Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

പിണക്കം മാറ്റാനും ക്യാബിനറ്റ്‌ റാങ്കോ? ആദ്യം പി.സി. ജോര്‍ജ്‌, പിന്നെ പിള്ള, ഇപ്പോള്‍ ഗൗരി അമ്മയും, ജനനന്മയ്‌ക്കായുള്ള പണം ഇങ്ങനെ ധൂര്‍ത്തടിക്കണോ?

09 JUNE 2013 11:11 AM IST
മലയാളി വാര്‍ത്ത.

More Stories...

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആലോചിച്ച് ക്ലിഫ് ഹൗസില്‍ കയറി ഒളിച്ച് പിണറായി, മെഴുകാന്‍ ഗോവിന്ദന്‍ ഇറങ്ങില്ലെന്ന് ആദ്യമേ പറഞ്ഞു

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു

ആര്യ-യദു തര്‍ക്കത്തില്‍ എംവിഡിയുടെ എന്‍ട്രിയ്ക്ക് പിന്നില്‍ പക്കാ തിരക്കഥ;ആര്യ രാജേന്ദ്രന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നാണമില്ലേ പോലീസേ,ഗണേഷ് കുമാറിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപടി എടുക്കുക,കെഎസ്ആര്‍ടിസി ഭരിക്കാന്‍ മേയറമ്മ ആരാണ് ജനങ്ങളെ വിഡ്ഡികളാക്കരുത്

ദല്ലാളുമാര്‍ കാലുവാരി തുടങ്ങി പിണറായിക്ക് അണ്ണാക്കിലെ പിരിവെട്ടുന്നു;ഒന്നൊഴിഞ്ഞ് പ്രശ്‌നങ്ങള്‍ വയസാംകാലത്ത് ചില്ലറ തട്ടുകേടല്ല മുഖ്യന് വന്നിരിക്കുന്നത്,സോളാറില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറ കഥ നാറുന്നു,എല്ലാ ദല്ലാളുകള്‍ക്കും ഒറ്റപാത്രത്തില്‍ നിന്നാണോ അന്നം,വിദേശ യാത്ര ചുരുക്കിയത് പേടിച്ചാണോ മുഖ്യാ

കേരളം പോലൊരു ചെറിയ സംസ്ഥാനത്ത്‌ എന്തിനാണിത്ര മന്ത്രിമാരെന്ന്‌ പലപ്പോഴായി പലരും ചര്‍ച്ച ചെയ്‌തതാണ്. അങ്ങനെയാണ്‌ കേരളത്തിലെ മന്ത്രിമാരുടെ എണ്ണം ഇരുപതില്‍ താഴെയാക്കാന്‍ രാഷ്‌ട്രീയ നേതൃത്വം സ്വയം തീരുമാനമെടുത്തത്. എന്നാല്‍ ചിലരെ പ്രീതിപ്പെടുത്താനായി പലപ്പോഴും ഒന്നു രണ്ടു മന്ത്രിസ്ഥാനം കൂടി കൂട്ടുക പതിവാണ്. ഇപ്പോഴത്തെ യുഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ 20 മന്ത്രിമാരാണ്‌ ഉണ്ടായിരുന്നത്. മുസ്ലീംലീഗ്‌ കൊടിപിടിച്ചു നേടിയ അഞ്ചാം മന്ത്രി സ്ഥാനം കൂടിയായപ്പോള്‍ ഫലത്തില്‍ മന്ത്രിമാരുടെ എണ്ണം 21 ആയി. ഇതിനിടയ്‌ക്ക്‌ പൊല്ലാപ്പില്‍പെട്ട കെ.ബി. ഗണേഷ്‌കുമാര്‍ രാജിവച്ചതോടെ വീണ്ടും 20 ആയി. ആ കുറവ്‌ നികത്താനായി ഏത്‌ നിമിഷവും രമേഷ്‌ ചെന്നിത്തലയോ ഗണേഷ്‌ കുമാറോ തന്നെ മന്ത്രിയായി വരും.
ഇതെല്ലാം കണക്കില്‍ പെടുന്ന മന്ത്രിമാരാണ്‌. എന്നാല്‍ കണക്കില്‍ പെടുത്താതെ പലരേയും മന്ത്രി സ്ഥാനത്തേക്ക്‌ ഉയര്‍ത്താന്‍ യുഡിഎഫിനായി. പേരിന്‌ മന്ത്രിയില്ലന്നേ ഉള്ളൂ. മന്ത്രിയുടെ സകലമാന അധികാരങ്ങളോടും അവകാശങ്ങളോടും ക്യാബിനറ്റ്‌ റാങ്ക്‌ നല്‍കാമെന്നാണ്‌ യുഡിഎഫിന്റെ കണ്ടു പിടുത്തം. ചുമ്മാതൊന്നും ഇത്‌ നല്‍കില്ല. ഉടക്കി നില്‍ക്കുന്നവര്‍ക്ക്‌ കൊടിവച്ച കാറില്‍ പോകാനൊരു അവസരം. നാലാള്‍ കാണ്‍കെ പോലീസിന്റെ എസ്‌കോട്ടും സല്യൂട്ടും വേറെ. കൂടാതെ സര്‍വ്വമാന ചെലവും സര്‍ക്കാര്‍ ഏറ്റെടുത്തോളും.
അങ്ങനെ പ്രതാപമായ ക്യാബിനറ്റ്‌ റാങ്കില്‍, ഈ ഭരണത്തില്‍ ആദ്യമെത്തിയത്‌ നമ്മുടെ സ്വന്തം പി.സി. ജോര്‍ജാണ്‌.

