Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

സുരേന്ദ്രന്‍ ഇപ്പൊ ആര്‍ക്കൊപ്പമാണ് പിണറായിക്കൊപ്പമോ ആതോ.....?; സുരേന്ദ്രന്റെ നിലപാടിലുള്ള അണികളുടെ ആശങ്കകള്‍;

14 APRIL 2020 05:10 PM IST
മലയാളി വാര്‍ത്ത

More Stories...

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

സുരേന്ദ്രനേ നമ്മുടെ ബിജെപിയുടെ അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോള്‍ ഓര്‍മ വരുന്നത് കുതിരവട്ടം പപ്പുവിന്റെ ആ ഡയലോഗാണ്. താനാരാണെന്ന് തനിക്ക് അറിയാന്‍ പാടില്ലെങ്കില്‍ താന്‍ എന്നോട് ചോദിക്ക് താനാരാണെന്ന്. തനിക്ക് ഞാന്‍ പറഞ്ഞുചരാം ഞാനാരാണെന്ന്. എന്നിട്ട് ഞാനാരാണെന്ന് എനിക്കറിയാമോ എന്ന് താനെന്നോട് ചോദിക്ക്. അപ്പൊ നിനക്ക് ഞാന്‍ പറഞ്ഞുതരാം താനാരാണെന്നും ഞാനാരാണെന്നും. സത്യം പറഞ്ഞാല്‍ താനാരാണെന്ന് തനിക്കുതന്നെ അറിയാത്ത അവസ്ഥയിലാണ് കെ സുരേന്ദ്രന്‍. സുരേന്ദ്രന്റെ ഓരോരോ നിലപാടുകള്‍ അതാണ് ഇതിനൊക്കെ കാരണം.

ഏപ്രില്‍ പന്ത്രണ്ടിന്‍ സുരേന്ദ്രന്‍ മാധ്യമങ്ങളോട് നടത്തിയ പ്രസ്ഥാവന കണ്ട് എല്ലാവരും ഒന്നു ഞെട്ടി. ചെന്നിത്തലയെ വിമര്‍ശിച്ചുകൊണ്ടുള്ള സുരേന്ദ്രന്റെ ആ പ്രസ്താവനെ പലര്‍ക്കും വിശ്വസിക്കാനേ കഴിഞ്ഞില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. ആ പ്രസ്ഥാവന ഒന്നുകൂടി കേട്ടാല്‍ ചിലപ്പോള്‍ നിങ്ങള്‍പോലും വിശ്വസിക്കില്ല.

കോവിഡ് പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്ന പ്രതിപക്ഷത്തിന്റെ രീതി ശരിയല്ലെ. സര്‍ക്കാരിനെ വിമര്‍ശിക്കുവാന്‍ വേണ്ടി മാത്രം എല്ലാ ദിവസവും രാവിലെ കുളിച്ച് കുപ്പായവുമിട്ട് ഇറങ്ങുന്ന രീതി ശരിയല്ല. വിമര്‍ശിക്കാന്‍ വേണ്ടി മാത്രം സര്‍ക്കാരിനെ വിമര്‍ശിക്കുന്ന രീതി പ്രതിപക്ഷം നിര്‍ത്തണം. സര്‍ക്കാരിന്റെ ക്രിയാത്മകമായ പദ്ധതികളുമായി സഹകരിക്കുകയാണ് എല്ലാ രാഷ്ട്രീയ കക്ഷികളും ഇപ്പോള്‍ ചെയ്യേണ്ടത്.

ഇതിനു പകരം പ്രതിപക്ഷം എന്നും രാവിലെ വന്ന് സര്‍ക്കാരിനെ വിമര്‍ശിക്കുക എന്ന അജണ്ട മാത്രമാണ് നടപ്പാക്കുന്നത്. ക്രിയാത്മകമായ നിലപാടല്ല മറിച്ച് നിഷേധാത്മകമായ നിലപാടാണ് കേരളത്തിലെ പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതില്‍ സര്‍ക്കാര്‍ മികച്ച നടപടികളാണ് കൈക്കൊള്ളുന്നത്. നിലവിലുള്ള ആരോഗ്യ സംവിധാനങ്ങളെ സര്‍ക്കാര്‍ നന്നായി പ്രയോജനപ്പെടുത്തുന്നുണ്ട്. ഇതുകേട്ടാല്‍ പിന്നെ പിണറായിക്ക് കട്ട സപ്പോര്‍ട്ടുമായി സുരേന്ദ്രന്‍ എന്ന് മാധ്യമങ്ങള്‍ എഴുതാതിരിക്കുമോ. എല്ലാവരും അങ്ങനെതന്നെ വാര്‍ത്ത കൊടുക്കുകയും ചെയ്തു.

