Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ലോക്ഡൗണ്‍ നീട്ടിയതോടെ പൂരം നടത്തിപ്പ് ദുഷ്‌ക്കരമായി. മേളം കലാകാരന്‍മാരുടെ പ്രതീക്ഷകളും അസ്തമിക്കുന്നു. ചരിത്രം കാണാത്ത പ്രതിസന്ധിയില്‍ തൃശൂര്‍.

14 APRIL 2020 04:28 PM IST
മലയാളി വാര്‍ത്ത

More Stories...

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ലോക ശ്രദ്ധയാകര്‍ഷിക്കുന്ന പൂരങ്ങളുടെ പൂരമാണ് തൃശൂര്‍ പൂരം. ഏകദേശം 200 വര്‍ഷത്തെ ചരിത്ര പാരമ്പര്യമുള്ള തൃശൂര്‍ പൂരത്തിനുള്ളത്. ഇതില്‍ അണിനിരക്കുന്ന ആനകളേയും കുടമാറ്റവും മേളവും വെടിക്കെട്ടുമൊക്കെ കാണാനായി വിദേശത്തു നിന്നും സ്വദേശത്തു നിന്നും പതിനായിരക്കണക്കിന് ആളുകളാണ് തൃശൂര്‍ നഗരിയിലേക്ക് ഒഴുകിയെത്തുന്നത്. ഒരോ പൂരക്കാലത്തിനായും അക്ഷമരായാണ് പൂരപ്രേമികള്‍ കാത്തിരിക്കുന്നത്. എന്നാലിപ്പോള്‍ കലാകാരന്മാര്‍ക്കും പൂരപ്രേമികള്‍ക്കും നിരാശപകരുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തി ലോക്ഡൗണ്‍ മേയ് മൂന്നു വരെ നീട്ടിയതോടെ തൃശൂര്‍ പൂരം നടക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി.

ലോക്ഡൗണ്‍ നീട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം വന്നതോടെ തൃശൂര്‍ പൂരം നടത്തിപ്പ് ദുഷ്‌ക്കരമായി. ആദ്യഘട്ട ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ പൂരത്തിന്റെ ഒരുക്കങ്ങള്‍ മന്ദഗതിയിലായിരുന്നു. സാമൂഹിക അകലം നിര്‍ബന്ധമായതിനാല്‍ പൂരം നടത്താന്‍ കഴിയില്ലെന്ന് ഏകദേശം ഉറപ്പായിരുന്നു. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ അനൗദ്യോഗികമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. അതിനിടെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡുമായി ജില്ലാ ഭരണകൂടവുമായി വ്യാഴാഴ്ച പതിനൊന്നു മണിക്ക് പ്രത്യേക യോഗം ചേരും. പൂരം ചടങ്ങു മാത്രമായി എങ്ങനെ നടത്താന്‍ കഴിയുെമന്നാണ് ചര്‍ച്ച. കൊച്ചി രാജാവായിരുന്ന ശക്തന്‍ തമ്പുരാന്‍ തുടക്കം കുറിച്ച എകദേശം 200 വര്‍ഷത്തെ ചരിത്ര പാരമ്പര്യമുള്ള പൂരം കഴിഞ്ഞ 58 വര്‍ഷത്തിനിടെ ചടങ്ങ് മാത്രമായി ചുരുക്കിയത് ഒരു തവണ മാത്രമായിരുന്നു. ഇതിനു മുമ്പ് 1962ലെ ഇന്ത്യ-ചൈന യുദ്ധകാലത്ത് ചടങ്ങു മാത്രമായിട്ടായിരുന്നു പൂരം നടത്തിയത്. എന്തായാലും ജില്ലയിലെ മന്ത്രിമാരുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തിലെ ചര്‍ച്ചകള്‍ക്കു ശേഷം അന്തിമ തീരുമാനം പ്രഖ്യാപിക്കും.

അതേസമയം, തൃശൂര്‍ പൂരത്തിന്റെ ചരിത്രത്തില്‍ ഇന്നേവരെ കാണാത്ത പ്രതിസന്ധിയാണിത്. മേയ് രണ്ടിനാണ് പൂരം നടക്കേണ്ടത്. വെടിക്കെട്ട്, കുടമാറ്റം തുടങ്ങി ഓരോന്നു നിറപകിട്ടോടെ നടത്തണമെങ്കില്‍ ദീര്‍ഘനാള്‍ നീണ്ട അധ്വാനം വേണം. മാസങ്ങള്‍ക്കുമുമ്പ് ആരംഭിച്ച ഉത്സവത്തിനുള്ള തയാറെടുപ്പ് കൊറോണ വൈറസുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ കാരണംനിര്‍ത്തിവച്ചു. ലോക്ഡൗണ്‍ തുടങ്ങിയ ശേഷം ഒരു പണിയും നടന്നിട്ടില്ല. ഏപ്രില്‍ ഒന്നിന് നടക്കാനിരുന്ന രണ്ട് മാസം നീളുന്ന പൂരം പ്രദര്‍ശനം റദ്ദാക്കിയിരുന്നു. വടക്കുംനാഥ ക്ഷേത്രത്തിന് സമീപം തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന പ്രദര്‍ശനം ഏറ്റവും വലിയ വ്യാപാര മേളകളിലൊന്നാണ്.

അതേസമയം, പൂരം നടക്കില്ലെന്ന് ഉറപ്പായതോടെ മേളം കലാകാരന്‍മാരുടെ പ്രതീക്ഷകളും അസ്തമിച്ചിരിക്കുകയാണ്. ഉല്‍സവ സീസണ്‍ കോവിഡ് കൊണ്ടുപോയതിനാല്‍ തന്നെ മേളം കലാകാരന്‍മാര്‍ ദുരിതത്തിലായിരുന്നു. ഇത്തവണ പ്രധാനപ്പെട്ട ഉല്‍സവങ്ങള്‍ എല്ലാം മുടങ്ങി. ആഘോഷങ്ങള്‍ക്കു വിലക്കു വീണതോടെ മേളം കലാകാരന്‍മാരുടെ കീശയും കാലിയായി. കോവിഡിന്റെ വിലക്ക് കഴിയുമ്പോഴേക്കും ഉല്‍സവ സീസണ്‍ അവസാനിക്കും. പിന്നെ, ജീവിതം തിരിച്ചുപിടിക്കാന്‍ ഡിസംബര്‍ വരെ കാത്തിരിക്കണം. അതിനിടെ, രണ്ടു മാസത്തേയ്ക്കു ആയിരം രൂപ വീതം വാദ്യ കലാകാരന്‍മാര്‍ക്കു നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മേളം കലാകാരന്‍മാര്‍ക്കായി പ്രത്യേക പാക്കേജ് അനുവദിക്കമെന്ന ആവശ്യമാണ് ഈ മേഖലയിലുള്ളവര്‍ക്കുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (1 hour ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (1 hour ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (1 hour ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (2 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (6 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (7 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (8 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (8 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (8 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (10 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (10 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (10 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (10 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (11 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (11 hours ago)

Malayali Vartha Recommends