Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് നാലു ദിവസം ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...


കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളാ തീരത്ത് ഇന്ന് റെഡ് അലര്‍ട്ട്. അതി തീവ്ര തിരമാലകള്‍ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യത; തീരത്ത് കിടന്ന് ഉറങ്ങരുതെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണമെന്നും അധികൃതര്‍, കേരളാ തീരത്ത് അതീവ ജാഗ്രത തുടരണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...

ഇനിയും തുടിക്കും ആ ഹൃദയം ; അവരെത്തി തങ്ങളുടെ അമ്മയ്ക്കു ഹൃദയത്തുടിപ്പേകിയ പ്രിയപ്പെട്ട ലാലി ടീച്ചറെ ഒരു നോക്കു കാണാൻ; അവയവദാനത്തിന്റെ മഹനീയ മാതൃകയായ ലാലിടീച്ചർക്ക് കണ്ണുനീര്തുള്ളികളോടെ കേരളത്തിന്റെ യാത്രാമൊഴി  

12 MAY 2020 09:41 AM IST
മലയാളി വാര്‍ത്ത

അവയവ ദാനത്തിന്റെ ഉദാത്ത മാതൃക വരും തലമുറയ്ക്കായി പകർന്നു നൽകി വിട പറഞ്ഞ ലാലിടീരിനു യാത്രാമൊഴി നല്കാൻ ലീനയുടെ മക്കളും എത്തി. ആദ്യമായി കാണുന്ന അവരെ ഒരുമിപ്പിച്ചത് തുടിക്കുന്ന ഒരു മാതൃഹൃദയമാണ് . മസ്തിഷ്ക മരണം സംഭവിച്ച ചെമ്പഴന്തി സ്വദേശി ലാലി ഗോപകുമാർ എന്ന ലാലി ടീച്ചറിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ലാലിയുടെ ഹൃദയം സ്വീകരിച്ചു പുതുജീവിതത്തിലേക്കു കടന്ന ഭൂതത്താൻകെട്ട് സ്വദേശി ലീന ഷിബുവിന്റെ മക്കളായ ഷിയോണയും ബേയ്‌സിലും.

രാവിലെ നാലിനു എറണാകുളത്തു നിന്നും പുറപ്പെട്ട് ഇവർ ലീന ടീച്ചറുടെ ചെമ്പഴന്തിയിലെ വീട്ടിൽ എത്തി. തങ്ങളുടെ അമ്മയ്ക്കു ഹൃദയത്തുടിപ്പേകിയ പ്രിയപ്പെട്ട ലാലി ടീച്ചറെ ഒരു നോക്കു കാണാൻ. ലീനയുടെ പരിചരണത്തിനായി നിൽക്കുന്നതിനാൽ ഭർത്താവ് ഷിബുവിന് ഇവരോടൊപ്പം വരൻ കഴിഞ്ഞില്ല. . ഷിബുവിന്റെ സഹോദരൻ ഷാന്റിയും ഭാര്യ സിജിയും എത്തി.

ലാലിയുടെ മകൾ ദേവിക, മകൻ ഗോപീഷ്, ഭർത്താവ് ഗോപകുമാർ എന്നിവരുടെ ദുഃഖത്തോടൊപ്പം ആ മക്കളും പങ്കുചേർന്നു. ‘ലാലി ടീച്ചർ ഞങ്ങൾക്കും പ്രിയപ്പെട്ട അമ്മയാണ്. എന്റെ അമ്മയ്ക്കു ഹൃദയം നല്കാൻ കാണിച്ച ആ മഹാ മനസ്കതയ്ക്കു നന്ദി പറഞ്ഞാൽ തീരുന്നതല്ല’- ലീനയുടെ മകൻ ബേയ്സിൽ പറഞ്ഞു.

ലാലിയുടെ ഹൃദയം സ്വീകരിച്ച ലീന എറണാകുളത്ത് ലിസി ആശുപത്രിയിലാണ്. വെന്റിലേറ്ററിൽ നിന്നിറങ്ങി സംസാരിക്കാൻ കഴിഞ്ഞാലുടനെ ദേവികയെയും ഗോപീഷിനെയും വിളിക്കുമെന്നു ഷിയോണ അറിയിച്ചു. അമ്മ പൂർണ ആരോഗ്യവതിയായി ആശുപത്രി വിട്ടാലുടനെ പിതാവിനേയും കൂട്ടി ലാലി ടീച്ചറുടെ വീട്ടിലെത്താനും ആഗ്രഹമുണ്ടെന്നു ബേയ്സിലും പറഞ്ഞു. തിരുവനന്തപുരത്തു പൗണ്ട്കടവ് ഗവ. എൽപി സ്കൂളിലെ അധ്യാപികയായിരുന്നു ലാലി ഗോപകുമാർ.

ഹൃദയം ക്രമാതീതമായി വലുതാകുന്ന രോഗത്തിനു ചികിത്സയിലായിരുന്ന ലീന, അനുയോജ്യമായ ഹൃദയത്തിനായി മൃതസഞ്ജീവനി പദ്ധതിയിൽ റജിസ്റ്റർ ചെയ്തു കാത്തിരിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന ലാലിയുടെ മൃതദേഹം ഇന്നലെ രാവിലെ 10.15ന് ചെമ്പഴന്തി അണിയൂരിലെ വീട്ടിൽ കൊണ്ടുവന്നത്. കുളത്തൂർ എസ്എൻഡിപി ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടന്നു.

