ദുബായ് വിമാനത്താവളത്തിന് സമീപം ഡ്രോണ്‍ ആക്രമണം

ദുബായ് രാജ്യാന്തര വിമാനത്താവളത്തിന് സമീപം ഡ്രോണ്‍ ആക്രമണം. വിമാനത്താവളത്തിന്റെ പരിസരത്തെ ഇന്ധന ടാങ്കിന് തീപിടിച്ചെങ്കിലും അണച്ചു. സമയോചിതമായ ഇടപെടലിലൂടെ വന്‍ ദുരന്തം ഒഴിവായെന്നു സിവില്‍ ഡിഫന്‍സ് അറിയിച്ചു. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി അധികൃതര്‍ പറഞ്ഞു. ദുബായ് വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ ഭാഗികമായി പുനഃസ്ഥാപിച്ചെന്നു വ്യോമയാന മന്ത്രാലയം അറിയിച്ചു. യാത്രക്കാര്‍ വിമാന കമ്പനികളുമായി ബന്ധപ്പെടണമെന്നും നിര്‍ദേശം. മേഖലയില്‍ അതീവ ജാഗ്രത തുടരുകയാണ്.
അതിനിടെ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ മറ്റൊരു കപ്പല്‍കൂടി മേഖലയില്‍നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടു. ശനിയാഴ്ച ഇറാന്‍ ആക്രമിച്ച യുഎഇയിലെ ഫുജൈറ എണ്ണസംഭരണ ശാലയില്‍നിന്ന് ഇന്ത്യന്‍ കപ്പല്‍ 'ജഗ് ലാഡ്കി' ആണ് എണ്ണ നിറച്ചശേഷം പുറപ്പെട്ടത്. 80,800 ടണ്‍ മര്‍ബന്‍ ക്രൂഡ് ഓയിലാണ് കപ്പലിലുള്ളത്. എണ്ണനിറയ്ക്കുമ്പോഴായിരുന്നു ഫുജൈറയില്‍ ഇറാന്റെ ഡ്രോണാക്രമണം. കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണ്. മേഖലയില്‍നിന്ന് 2 കപ്പലുകള്‍ നേരത്തെ ഇന്ത്യയില്‍ എത്തിയിരുന്നു.
https://www.facebook.com/Malayalivartha






















