Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

പേനിനെ കൊല്ലുന്ന മരുന്ന് കൊവിഡിന് വാക്‌സിനായി ഉപയോഗിക്കാം; അത്ഭുതമരുന്നെന്ന് വിശേഷിപ്പിച്ച് ഓസ്‌ട്രേലിയ; കാവിഡ്-19 ന്റെ കോശങ്ങളെ വളരെ പെട്ടെന്ന് നശിപ്പിക്കുന്ന ഈ മരുന്നിന് എച്ച്ഐവി, ഇന്‍ഫ്ളുവന്‍സ്, സിക വൈറസുകളെയും തുരത്താനും ശേഷിയുണ്ടെന്ന് ഡോക്ടര്‍മാര്‍

05 APRIL 2020 03:00 PM IST
മലയാളി വാര്‍ത്ത

ഓരോ ദിവസവും ഓരോ വാക്‌സിനുകള്‍ കണ്ടെത്തപ്പെടുന്നുണ്ട്. ഇപ്പോഴിതാ പേനിനെ കൊല്ലുന്ന മരുന്നിന് കൊവിഡിനെ തുരത്താന്‍ ശേഷിയുണ്ടെന്ന് അവകാശവാദമുന്നയിക്കുകയാണ് ഓസ്‌ട്രേലിയയിലെ ഒരുകൂട്ടം വിദഗ്ദര്‍. ആന്റി-പരാസിറ്റിക് എന്ന മരുന്നാണ് ഓസ്‌ട്രേലിയയിലെ വിദഗ്ദര്‍ ഇപ്പോള്‍ പരിചയപ്പെടുത്തുന്നത്. ഈ മരന്ന് 48 മണിക്കൂറിനുള്ളില്‍ കോവിഡ്-19 സെല്ലുകളെ കൊല്ലുമെന്നാണ് ഇവര്‍ അവകാശവാദം ഉന്നയിക്കുന്നത്. ഓസ്‌ട്രേലിയയിലെ മോനാഷ് യൂണിവേഴ്സിറ്റിയിലാണ് പഠനം നടന്നത്, ഡോ. കൈലി വാഗ്സ്റ്റാഫാണ് ഈ പഠനത്തിന് നേതൃത്വം നല്‍കിയത്. ഈ മരുന്ന് വൈറസിന്റെ എല്ലാ ജനിതക വസ്തുക്കളെയും ഫലപ്രദമായി നീക്കംചെയ്തുവെന്നാണ് ഡോക്ടര്‍ പറയുന്നത്. അവര്‍മെക്റ്റിന്‍ എന്ന മരുന്നിന്റെ ഒരു ഡോസ് കൊണ്ട് സെല്‍ കള്‍ച്ചറില്‍ വളരുന്ന സാര്‍സ്-കോവ്-2 വൈറസിനെ നശിപ്പിക്കാന്‍ കഴിയും എന്നാണ് ഇത് കണ്ടുപിടിച്ചവരുടെ അവകാശവാദം. പക്ഷേ ഇത് വൈറസില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നകാര്യത്തില്‍ ഇത് കണ്ടുപിടിച്ചവര്‍ക്കുതന്നെ വ്യക്തതയില്ല. എങ്കിലും വൈറസിനെ പ്രതിരോധിക്കാനുള്ള ഹോസ്റ്റ് സെല്ലുകളുടെ കഴിവ് വൈറസ് തടയുന്ന വാദത്തിലാണ് ഇവര്‍ ഉറച്ചുനില്‍ക്കുന്നത്. ഇനിയുള്ള അടുത്ത ഘട്ടം മനുഷ്യരില്‍ ഉപയോഗിക്കാവുന്ന മരുന്നിന്റെ ശരിയായ അളവ് നിര്‍ണയിക്കുക എന്നതാണെന്നാണ് ഇവര്‍ പറയുന്നത്. വിട്രോയില്‍ ഉപയോഗിക്കുന്ന അളവ് മനുഷ്യര്‍ക്ക് സുരക്ഷിതമാണോ എന്ന് ഉറപ്പാക്കുന്നതാണ് പരീക്ഷണം. മോനാഷ് ബയോമെഡിസിന്‍ ഡിസ്‌കവറി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും പീറ്റര്‍ ഡോഹെര്‍ട്ടി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫെക്ഷന്‍ ആന്‍ഡ് ഇമ്മ്യൂണിറ്റിയുടെയും സംയുക്ത പ്രവര്‍ത്തനമാണ് പഠനം.


പക്ഷേ ഈ വാര്‍ത്തകള്‍ പരന്നതോടുകൂടി ലോകമെമ്ബാടും ഇപ്പോള്‍ തന്നെ ആന്റി പാരസെറ്റ് മരുന്നായി ഉപയോഗിച്ച് വരുന്ന ഇവെര്‍മെക്ടിന്‍ ഉപയോഗിച്ചാല്‍ രണ്ട് ദിവസം കൊണ്ട് കൊറോണയെ കൊല്ലാന്‍ സാധിക്കുമെന്നാണ വിലയിരുത്തലിനെ പ്രതീക്ഷയോടെയാണ് ലോക രാജ്യങ്ങള്‍. എന്നാല്‍ ഇതിന്‍്‌റ അവസാന ടെസ്റ്റും കഴിഞ്ഞ് എന്നാണ് ഓദ്യോഗിക പ്രഖ്യാപനമുണ്ടാവുക , അല്ലെങ്കില്‍ കൊവിഡില്‍ നടന്ന എല്ലാ വാക്‌സിന്‍ പരീക്ഷണങ്ങളെയുപോലെ പാതിവഴിയില്‍ നില്‍ക്കുമോ എന്നുള്ളതും ആശങ്കയാണ്.

മാസങ്ങള്‍ക്കിടെ കടുത്ത പ്രതിസന്ധിയിലും മരണഭയത്തിലും അറ്റമില്ലാത്ത ആശങ്കകളിലുമായ മനുഷ്യകുലത്തെ അവയില്‍ നിന്നും സര്‍വോപരി കൊറോണയില്‍ നിന്നും രക്ഷപ്പെടുത്തുന്ന പ്രതീക്ഷാ നിര്‍ഭരമായ വാര്‍ത്തയാണിപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കോവിഡ്-19 ന്റെ കോശങ്ങളെ വളരെ പെട്ടെന്ന് നശിപ്പിക്കുന്ന ഈ മരുന്നിന് എച്ച്ഐവി, ഇന്‍ഫ്ളുവന്‍സ്, സിക വൈറസുകളെയും തുരത്താനാവുമെന്നും പരീക്ഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്. ഈ മരുന്ന് ലോകമാകമാനം ഇപ്പോള്‍ തന്നെ ലഭ്യമാണെന്നതും ഇതുമായി ബന്ധപ്പെട്ട പ്രതീക്ഷകള്‍ ശക്തമാക്കുന്നുണ്ട്.

ഈ മരുന്ന് മനുഷ്യരില്‍ എത്ര ഡോസ് കൊടുക്കണമെന്ന് സയന്റിസ്റ്റുകള്‍ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. ഇതിലൂടെ മാത്രമേ മനുഷ്യരില്‍ ഈ മരുന്ന് സുരക്ഷിതമായി ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. നിലവില്‍ കോവിഡ്-19 എന്ന മഹാമാരി ലോകമാകമാനം പടര്‍ന്ന് പിടിച്ച് നിരവധി പേരുടെ ജീവന്‍ ദിനംപ്രതി കവര്‍ന്നെടുക്കുകയും നാളിതുവരെ അതിന് മരുന്ന് കണ്ടെത്താന്‍ സാധിക്കാതിരിക്കുകയും ചെയ്തിരിക്കുന്നതിനാല്‍ പുതിയ കണ്ടെത്തല്‍ വഴിത്തിരിവാണെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഇവെര്‍മെക്ടിന്‍ പോലെ ലോകമെമ്ബാടും അനായാസം ലഭ്യമാകുന്ന ആന്റി പാരസെറ്റിന് കൊറോണയെ തുരത്താനുള്ള ഔഷധമായി പരിവര്‍ത്തനപ്പെടുത്താന്‍ സാധിച്ചാല്‍ അത് വളരെ വേഗത്തില്‍ കൊറോണ രോഗികള്‍ക്ക് ഫലപ്രദമായി ഉപയോഗിക്കാനാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിക്കുന്നു. ഈ മരുന്ന് മനുഷ്യരില്‍ ഒരു മാസത്തിനകം പരീക്ഷിക്കാനാവുമെന്നാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (15 minutes ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (21 minutes ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (29 minutes ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (38 minutes ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (53 minutes ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (1 hour ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (1 hour ago)

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...  (1 hour ago)

എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...  (2 hours ago)

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി  (2 hours ago)

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (14 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (14 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (14 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (14 hours ago)

Malayali Vartha Recommends