Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

കണ്ണൂരില്‍ ആദ്യമായി സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 81 കാരന്റെ നില അതീവ ഗുരുതരം... ഗള്‍ഫില്‍ നിന്നെത്തിയവരില്‍ നിന്നാണ് ഇദ്ദേഹത്തിന് വൈറസ് ബാധയുണ്ടായത്

06 APRIL 2020 09:36 AM IST
മലയാളി വാര്‍ത്ത

കണ്ണൂര്‍ ജില്ലയില്‍ ഞായറാഴ്ച കോവിഡ്- 19 സ്ഥിരീകരിച്ച 81 കാരന് രോഗം പകര്‍ന്നത് സമ്പര്‍ക്കം വഴി. പാനൂര്‍ ചെറുവാഞ്ചേരി സ്വദേശിക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചതെന്ന് ജില്ല കലക്ടര്‍ ടി.വി. സുഭാഷ് അറിയിച്ചു. സമ്പര്‍ക്കം വഴി കോവിഡ് ബാധ സ്ഥിരീകരിക്കുന്ന ജില്ലയിലെ ആദ്യ കേസാണിത്. ഗള്‍ഫില്‍നിന്നെത്തിയവരില്‍ നിന്നാണ് ഇദ്ദേഹത്തിന് വൈറസ് ബാധയുണ്ടായത്. ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 53 ആയി. കടുത്ത ആശങ്കയില്‍ തന്നെയെന്ന് ഇപ്പോള്‍ ഇയാളുടെ അവസ്ഥ എന്നതാണ് വ്യക്തമാക്കുന്നത് രാജ്യത്ത് കൊറോണ വന്ന് മരിച്ചവരില്‍ അധികവും പ്രായമായവരാണ്. പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍, വൃക്ക, ഹൃദയം എന്നീ അവയവങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാവുക തുടങ്ങിയ ആരോഗ്യ സാഹചര്യങ്ങള്‍ ഉള്ളവരാണ് മരിച്ചവരില്‍ അധികവും. അത്തരം പ്രേശ്‌നങ്ങള്‍ ഇദ്ദേഹത്തിനുണ്ട് എന്നുള്ളത് തന്നെയാണ് ഏറെ ആശങ്ക പെടുത്തുന്ന വസ്തുതയും .

എന്നാല്‍ നമ്മുടെ കേരളത്തില്‍ തന്നെയാണ് 93 വയസ്സുള്ള തോമസ് 88കാരിയായ ഭാര്യ മറിയാമ്മയും കോവിഡ് മാറി പത്തനംതിട്ടയിലെ ആശുപത്രി വിട്ടത് വെള്ളിയാഴ്ച വൈകിട്ടാണ് ഡിസ്ചാര്‍ജായത്. രാജ്യത്ത് കോവിഡ് വിമുക്തനാകുന്ന ഏറ്റവും പ്രായം കൂടിയ ആളാണ് തോമസ്. അങ്ങനെ നോക്കുമ്പോള്‍ പ്രതീക്ഷകള്‍ക്ക് വകയുണ്ടെന്ന് തന്നെ കരുതാം.

