ക്വാറന്റീനിലിരിക്കുന്നവര്‍ ഒരു സാഹചര്യത്തിലും പുറത്തിറങ്ങരുത്; ലോക്ഡൗണ്‍ ഇളവുകള്‍ ആഘോഷിക്കാനുള്ളതല്ലെ വി.എസ്. സുനില്‍കുമാര്‍

സംസ്ഥാനത്ത്‌ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും ആഘോഷിക്കാനുള്ളതല്ലെന്നും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി വി.എസ്. സുനില്‍കുമാര്‍. ക്വാറന്റീനിലിരിക്കുന്നവര്‍ ഒരു സാഹചര്യത്തിലും പുറത്തിറങ്ങരുത്. സമൂഹത്തിന്റെ ആരോഗ്യം കൂടിനോക്കിയാണ് ഇവ ആവശ്യപ്പെടുന്നത്. സംസ്ഥാന അതിര്‍ത്തികള്‍ തുറന്നതിനാലും പ്രവാസികള്‍ നാട്ടിലേക്ക് എത്തുന്നതുമായ സാഹചര്യത്തിലും കേരളത്തില്‍ കൂടുതല്‍ കോവിഡ് കേസുകള്‍ പ്രതീക്ഷിച്ചതാണെന്നും മന്ത്രി പറഞ്ഞു. ഹോട്ട്‌സ്‌പോട്ടുകളില്‍നിന്നും റെഡ്‌സോണുകളില്‍നിന്നുമാണ് കൂടുതല്‍ പേരും സംസ്ഥാനത്തേക്ക് എത്തുന്നത്.അതിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രത പോര്‍ട്ടലിലൂടെ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെടുന്നത്. സംസ്ഥാനത്തിന് അകത്തേക്ക് വരുന്നവര്‍ എവിടെനിന്നാണ് വരുന്നതെന്ന് വ്യക്തതയില്ലെങ്കില്‍ സാമൂഹിക വ്യാപനത്തിലേക്ക് മാറും. അത് ഭയപ്പെടുത്തുന്നതായും ജാഗ്രതയാണ് അതിനാല്‍ ആവശ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha