ഉത്രയുടെ സ്വത്തു തട്ടിയെടുക്കാന്‍ മാത്രമോ? സൂരജിന്റെ പ്ലാന്‍ പൊളിക്കാന്‍ വീട്ടുകാര്‍ ... മരണ കാരണത്തിനുള്ള സാഹചര്യ തെളിവുകള്‍ കൂടുതലും സൂരജിന് പ്രതികൂലമായതിനാല്‍ സൂരജിന് കുരുക്ക് മുറുകാനുള്ള സാധ്യതയേറെ...

ഷെര്‍ലക് ഹോംസിന്റെ കഥകളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള സംഭവവികാസമാണ് അഞ്ചലില്‍ നടന്നതെന്ന് പോലും പറയേണ്ടി വരും .ആദ്യം അണലി പിന്നെ മൂര്‍ഖന്‍ .ഉത്രയെന്താ നാഗകന്യകയൊന്നുമല്ലല്ലോ ഇങ്ങനെ നാഗങ്ങളുടെ കടിയേല്‍ക്കാനും മറ്റും എന്ന് വരെ ചോദിച്ചവരുണ്ട്. സ്വന്തം ഭര്‍ത്താവിന് അളിയനെയാണ് സംശയം .ഭാര്യയ്ക്കും തനിക്കും ലഭിക്കേണ്ട സ്വത്തു തട്ടിയെടുക്കാന്‍
അറ്റകൈ പ്രയോഗിച്ചതാവാനാണു സാധ്യത .കാരണം ഉത്രയുടെ മരണം സംഭവിച്ചിരിക്കുന്നത് ഭര്‍തൃവീട്ടിലല്ല സ്വന്തം കുടുംബ വീട്ടിലാണ് എന്നതാണ് ഭര്‍ത്താവിന്റെ ആരോപണം .ഏതായാലും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിനായുള്ള അവസാന മണിക്കൂര്‍ കാത്തിരിപ്പിലാണ് ബന്ധുക്കളും വീട്ടുകാരും നാട്ടുകാരുമെല്ലാം .ഇതിന്റെ നിജസ്ഥിതി അറിയേണ്ടത് വീട്ടുകാരുടെയും ഭര്‍ത്താവിന്റെയും ആവശ്യമാണ്.
വയനാട്ടില്‍ സര്‍ക്കാര്‍ പള്ളിക്കൂടത്തില്‍ വെച്ച് പാമ്പുകടിയേറ്റ ഷെഹ്ലയുടെ ക്ളാസ്മുറിപോലെ നിറയെ പൊത്തുകളും മാളങ്ങളുമുള്ള മുറിയൊന്നുമല്ലായിരുന്നു ഉത്രയുടേത് .എന്നിട്ടും പാമ്പ് എങ്ങനെ എല്ലാ തടസ്സങ്ങളെയും അതിജീവിച്ചെത്തി .ഉത്തരാവാദിത്തമില്ലായ്മ ആയിരുന്നാലും കേട്ടാല്‍ വിശ്വസിക്കുന്ന ഒരു കാരണമേ അല്ല അവരുടെ ഭര്‍ത്താവ് സൂരജ് പറയുന്നത് .അതിനാല്‍ തന്നെ സൂരജിന്റെ അസ്വാഭാവിക പെരുമാറ്റവും വീട്ടുകാരുമായുണ്ടായ അസ്വാരസ്യവുമാണ് ഇത്തരമൊരു വിശദമായ അന്വേഷണത്തിലേക്ക് നയിച്ചത്. മാത്രവുമല്ല സൂരജിന്റെ വീട്ടില്‍വച്ചും നേരത്തേ ഉത്രയ്ക്ക് പാമ്പുകടിയേറ്റിയിരുന്നു. അതിന്റെ ചികിത്സ കഴിഞ്ഞ് തിരികെ സ്വന്തം വീട്ടിലെത്തി വിശ്രമിക്കുമ്പോഴായിരുന്നു രണ്ടാമതും പാമ്പുകടിയേറ്റത്.
മരണം സംഭവിച്ചതിന്റെ തലേന്ന് വലിയൊരു ബാഗുമായി സൂരജ് വീട്ടിലെത്തിയെന്നാണു മാതാപിതാക്കള്‍ പറയുന്നത്. ഇതുള്‍പ്പെടെയുള്ള മാതാപിതാക്കളുടെ ആരോപണങ്ങളെപ്പറ്റി റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ.അശോകന്റെ നേതൃത്വത്തില്‍ മൊഴിയെടുത്തതായാണു സൂചന. വരും ദിവസങ്ങളിലും ഇത് തുടരും. പ്രാഥമിക റിപ്പോര്‍ട്ട് വൈകാതെതന്നെ നല്‍കും. റൂറല്‍ എസ്പി ഹരിശങ്കറിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം.നിലവില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നതും സൂരജ് തന്നെയാണ് .പണത്തിലും സ്വത്തിലും ആദ്യം മുതല്‍ക്കേ
സൂരജിന് നോട്ടമുണ്ടായിരുന്നതിനാല്‍ തന്നെ മരണ കാരണത്തിനുള്ള സാഹചര്യ തെളിവുകള്‍ കൂടുതലും സൂരജിന് പ്രതികൂലമാണ് .അതിനാല്‍ തന്നെ മരണകാരണം ഉള്‍പ്പടെയുള്ളതിന്റെ പശ്ചാത്തലത്തില്‍ സൂരജിന് കുരുക്ക് മുറുകാനുള്ള സാധ്യതയാണ് ഉണ്ടായിരിക്കുന്നത്
പ്രധാനമായുള്ള രണ്ടു കാരണങ്ങളില്‍ ഒന്ന് ഉത്രയുടെ വീട്ടിലെ എസി മുറിയുടെ വാതിലും ജനലുകളും അടച്ചനിലയിലായിരുന്നു. എന്നിട്ടും പാമ്പ് എങ്ങനെ മുറിക്കകത്തെത്തി എന്നാണു പരിശോധിക്കുന്നത്.അതിനാല്‍ തന്നെ സൂരജ് കൊണ്ടുവന്ന ബാഗില്‍ പാമ്പുണ്ടായിരുന്നെന്നാണു സംശയം. രണ്ടാമത്തേത്
മാര്‍ച്ച് 2ന് അടൂര്‍ പറക്കോടെ ഭര്‍തൃവീട്ടില്‍ വച്ചും ഉത്രയ്ക്കു പാമ്പു കടിയേറ്റിരുന്നു എന്നതാണ് . അന്ന് അണലി വര്‍ഗത്തില്‍പ്പെട്ട പാമ്പിന്റെ കടിയാണേറ്റത്. ഇതിന്റെ തുടര്‍ചികിത്സയ്ക്കും വിശ്രമത്തിനുമാണ് ഉത്ര സ്വന്തം വീട്ടില്‍ എത്തിയത്. സൂരജിനു പാമ്പുപിടിത്തക്കാരുമായി ബന്ധമുണ്ടെന്ന് ഉത്രയുടെ അച്ഛന്‍ ആരോപിച്ചിരുന്നു. ഉത്രയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാകും സൂരജിനെ ചോദ്യം ചെയ്യുക. സൂരജിനെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സൂരജ് പാമ്പുകളെ കയ്യിലെടുത്ത് കളിപ്പിക്കാറുണ്ടെന്ന് ഉത്രയുടെ ബന്ധുക്കള്‍ അന്വേഷണ സംഘത്തോട് നേരത്തെ തന്നെ പറഞ്ഞു.
അടൂരിലെ ഭര്‍തൃവീട്ടിലും ഒരുതവണ ഉത്ര പാമ്പിനെ കണ്ടിരുന്നു. സൂരജ് ഇതിനെ കൈകൊണ്ട് പിടിച്ചു ചാക്കിലാക്കിയതായി ഉത്ര പറഞ്ഞിരുന്നതായും ബന്ധുക്കള്‍ പറയുന്നു. അതിനിടെ, സ്വത്ത് തട്ടിയെടുക്കാനായി സഹോദരനാണ് ഉത്രയെ അപായപ്പെടുത്തിയതെന്നു കാട്ടി സൂരജും റൂറല്‍ എസ്പിക്കു പരാതി നല്‍കി. എന്നാല്‍ ഇതിനു കഴമ്പില്ല എന്നാണ് വ്യക്തമാകുന്നത്.
"
https://www.facebook.com/Malayalivartha