മന്ത്രിയാവണമെന്ന്‌ അതിയായി ആഗ്രഹിക്കുകയും ചരടു വലിക്കുകയും ചെയ്‌തിട്ടും കിട്ടിയില്ല. നൂല്‍പ്പാലത്തിലൂടെ നടക്കുന്ന കേവല ഭൂരിപക്ഷ സര്‍ക്കാരിന്‌ പി.സി.ജോര്‍ജിനെ തള്ളിക്കളയാന്‍ പറ്റോ. അവസാനം ഗവ. ചീഫ്‌ വിപ്പ്‌ കൊടുത്തു. കേട്ടു കേള്‍വിയില്ലാത്ത ക്യാബിനറ്റ്‌ റാങ്കോടെ. അങ്ങനെ പി.സി. ജോര്‍ജ്‌ എല്ലാ അധികാരത്തോടും കൂടി മന്ത്രി പദവിയോടെ വാഴുകയാണ്‌.
അടുത്തതായി കേരള കോണ്‍ഗ്രസ്‌ ബി നേതാവായ ബാലകൃഷ്‌ണ പിള്ളയുടെ ഊഴമായിരുന്നു. പാര്‍ട്ടിയ്‌ക്കുള്ള ഏക എംഎല്‍എയായ ഗണേഷ്‌കുമാര്‍ മന്ത്രിയായപ്പോള്‍ അച്ഛനായ പിള്ള ശരിക്കും സന്തോഷിച്ചു. മകന്‍ മന്ത്രിയായാലും പിന്‍ സീറ്റ്‌ ഡ്രൈവിംഗ്‌ നടത്താമെന്ന്‌ ചെറുതായി ആഗ്രഹിച്ചതു മിച്ചം. പിന്‍ സീറ്റ്‌ പോയിട്ട്‌ ആ വണ്ടിയിലേ കയറ്റിയില്ല. സ്വന്തം ആള്‍ക്കാര്‍ ഇരിക്കേണ്ട സ്ഥാനത്ത്‌ വല്ല 'തറ സിനിമക്കാരും' കയറിയിരുന്നു. നാമനിര്‍ദ്ദേക പത്രിക കൊടുക്കാന്‍ പറ്റാതെ ജയിലിലായതു കൊണ്ടു മാത്രമാണ്‌ പിള്ളയ്‌ക്ക്‌ മന്ത്രിയാവാന്‍ പറ്റാത്തത്‌. ഗതികിട്ടാത്ത ആ പഴയ സിഹം പല്ലു കൊഴിഞ്ഞ സിംഹമായി. പാര്‍ട്ടി താനാണെന്ന ഗണേഷ്‌ കുമാറിന്റെ പറച്ചിലോടെ എല്ലാമായി. ആര്‍ക്കും പിള്ളയെ ബഹുമാനമില്ല.

മകന്‍ മന്ത്രിയുടെ രാജിക്കായി പലതവണ കത്ത്‌ കൊടുത്തിട്ടും ആരും ഒന്നും മിണ്ടിയില്ല. എന്നാല്‍ സ്വയം ഉണ്ടാക്കിയ പ്രശ്‌നങ്ങളില്‍ ഗണേഷ്‌കുമാര്‍ തകര്‍ന്നടിഞ്ഞപ്പോള്‍ പാര്‍ട്ടി വീണ്ടും അച്ഛനായി. രാജിവയ്‌ക്കാന്‍ കൊടുത്ത കത്തൊക്കെ പഴങ്കഥ. കത്തോ, എന്തു കത്ത്‌. എന്നു മാത്രമല്ല മന്ത്രിയാക്കാനായി പുതിയ കത്തും നല്‍കി.
ഇതിനിടയ്‌ക്കാണ്‌ എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്‌. എല്ലാത്തിനും ഒരു പിരഹാരമായി യുഡിഎഫ്‌ കണ്ടത്‌ ക്യാബിനറ്റ്‌ റാങ്ക്‌ തന്നെയാണ്‌. വകുപ്പും കണ്ടെത്തി. മുന്നോക്ക സമുദായ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍.
എന്നാല്‍ ഇതിലും കഷ്‌ടമാണ്‌ ഗൗരി അമ്മയുടേയും എം.വി. രാഘവന്റേയും അവസ്ഥ.

