചിട്ടും വിട്ടില്ല; അലുവ അതുൽ വധത്തിന്റെ ഞെട്ടിക്കുന്ന ചുരുളഴിയുന്നു...

പുറമെ കണ്ടാൽ ഒരു മാന്യൻ. മദ്യപിക്കില്ല, പുകവലിക്കില്ല, ലഹരിയോട് താല്പര്യമില്ല. പക്ഷേ, കൊല്ലത്തെ ക്വട്ടേഷൻ ലോകത്തിന് അവൻ ഒരു 'സൈക്കോ' ആയിരുന്നു. അലുവ അതുൽ! ജിം സന്തോഷിനെ വെട്ടി നുറുക്കിയ അതേ ക്രൂരതയുടെ ആൾരൂപം. ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങവെ, സ്വന്തം ജീവന് വേണ്ടി നടുറോഡിൽ അവൻ നിലവിളിച്ചു. പക്ഷേ, ഇന്നോവയിലെത്തിയ ആ കൊലയാളി സംഘം ഒരിഞ്ച് പോലും ദയ കാണിച്ചില്ല. ജിം സന്തോഷ് കൊല്ലപ്പെട്ട് കൃത്യം ഒരു വർഷം തികയുമ്പോൾ, അതേ ശൈലിയിൽ അതുലിന്റെ അന്ത്യം. കൊലപാതകം കഴിഞ്ഞ് 12 മണിക്കൂർ തികയും മുൻപേ പ്രധാന പ്രതികളടക്കം എട്ടുപേരെയും പോലീസ് പൂട്ടി. മുണ്ടക്കയത്തെ വനമേഖലയിൽ വെച്ച് തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കവെയാണ് പ്രതികളെ പോലീസ് സാഹസികമായി പിടികൂടിയത്. കൊല്ലത്തെ നടുക്കിയ ആ ചോരക്കളിക്ക് പിന്നിലെ ഞെട്ടിക്കുന്ന വിവരങ്ങളിലേക്ക്...
https://www.facebook.com/Malayalivartha