അഞ്ചുപേർക്കാണ് ലാലിടീച്ചർ തന്റെ അവയവങ്ങൾ ദാനം നൽകിയത്. ഹൃദയം, 2 വൃക്കകള്‍, 2 കണ്ണുകള്‍ എന്നവയാണ് മറ്റുള്ളവര്‍ക്കായി നല്‍കിയത്. ഹൃദയം എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്കും ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള രോഗിക്കും ഒരു വൃക്ക കിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്കും കോര്‍ണിയ ഗവ കണ്ണാശുപത്രിയ്ക്കുമാണ് നല്‍കിയത്.
ഇവർക്ക് മസ്തിഷ്ക മരണം സംഭവിച്ചതിനെ തുടർന്ന് മകള്‍ ദേവിക ഗോപകുമാറിന്റെ തീരുമാനപ്രകാരമാണ് ഹൃദയം ദാനം ചെയ്യാൻ തീരുമാനമായത്. വെള്ളിയാഴ്ച പരിശോധനകൾക്കു ശേഷം ശനിയാഴ്ച രാവിലെ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തെത്തി ഹൃദയം ശരീരത്തിൽ നിന്ന് വേർപെടുത്തി ശീതികരണ സംവിധാനത്തിലാക്കി ഹെലികോപ്റ്ററിൽ കൊച്ചിയിൽ എത്തിക്കുകയായിരുന്നു. ഉച്ചയ്ക്കു ശേഷം 3.05 ന് ഹൃദയവുമായി പുറപ്പെട്ട ഹെലികോപ്റ്റർ എറണാകുളം ഹയാത്ത് ഹെലിപ്പാഡിൽ 3:55ന് ലാൻഡ് ചെയ്തു. ഒരു മിനിറ്റിൽ താഴെ സമയം കൊണ്ട് ആംബുലൻസിലേയ്ക്ക് മാറ്റിയ ഹൃദയവുമായി ലിസി ആശുപത്രിയിലേയ്ക്ക് വാഹനം പുറപ്പെട്ട് അഞ്ചു മിനിറ്റിനുള്ളിൽ ആശുപത്രിയിലെത്തി. ഹൃദയവുമായി ഹയാത്തിൽ നിന്ന് പുറപ്പെട്ട ആംബുലൻസിന് പോകുന്നതിന് മികച്ച ട്രാഫിക് ഒരുക്കമാണ് കൊച്ചി സിറ്റി പൊലീസ് നടത്തിയത്. ഡോ. ജോസ് പെരിയപ്പുറം തന്നെയാണ് ശസ്ത്രക്രിയയ്ക്കും നേതൃത്വം നൽകിയത്.

അധ്യാപനം എന്ന ഏറ്റവും മഹത്വമേറിയ ജോലിയെ തന്റെ മരണംവരെയും അതെ മൂല്യത്തോടെ നിർ വഹിച്ചാണ് ലാലി ടീച്ചർ യാത്രയായത്. തന്റെ കുരുന്നുകൾക്ക് മാത്രമല്ല ഈ സമൂഹത്തിനാകെ അവയവ ദാനത്തിന്റെ മഹത്വം പകർന്നു നൽകിയ ആ അധ്യാപികയ്ക്ക് സാക്ഷര കേരളം നിറകണ്ണുകളോടെ യാത്രാമൊഴി ഏകുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പന്തളത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു...  (15 minutes ago)

പത്തനംതിട്ട പെരുമ്പെട്ടിയില്‍ വൃദ്ധദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി....  (36 minutes ago)

ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ചരക്കു കപ്പലിലുണ്ടായിരുന്ന എല്ലാ ജീവനക്കാരേയും വിട്ടയച്ചതായി റിപ്പോര്‍ട്ട്...  (53 minutes ago)

സങ്കടം അടക്കാനാവാതെ... ഇടുക്കി ചിന്നക്കനാലില്‍ സ്‌കൂട്ടര്‍ കൊക്കയിലേക്ക് മറിഞ്ഞ് അമ്മയും മകളുമുള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം....  (1 hour ago)

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഇളവുമായി ഗതാഗത വകുപ്പ്.... പ്രതിദിന ലൈസന്‍സ് 40 ആക്കും  (1 hour ago)

ജസ്‌ന തിരോധാന കേസില്‍ പിതാവ് ജയിംസ് ജോസഫ് ഫോട്ടോസ് അടക്കമുള്ള തെളിവുകള്‍ ഹാജരാക്കി.... സിബിഐ അവ അന്വേഷിച്ചിട്ടുണ്ടോയെന്നറിയാന്‍ കേസ് ഡയറി ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു, പിതാവ് തെളിവുകള്‍ നല്‍കിയാല്‍  (1 hour ago)

സംസ്ഥാനത്ത് നാലു ദിവസം ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

ഐപിഎലില്‍ മുംബൈയുടെ തുടര്‍ച്ചയായ നാലാം തോല്‍വി... കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മിന്നും ജയം...  (3 hours ago)

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി....  (4 hours ago)

കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളാ തീരത്ത് ഇന്ന് റെഡ് അലര്‍ട്ട്.  (4 hours ago)

പാണ്ടിക്കാട് യുവാവിനെ തോട്ടിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  (8 hours ago)

പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ എല്ലാ ജീവനക്കാരെയും വിട്ടയച്ചതായി ഇറാന്‍  (8 hours ago)

പെരുമ്പെട്ടിയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി...  (8 hours ago)

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഗതാഗത വകുപ്പ്  (8 hours ago)

തന്നെ വഞ്ചിച്ച സൈനികന് എട്ടിന്റെ പണിയാണ് കാമുകിയായിരുന്ന യുവതി നല്‍കിയത്  (9 hours ago)

Malayali Vartha Recommends