മരുന്നിനു പോലും എംഎല്‍എമാരില്ലാത്തതാണ്‌ അവരുടെ പ്രശ്‌നം. ആര്‍ക്കും ഒരു വിലയുമില്ല. കൂനിന്‍ മേല്‍ കുരുപോലെ ഗണേഷ്‌കുമാര്‍ പ്രശ്‌നത്തില്‍ ഗൗരിയമ്മയും പിസി ജോര്‍ജും ഉരസിയത്‌ കേരളത്തിന്‌ കൗതുകമായി. പക്ഷേ അത്‌ യുഡിഎഫില്‍ മറ്റൊരു കലാപക്കൊടിയായി. ആകെ ബഹളമായി. അവസാനം യുഡിഎഫ്‌ വിടാനൊരുങ്ങുകയാണ്‌ ജെഎസ്‌എസ്. വിട്ടാലും വലിയ കുഴപ്പമില്ലെന്ന്‌ പല കോണ്‍ഗ്രസ്‌കാരും പറയുന്നുണ്ടെങ്കിലും വരുന്ന ലോകസഭാ തെരഞ്ഞെടുപ്പ്‌ ഒരു വിഷയമാണ്. വന്‍ പരാജയമായാല്‍ ഒരുപക്ഷേ ഭരണം പോലും പോകും. അങ്ങനെയാണ്‌ ഗൗരി അമ്മയ്‌ക്ക്‌ കുട്ടനാട്‌ പാക്കേജിന്റെ ചെയര്‍മാന്‍ സ്ഥാനം ക്യാബിനറ്റ്‌ റാങ്കോടെ ഓഫര്‍ ചെയ്യുന്നത്‌. 

ഭരണം നിലനിര്‍ത്താന്‍ ഇനി എത്ര ക്യാബിനറ്റ്‌ റാങ്കുകള്‍ നല്‍കുമെന്ന്‌ കണ്ടു തന്നെ അറിയാം. പനിച്ചു വിറയ്‌ക്കുന്ന കേരളത്തിലെ സാധാരണക്കാരുടെ പണം ഇങ്ങനെ ക്യാബിനറ്റ്‌ റാങ്ക്‌ നല്‍കി ധൂര്‍ത്തടിക്കണമോ എന്ന്‌ ചിലരെങ്കിലും ചിന്തിക്കുന്നത്‌ സ്വാഭാവികം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (7 minutes ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (17 minutes ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (1 hour ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (1 hour ago)

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു  (1 hour ago)

ആര്യ-യദു തര്‍ക്കത്തില്‍ എംവിഡിയുടെ എന്‍ട്രിയ്ക്ക് പിന്നില്‍ പക്കാ തിരക്കഥ;ആര്യ രാജേന്ദ്രന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നാണമില്ലേ പോലീസേ,ഗണേഷ് കുമാറിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപടി എടുക്കുക,കെഎസ്ആര്‍  (1 hour ago)

ദല്ലാളുമാര്‍ കാലുവാരി തുടങ്ങി പിണറായിക്ക് അണ്ണാക്കിലെ പിരിവെട്ടുന്നു;ഒന്നൊഴിഞ്ഞ് പ്രശ്‌നങ്ങള്‍ വയസാംകാലത്ത് ചില്ലറ തട്ടുകേടല്ല മുഖ്യന് വന്നിരിക്കുന്നത്,സോളാറില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറ ക  (1 hour ago)

പത്തനംതിട്ടയില്‍ വന്‍ നാശംവിതച്ച് മഴ കലിയിളകി പെയ്യുന്നു;രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,മലയോര മേഖല കനത്ത ആശങ്കയില്‍ ജനങ്ങള്‍ ഭീതിയില്‍,ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല  (1 hour ago)

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്  (1 hour ago)

വെയിലത്ത് കിടത്തിയ നവജാത ശിശുവിന് ദാരുണാന്ത്യം... അസുഖങ്ങള്‍ മാറാന്‍ നവജാത ശിശുവിനെ വെയിലത്ത് കിടത്തിയത് ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമായിരുന്നെന്ന് കുടുംബം  (2 hours ago)

പെരുമ്പാവൂര്‍ ജിഷ വധക്കേസ്... പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ തിങ്കളാഴ്ച വിധി  (2 hours ago)

തന്റെ പാര്‍ട്ടി ഹിന്ദു വിരുദ്ധമാണെന്ന ബിജെപിയുടെ ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി  (2 hours ago)

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്... പ്രതി രാഹുലിന്റെ അമ്മ ഉഷ കുമാരിയും സഹോദരിയും മുന്‍കൂര്‍ ജാമ്യം തേടി  (3 hours ago)

വര്‍ക്കലയില്‍ സ്വകാരൃ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി യാത്രക്കാര്‍ക്ക് പരിക്ക്  (3 hours ago)

കേരളത്തിൽ കാലവർഷം എത്തുന്നു!!! നാളെ ആൻഡമാൻ കടലിലേക്ക് കാലവർഷം എത്തിച്ചേരും; ഈ മാസം 31 ഓടെ കാലവർഷം കേരളതീരം തൊട്ടേക്കും; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത  (5 hours ago)

Malayali Vartha Recommends