നമ്മുടെ മുന്നില്‍ ഇപ്പോഴുള്ള പ്രധാനപ്രശ്‌നം പ്രവാസികള്‍ ; പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ മെഡിക്കല്‍ സേവനം ലഭ്യമാക്കും; 5 ഹെല്‍പ്പ് ഡെസ്‌കുകള്‍; പ്രമുഖ ഡോക്ടര്‍മാരുമായി വീഡിയോ ഓഡിയോ കോളുകള്

സംസ്ഥാനത്ത് ഇന്ന് പുതുതായി ഒമ്പത് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ 4. ആലപ്പുഴ 2, തൃശൂര്‍ കാസര്‍കോട്, പത്തനംതിട്ട ഒന്നുവീതം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സമ്ബര്‍ക്കം മൂലമാണ് മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇന്ന് സംസ്ഥാനത്ത് 13 പേരുടെ ഫലം നെഗറ്റീവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നമ്മുടെ മുന്നില്‍ ഇപ്പോഴുള്ള പ്രധാനപ്രശ്‌നം പ്രവാസികള്‍ അനുഭവിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.. അമേരിക്കയിലും മറ്റും മലയാളികള്‍ കോവിഡ് ബാധിച്ച് മരണമടയുന്ന വാര്‍ത്ത തുടര്‍ച്ചായായി വരുന്നു. പലരാജ്യങ്ങളിലും നിന്നും എന്തുചെയ്യണമെന്നറിയാതെ പ്രവാസി സഹോദരങ്ങള്‍ നാട്ടിലേക്ക വിളിക്കുന്നു. പ്രവാസി മലയാളികള്‍ കൂടുതലുള്ള രാജ്യങ്ങളില്‍ 5 കോവിഡ് ഹെല്‍പ് ഡെസ്‌ക് വിവിവിധ സംഘടനകളുമായി ചേര്‍ന്ന് നോര്‍ക്ക ആരംഭിച്ചിട്ടുണ്ട്. അവിടെയുള്ള വിവിധ സംഘടനകളും ഗ്രൂപ്പുകളും ചേര്‍ന്നാണ് ഇത് ആരംഭിച്ചത്. ഈ ഹെല്‍പ് ഡെസ്‌കുകളുമായി സഹകരിക്കണമെന്ന് അംബാസിഡര്‍മാരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വഴി മെഡിക്കല്‍ സേവനം ലഭ്യമാക്കും. ഇവിടെയുള്ള ഡോക്ടര്‍മാരുമായി വീഡിയോ, ഓഡിയോ കോളുലൂടെ അവര്‍ക്ക് സംസാരിക്കാം. നോര്‍ക്ക് വെബ്‌സൈറ്റ് മുഖേനെ രജിസ്റ്റര്‍ ചെയ്ത് ആരോഗ്യസംബന്ധമായ സംശയങ്ങള്‍ക്ക് നിവൃത്തി വരുത്താവുന്നതാണ്. ഇന്ത്യന്‍ സമയം ഉച്ചക്ക് രണ്ട് മണി മുതല്‍ ആറ് മണി വരെയാണ് പ്രമുഖ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകുക. സര്‍ജറി, ഗൈനക്കോളജി, ഇഎന്‍ടി ഓര്‍ത്തോ. ജനറല്‍മെഡിസിന്‍ തുടങ്ങി എല്ലാമേഖലയിലുമുള്ള ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും.
വിദേശത്ത് ആറ് മാസത്തില്‍ കുറയാതെ തൊഴില്‍ എടുക്കയോ ചെയ്യുന്ന മലയാളികള്‍ ഇപ്പോള്‍ രജിസ്‌ട്രേഷന്‍ കാര്‍ഡുണ്ട്. അത് വിദേശങ്ങളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍്ക്കും ഏര്‍പ്പെടുത്തും. മലയാളി വിദ്യാര്‍ത്ഥികളുടെ രജിസ്‌ട്രേഷന് നോര്‍ക്ക റൂട്ട്‌സ് ഓവര്‍സീസ് സൗകര്യം ഏര്‍പ്പെടുത്തും. ഇവര്‍ക്ക് വഇന്‍ഷൂറന്‍സ് പരിരക്ഷയും വിമാനടിക്കറ്റും ഏര്‍പ്പാടാക്കും. വിദേശത്തുപഠിക്കുന്ന എല്ലാവിദ്യാര്‍ത്ഥികളും ഇനി പഠനത്തിന് പോകുന്നവരും ഇതില്‍ രജിസറ്റര്‍ ചെയ്യണമെന്ന് നിര്‍ബന്ധമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha