ബയേണ്‍ മ്യൂണിച്ചിനെ സെമിയില്‍ തകര്‍ത്ത് റയല്‍ മാഡ്രിഡ് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍

ബയേണ്‍ മ്യൂണിച്ചിനെ സെമിയില്‍ തകര്‍ത്ത് റയല്‍ മാഡ്രിഡ് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍. മാഡ്രിഡില്‍ നടന്ന രണ്ടാം പാദ സെമി മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു റയല്‍ മാഡ്രിഡിന്റെ വിജയം.
ഇരുപാദങ്ങളിലുമായി 4-3 എന്ന അഗ്രഗേറ്റ് സ്‌കോറോടെയാണ് റയല്‍ ഫൈനലിലേക്ക് കടന്നത്. ആദ്യപകുതിയ്ക്കുശേഷമാണ് മത്സരത്തില്‍ ഗോള്‍ പിറന്നത്. 68-ാം മിനുറ്റില്‍ ആദ്യം ഗോളടിച്ച് ബയേണ്‍ മ്യൂണിച്ച് മുന്നിലെത്തിയെങ്കിലും ഹൊസേലുവിന്റെ ഇരട്ടഗോളുകളിലൂടെ റയല്‍ വിജയം കൈപ്പിടിയിലൊതുക്കി.
ആദ്യപാദ സെമി മത്സരത്തില്‍ ഇരുടീമുകളും രണ്ട് ഗോളുകളടിച്ച് സമനിലയിലാണ് പിരിഞ്ഞത്. നേരത്തേ പി.എസ്.ജിയെ സെമിയില്‍ തകര്‍ത്ത ഡോര്‍ട്ട്മുണ്ടാണ് ഫൈനലില്‍ റയല്‍ മാഡ്രിഡിന്റെ എതിരാളി. ജൂണ്‍ രണ്ടിന് ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിലാണ് ഫൈനല്‍ നടക്കുക.
"
https://www.facebook.com/Malayalivartha