സങ്കടക്കാഴ്ചയായി... കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. അഞ്ചൽ ആലഞ്ചേരി ജംഗ്ഷനിലാണ് സംഭവം നടന്നത്. ഏരൂർ ചില്ലിംഗ് പ്ലാൻ്റ് സ്വദേശി അതുൽ രാജ് (19) ആണ് മരിച്ചത്.
ബൈക്കിൽ അഞ്ചലിലേക്ക് പോവുകയായിരുന്ന അതുൽ രാജ് കൊല്ലത്തു നിന്ന് കുളത്തുപ്പുഴയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിന്റെ അടിയിൽ പെടുകയായിരുന്നു. കാറിന്റെ പിന്നിലായിരുന്നു ബൈക്ക്. നിയന്ത്രണം വിട്ട് ബസിന്റെ അടിയിൽ പെടുകയായിരുന്നു.
ബസ്സിന്റെ പിൻ ചക്രം കയറിയിറങ്ങി യുവാവിന്റെ തലച്ചോറ് ചിതറി. നാട്ടുകാർ ചേർന്ന് അതുൽ രാജിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
"
https://www.facebook.com/Malayalivartha
























