കോവിഡ് രോഗികളെ ആകാശമാര്‍ഗം എത്തിക്കാന്‍ നാവികസേനയുടെ 'എയര്‍ ഇവാക്വേഷന് പോഡ്'
ദക്ഷിണ നാവിക കമാന്‍ഡിലെ നേവല്‍ എയര്‍ ക്രാഫ്റ്റ് യാഡ് 'എയര്‍ ഇവാക്വേഷന് പോഡ്' വികസിപ്പിച്ചെടുത്തു. കോവിഡ് 19 രോഗികളെ ചെലവു കുറഞ്ഞ രീതിയില്‍ ആകാശമാര്‍ഗം കൊണ്ടുവരുന്നതിനു ഇത് സഹായിക്കും.
മറ്റുള്ളവര്‍ക്കു രോഗം പകരാതെ ദ്വീപുകളില്‍ നിന്നോ കപ്പലില്‍ നിന്നോ കോവിഡ് രോഗികളെ, സുരക്ഷിതമായി ആകാശമാര്‍ഗം കരയിലെത്തിക്കാന്‍ സഹായിക്കുന്ന സംവിധാനമാണിത്. ഐഎന്‍എസ് ഗരുഡയിലെ പ്രിന്‍സിപ്പല്‍ മെഡിക്കല്‍ ഓഫിസറുടെ മേല്‍നോട്ടത്തിലായിരുന്നു നിര്‍മാണം.
ഇറക്കുമതി ചെയ്യുന്ന സമാന സംവിധാനത്തിന് 59 ലക്ഷത്തോളം രൂപ വരുമെന്നു ഡിഫന്‍സ് പിആര്‍ഒ കമാന്‍ഡര്‍ ശ്രീധര്‍ വാരിയര്‍ പറഞ്ഞു. എന്നാല്‍ അലുമിനിയം കൊണ്ടു നിര്‍മിച്ച, 32 കിലോഗ്രാം തൂക്കമുള്ള ഈ പോഡിന് അര ലക്ഷം രൂപയാണു ചെലവു വന്നത്. ഹെലികോപ്ടറിലും ഡോണിയര്‍ വിമാനത്തിലും സംവിധാനം വിജയകരമായി പരീക്ഷിച്ചു. നാവികസേനയുടെ മറ്റു കമാന്‍ഡുകളിലേക്ക് 12 പോഡുകള്‍ നിര്‍മിച്ചു നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
https://www.facebook.com/Malayalivartha