ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്ല,മോദി ജി ഞങ്ങളെ തൊട്ടാല്‍ ആയിരം പേര്‍ പിന്നാലെ വരും ഓര്‍മ്മയില്‍ വെച്ചോളു

ബിജെപിക്ക് നേരെ ആക്രോശവുമായ് അരവിന്ദ് കേജ്രിവാള്‍. ഷായുടെ അടവുകളില്‍ അടിപതറി വീഴാതിരിക്കാന്‍ ആപ്പിനെ പുതുനീക്കം.
ആംആദ്മി പാര്‍ട്ടി രാജ്യസഭാംഗം സ്വാതി മലിവാളിന്റെ പരാതിയിന്മേല്‍ ഡല്‍ഹി മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ബൈഭവ് കുമാറിനെ പൊലീസ് അറസ്റ്റു ചെയ്തതിന് പിന്നാലെ 'ജയില്‍ ഭാരോ' ആഹ്വാനം നടത്തി അരവിന്ദ് കെജ്രിവാള്‍. ഞായറാഴ്ച ബിജെപി ആസ്ഥാനത്ത് വച്ചാണ് പ്രതിഷേധ പരിപാടി പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ബിജെപിയുടെ പാര്‍ട്ടി ആസ്ഥാനത്തേക്ക് വരാം, വേണ്ടവരെ നിങ്ങള്‍ അറസ്റ്റ് ചെയ്‌തോളൂ എന്നാണ് അരവിന്ദ് കേജ്രിവാളിന്റെ വെല്ലുവിളി.
''പ്രധാനമന്ത്രി മോദിജി, എന്നെയും, മനീഷ് സിസോദിയ, സഞ്ജയ് സിങ് തുടങ്ങിയ നേതാക്കളെയും ഓരോരുത്തരെയായി ജയിലിലടച്ചുകൊണ്ട് നിങ്ങള്‍ ഈ ജയില്‍ കളി കളിക്കുകയാണ്. ഞാനും പാര്‍ട്ടി എംപിമാരും എംഎല്‍എമാരും നാളെ ഉച്ചയ്ക്ക് 12 മണിക്ക് ബിജെപി ആസ്ഥാനത്ത് വരാം. നിങ്ങള്‍ ആഗ്രഹിക്കുന്ന ആരെയും ഒറ്റയടിക്ക് അറസ്റ്റ് ചെയ്ത് നിങ്ങള്‍ക്ക് ജയിലിലടക്കാം' എന്നായിരുന്നു കേജ്‌രിവാള്‍ പറഞ്ഞത്.'സഞ്ജയ് സിങ്ങിനെ ജയിലിലടച്ചു. ഇന്ന് എന്റെ സഹായി ബൈഭവ് കുമാറിനെയും. ലണ്ടനില്‍ നിന്ന് തിരിച്ചെത്തിയതോടെ രാഘവ് ഛദ്ദയെയും ജയിലിലടക്കുമെന്ന് പറയുന്നു'' എക്‌സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ കേജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ച ഉച്ചയ്ക്ക് 12ന് ആം ആദ്മി പാര്‍ട്ടിയുടെ എല്ലാ നേതാക്കളും ബിജെപി ആസ്ഥാനത്തെത്തി അറസ്റ്റ് ആവശ്യപ്പെടണമെന്നാണ് മുഖ്യമന്ത്രിയുടെ ആഹ്വാനം. അതേസമയം, തന്റെ ഔദ്യോഗികവസതിയില്‍ രാജ്യസഭാംഗം സ്വാതി മാലിവാളിനുനേരേ അതിക്രമംനടന്ന വിഷയത്തില്‍ പ്രതികരിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇതുവരെ തയ്യാറായിട്ടില്ല. അവര്‍ ആം ആദ്മി പാര്‍ട്ടിയുടെ പിന്നാലെയാണെന്ന് ഇപ്പോള്‍ വ്യക്തമായെന്ന് കെജ്രിവാള്‍ പറഞ്ഞു. അവര്‍ സഞ്ജയ് സിങിനെ ജയിലിലടച്ചു. ഇന്ന് അവര്‍ തന്റെ പി.എയെ അറസ്റ്റ് ചെയ്തു. ലണ്ടനില്‍ നിന്നും തിരിച്ചെത്തിയ രാഘവ് ഛദ്ദയേയും അറസ്റ്റ് ചെയ്യുമെന്ന് പറയപ്പെടുന്നു. അതിഷിയും സൗരഭ് ഭരദ്വാജുമായിരിക്കും പിന്നീട്.
തങ്ങളെ ജയിലിലടയ്ക്കുന്ന ഈ കളി നിര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കൂപ്പുകൈകളോടെ കെജ്രിവാള്‍ ആവശ്യപ്പെട്ടു. 'എന്റെ എല്ലാ നേതാക്കന്മാരുമായി ഞായറാഴ്ച ഉച്ചയ്ക്ക് ബിജെപി ആസ്ഥാനത്തെത്താം. എംഎ!ല്‍എയും, എംപിയുമടക്കം എല്ലാവരും നാളെ അവിടെ എത്തും. നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാം. എന്നാല്‍, ഞങ്ങളെ ജയിലില്‍ അടയ്ക്കുന്നതുവഴി ഈ പാര്‍ട്ടിയെ തകര്‍ക്കാമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ. ആം ആദ്മി പാര്‍ട്ടി ഒരു ആശയമാണ്. നിങ്ങള്‍ എത്രയധികം പേരെ അറസ്റ്റ് ചെയ്യുന്നുവോ അത്രത്തോളം ഈ ആശയം പ്രചരിക്കപ്പെടും', കെജ്രിവാള്‍ പറഞ്ഞു. മെയ് 13ന് കെജ്രിവാളിനെ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലെത്തിയപ്പോള്‍ അതിക്രമം നേരിട്ടെന്നായിരുന്നു സ്വാതിയുടെ പരാതി. കെജ്രിവാളിന്റെ ഡ്രോയിങ് റൂമിലിരുന്നപ്പോള്‍ ബൈഭവ് അവിടേക്കെത്തി അക്രമിക്കുകയായിരുന്നു എന്നാണ് ആരോപണം. സ്വാതി മലിവാളിന്റെ പരാതിയില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ ബൈഭവിനെതിരെ ഗുരുതര പരാമര്‍ശങ്ങളുമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha
























