ഈ മാസം 26 മുതല്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകൾ ആരംഭിക്കും; എല്ലാ കുട്ടികളെയും എത്തിക്കേണ്ടത് അധ്യാപകരുടെ കടമയൊണെന്ന് വിദ്യാഭ്യാസ മന്ത്രി

ഈ മാസം 26 മുതല്‍ സംസ്ഥാനത്ത് ആരംഭിക്കുന്ന എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ കുട്ടികളെയും എത്തിക്കേണ്ടത് അധ്യാപകരുടെ കടമയൊണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. പരീക്ഷ ഒരുക്കങ്ങൾ വിലയിരുത്താനായി ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സ് യോഗത്തിലായിരുന്നു വിദ്യാഭ്യാസ മന്ത്രി ഈ കാര്യം പറഞ്ഞത്. സ്‌കൂളുകളില്‍ പരീക്ഷ എഴുതാന്‍ എല്ലാ വിദ്യാര്‍ഥികള്‍ എത്തുമെന്ന് അധ്യാപകര്‍ ഉറപ്പ് വരുത്തണമെന്ന നിര്‍ദേശം അദ്ദേഹം നല്‍കി. പരീക്ഷ നടത്തിപ്പ് അധ്യാപകര്‍ അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും സി. രവീന്ദ്രനാഥ് പറയുകയുണ്ടായി.
സംസ്ഥാനത്ത് കൊവിഡ് കാലത്ത് എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെയാണ് നടക്കുന്നത്. പരീക്ഷകള്‍ നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങളും നിര്‍ദ്ദേശങ്ങളും മുഖ്യമന്ത്രി വിശദീകരിച്ചു. കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം പരീക്ഷ നടത്താനെന്ന് അധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha