തെലങ്കാന പ്രസംഗത്തിനിടെ നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിന് മറുപടിയുമായി ഡോ. ജോണ്‍ ബ്രിട്ടാസ് എംപി
തെലങ്കാന പ്രസംഗത്തിനിടെ കോണ്‍ഗ്രസിന് വന്‍കിട കച്ചവടക്കാര്‍ ടെമ്പോയില്‍ പണമെത്തിച്ചു എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിന് മറുപടിയുമായി ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. ആദ്യമായാണ് മോദി ഒരു പൊതുവേദിയില്‍ അംബാനിയെയും അദാനിയേയും കുറിച്ച് പ്രസംഗിക്കുന്നതെന്ന പ്രത്യേകതയും തെലങ്കാന പ്രസംഗത്തില്‍ പലരും ഉയര്‍ത്തിക്കാട്ടിയിരുന്ന സാഹചര്യത്തിലാണ് ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ടെമ്പോയില്‍ നോട്ട് കെട്ടുകള്‍ കിട്ടിയതുകൊണ്ടാണ് കോണ്‍ഗ്രസ് അംബാനിക്കും അദനിക്കുമെതിരെ സംസാരിക്കാത്ത എന്നതായിരുന്നു മോദിയുടെ പരാമര്‍ശം. നോട്ടുകെട്ടുകള്‍ കൊണ്ട് പോയ ടെമ്പോയെകുറിച്ചും അതിന്റെ രെജിസ്ട്രേഷന് നമ്പറുള്‍പ്പടെ മോദിക്കറിയാമെന്നും. എത്രയും വേഗം ഇ ഡി യും സിബിഐയും ആ വിവരങ്ങള്‍ വച്ച് കുറ്റവാളികളെ കണ്ടെത്തണമെന്നുമാണ് ജോണ്‍ ബ്രിട്ടാസ് പ്രതികരിച്ചത്. എക്സിലൂടെയാണ് അദ്ദേഹം പോസ്റ്റ് പങ്കുവച്ചത്.
https://www.facebook.com/Malayalivartha