പ്രശസ്ത സംഗീത സംവിധായകന് എം.കെ അര്ജുനന് മാസ്റ്റര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് കേരളം... സംസ്കാരം ഉച്ചയ്ക്ക് രണ്ടിന് പള്ളുരുത്തി പൊതു ശ്മശാനത്തില്‍ നടക്കും...ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം പാലിക്കേണ്ടതിനാല്‍ പൊതുദര്‍ശനം ഒഴിവാക്കി
പ്രശസ്ത സംഗീത സംവിധായകന് എം.കെ അര്ജുനന് മാസ്റ്റര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് കേരളം. സംസ്കാരം ഉച്ചയ്ക്ക് രണ്ടിന് പള്ളുരുത്തി പൊതു ശ്മശാനത്തില്‍ നടക്കും. ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം പാലിക്കേണ്ടതിനാല്‍ പൊതുദര്‍ശനം ഒഴിവാക്കിയിട്ടുണ്ട്. ജില്ലയിലെ എം.എല്‍.എമാരായ കെ.ജെ മാക്സി, എം.സ്വരാജ്, ജോര്‍ജ് ഫെര്‍ണാണ്ടസ് എന്നിവര്‍ രാവിലെ എത്തി അന്ത്യോപചാരം അര്‍പ്പിച്ചു. അതുല്യ പത്രിഭയെ ഒരു നോക്ക് കാണാന്‍ പള്ളുരുത്തിയിലെ വസതിയിലേക്ക് നിരവധിപ്പേര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍, ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാണ് ആളുകളെ വീട്ടിലേക്ക് കടത്തി വിടുന്നത്.
അധിക നേരം ആരെയും വീടിന് സമീപം നില്കാന് പൊലീസ് അനുദിക്കുന്നില്ല. പള്ളുരുത്തി സി.ഐയും എസ്.ഐയും സ്ഥലത്ത് നേരിട്ടെത്തിയാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. രാവിലെ ഫയര്‍ ഫോഴ്സ് സ്ഥലത്ത് എത്തി വീടും പരിസരവും അണുവിമുക്തമാക്കിയിരുന്നു. കൊച്ചി പള്ളുരുത്തിയിലെ വസതിയില്‍ പുലര്‍ച്ചെ 3.30ഓടെയായിരുന്നു അന്ത്യം. നാടക ഗാനങ്ങളിലൂടെ സിനിമാഗാന രംഗത്തെത്തിയ അദ്ദേഹം ഇരുന്നൂറു സിനിമകളിലായി ആയിരത്തിലേറെ ഗാനങ്ങള്‍ക്കു സംഗീതം പകര്‍ന്നു.
1968ല്‍ കറുത്ത പൗര്‍ണി എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയാണ് സിനിമ സംഗീത സംവിധാന രംഗത്ത് അരങ്ങേറുന്നത്. യേശുദാസിന്റെ ശബ്ദം ആദ്യമായി റെക്കോര്‍ഡ് ചെയ്തതും എം.കെ.അര്‍ജുനനാണ്. എ.ആര്.റഹ്മാന്റെ സിനിമാപ്രവേശവും ഇദ്ദേഹത്തിന്റെ സംഗീത സംവിധാനത്തിലായിരുന്നു.
https://www.facebook.com/Malayalivartha