ഇതുവരെ വിദേശരാജ്യങ്ങളില്‍ നിന്നെത്തിയവരില്‍ മാത്രമായിരുന്നു ജില്ലയില്‍ വൈറസ് ബാധ കണ്ടെത്തിയത്. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയവരെ പരിശോധനക്ക് വിധേയരാക്കിയപ്പോള്‍ നെഗറ്റിവായിരുന്നു ഫലം. ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്നവരില്‍ നാല് പേര്‍ കൂടി ആശുപത്രി വിട്ടു. ചെറുവാഞ്ചേരി സ്വദേശിക്കാണ് കണ്ണൂരില്‍ പുതുതായി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ മാസം ഇയാളുടെ മകളും മകളുടെ മക്കളും ഗള്‍ഫില്‍ നിന്നും എത്തിയിരുന്നു. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഇവര്‍ക്ക് ഇതുവരെ രോഗലക്ഷണങ്ങള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ മൂന്ന് ദിവസം മുന്‍പ് പനിയും മറ്റുുമുണ്ടായതിനെ തുടര്‍ന്ന് എണ്‍പത്തിയൊന്നുകാരന്‍ കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് ഇയാളെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ശ്വാസകോശ സംബന്ധമായ രോഗങ്ങളും ഹൃദ്രോഗവുമുള്ള ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇയാളുടെ മകളുടെയും മകളുടെ മക്കളുടേയും സാംപിളുകള്‍ ഉടന്‍ പരിശോധനയ്ക്ക് അയക്കും. സമ്ബര്‍ക്കം വഴി രോഗം ബാധിച്ച ജില്ലയിലെ ആദ്യ കേസാണിത്. ഇതുവരെ വിദേശത്ത് നിന്നെത്തിയവരില്‍ മാത്രമായിരുന്നു ജില്ലയില്‍ വൈറസ് ബാധ കണ്ടെത്തിയത്.

ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 53 ആയി. ഇവരില്‍ നാല് പേര്‍ കൂടി ആശുപത്രി വിട്ടു. ഇതോടെ 19 പേര്‍ക്ക് കണ്ണൂരില്‍ രോഗം ഭേദമായി. ജില്ലയില്‍ നിലവില്‍ 10430 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 87 പേര്‍ ആശുപത്രികളിലാണുള്ളത്. 61 സാംപിളുകളുടെ ഫലം കൂടി ലഭിക്കാനുമുണ്ട്.

39 പേര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും 10 പേര്‍ കണ്ണൂര്‍ ജില്ല ആശുപത്രിയിലും 15 പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 23 പേര്‍ കോവിഡ് ട്രീറ്റ്മന്റെ് സന്റെറിലും 10,343 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ ജില്ലയില്‍നിന്ന് 585 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 524 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതില്‍ 474 എണ്ണം നെഗറ്റിവ് ആണ്. 61 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

കൊറോണ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. ജില്ലയിലെ 10 തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയില്‍ ഡബിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതായി കളക്ടര്‍ ടി വി സുഭാഷ് അറിയിച്ചു.

കൊവിഡ് 19 കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തലശ്ശേരി സബ് ഡിവിഷനിലെ മൂന്ന് മുനിസിപ്പാലിറ്റികളിലും ഏഴ് പഞ്ചായത്തുകളിലുമാണ് കേരള പകര്‍ച്ചവ്യാധി നിയമ പ്രകാരം കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇന്നലെ പുറത്തിറക്കിയ ഉത്തരവ് പ്രകാരം കൂത്തുപറമ്പ്, തലശേരി, പാനൂര്‍ മുനിസിപ്പിലാറ്റികളിലും മൊകേരി, ചൊക്ലി, പാട്യം, ചിറ്റാരിപ്പറമ്പ്, കതിരൂര്‍, പന്ന്യന്നൂര്‍, കോട്ടയം മലബാര്‍ പഞ്ചായത്തുകളിലും നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു.

അടിയന്തര സാഹചര്യങ്ങളിലല്ലാതെ ജനങ്ങളുടെ സഞ്ചാരത്തിന് വിലക്കേര്‍പ്പെടുത്തി. പൊതുസ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലുമുള്‍പ്പെടെ മൂന്നിലധികം ആളുകള്‍ കൂടിനില്‍ക്കരുത്, അവശ്യസാധനങ്ങള്‍ വീട്ടിലെത്തിച്ചുകൊടുക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ സംവിധാനമൊരുക്കണം, വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ ആരോഗ്യ പ്രവര്‍ത്തകരും പോലിസ് ഉദ്യോഗസ്ഥരും സന്ദര്‍ശിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (2 minutes ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (17 minutes ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (47 minutes ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (54 minutes ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (1 hour ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (1 hour ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (1 hour ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (1 hour ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (1 hour ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (2 hours ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (2 hours ago)

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...  (2 hours ago)

എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...  (3 hours ago)

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി  (3 hours ago)

Malayali Vartha Recommends