അതിന്റെ പിറ്റേന്നുതന്നെ മനോരമയില്‍ ഒരു വാര്‍ത്ത വന്നു. നിലപാട് മാറ്റി സുരേന്ദ്രന്‍. സത്യം പറയാമല്ലൊ അണികള്‍ പോലും മനസ്സില്‍ പറഞ്ഞുപോയി ഇയ്യാള്‍ എന്തു തേങ്ങയാടോ ഈ പറയുന്നെ എന്ന്. സത്യം പറഞ്ഞാല്‍ സുരേന്ദ്രന്‍ പോലും ഒന്നു ഞെട്ടി. കൊവിഡ് പ്രവര്‍ത്തനങ്ങളില്‍ സിപിഎം അധിനിവേശം ആണെന്നായിരുന്നു സുരേന്ദ്രന്‍ പറഞ്ഞതായി പത്രം റിപ്പോര്‍ട്ട് ചെയ്തത്. ഇതാണ് നിലപാട് എങ്കില്‍ സുരേന്ദ്രനും ചെന്നിത്തലയും തമ്മില്‍ എന്താണ് വെത്യാസമെന്നായി പിന്നീടുള്ള ചോദ്യം. ഇവിടെയാണ് പപ്പുവിന്റെ ഡയലോഗ് സുരേന്ദ്രന് ഓര്‍മ്മ വന്നത്. ഉടന്‍ തന്നെ മനോരമയോട് സുരേന്ദ്രന്‍ ഞാനെപ്പോഴാണ് ഇങ്ങനെ പറഞ്ഞത്. അപ്പൊ മനോരമ അത് ഈ മാസം എട്ടാം തിയതി സാര്‍ ഇങ്ങനെ പറഞ്ഞായിരുന്നു. അപ്പൊ സുരേന്ദ്രന്‍ അത് എട്ടാം തിയതിയല്ലെ... ഞാന്‍ ഈ മാസം പന്ത്രണ്ടിന് നിലപാടു മാറ്റിയല്ലൊ...... നിങ്ങള്‍ അറിഞ്ഞില്ലേ.... എന്തായാലും വാര്‍ത്ത കൊടുത്ത സമയം മാറിപ്പോയതിന്... മനോരമക്കിട്ട് കൊട്ടി സുരേന്ദ്രന്‍ ഒരു ഫേസ്ബുക്ക് പോസ്റ്റ് അങ്ങോട്ട് കാച്ചി. ഏപ്രില്‍ 8 ന് പ്രസിദ്ധീകരണത്തിനു നല്‍കിയ പത്രക്കുറിപ്പ് ഇന്ന്(അതായത് 13ന് ആണേ) പ്രസിദ്ധീകരിച്ച മനോരമയുടെ സൃഗാലബുദ്ധിക്ക് നല്ല നമസ്‌ക്കാരം. കോണ്‍ഗ്രസ്സ് വിധേയത്വമാവാം. അപ്പോഴും മാധ്യമസദാചാരത്തിന്റെ ബാലപാഠമെങ്കിലും ഓര്‍മ്മയിലുണ്ടാവണം.....

എന്തായാലും ഒരിടത്തും പതറാതെ നിലപാടില്‍ ഉറച്ചുനിന്ന സുരേന്ദ്രന്‍ ഹീറൊ. വാര്‍ത്ത കൊടുത്ത സമയം മാറിപോയതിന് പാവം മനോരമക്ക് പഴിയും.

എന്തായാലും വാര്‍ത്ത മനോരമ തിരുത്തി നല്‍കി. അതെടുത്ത് ഫേസ്ബുക്കിലിട്ട് സുരേന്ദ്രന്‍ ഒരു അലക്കങ്ങോട്ട് നടത്തി. അപകീര്‍ത്തികരമായ വാര്‍ത്ത മനോരമ തിരുത്തി. നന്ദി. ഒപ്പൊ പിണറായിക്കൊപ്പം സുരേന്ദ്രനും എന്നല്ലേ. , ആഹ് അതെല്ലാം വിടാം. എന്താണ് ഇപ്പോഴത്തെ സുരേന്ദ്രന്റെ നിലപാട്. അതാണ് ജനങ്ങള്‍ക്കുള്ള പ്രധാന സംശയവും......അത് ഉടനെ വെളിപ്പെടുത്തും എന്നാണ് അണികള്‍ പ്രതീക്ഷിക്കുന്നത്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (1 hour ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (1 hour ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (1 hour ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (2 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (6 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (7 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (8 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (8 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (8 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (10 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (10 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (10 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (10 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (11 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (11 hours ago)

Malayali Vartha Recommends