Widgets Magazine
15
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെടിയു- ഡിജിറ്റൽ വിസി നിയമന തർക്കം ശക്തമായി തുടരുന്നതിനിടെ ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി...


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല: അപ്പീലിലെ വിധി വന്നതിന് ശേഷം തുടർ നടപടികൾ; നാളെ മുൻ‌കൂർ ജാമ്യം തള്ളിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാൻ നീക്കം...


പൊലീസ് വാഹനം തകർത്തതടക്കം ചുമത്തി, പാനൂരിലെ വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്: സിപിഎമ്മിന്റെ അറിയപ്പെടുന്ന ഗുണ്ടകളാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്ന് ഡിസിസി പ്രസിഡന്റ്...


അധികാരം തലക്ക് പിടിച്ച പെരുമാറ്റമാണ് സിപിഐഎം നേതാക്കൾക്ക്; രാഹുൽ വിഷയം വാർത്ത ആയി ! ജനങ്ങളെ അത് സ്വാധീനിച്ചു.. തുടർ ഭരണ പ്രചരണം യുഡിഎഫിന് ഗുണം ചെയ്തു: പിണറായിയ്ക്ക് നേരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ...


തിരുവനന്തപുരത്തെ എൻഡിഎയുടെ വിജയം മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നത്: വർഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും, കുടിലതന്ത്രങ്ങളിലും ജനങ്ങൾ അകപ്പെട്ട് പോകാതിരിക്കാനുള്ള ജാഗ്രത ശക്തമാക്കേണ്ടതുണ്ട് എന്ന മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്; കനത്ത തിരിച്ചടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ...

വിമാനമിറങ്ങിയശേഷം കൊച്ചി മുതൽ കാസർകോട് വരെ ദുരിതയാത്ര; പ്രവാസികൾക്ക് ആകെ കിട്ടിയത് ഒരു ബണ്ണും ഒരു കുപ്പി വെള്ളവും

23 MAY 2020 09:04 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് ആകെ കിട്ടിയത് ഒരു ബണ്ണും ഒരു കുപ്പി വെള്ളവും, വിമാനമിറങ്ങിയശേഷം കൊച്ചി മുതൽ കാസർകോട് വരെ ദുരിതയാത്ര. കൊച്ചിയിൽ നിന്ന് കാസർകോട്ടേക്ക് കെ.എസ്.ആർ.ടി.സി ബസിൽ കൊണ്ടുവന്ന പ്രവാസികൾക്ക് ഭക്ഷണമായി നല്‍കിയത് ഒരു ബണ്ണും ഒരു കുപ്പി വെള്ളവും. മണിക്കൂറുകൾ നീണ്ട യാത്രയിൽ പ്രവാസികൾ അനുഭവിച്ചത് കൊടിയ ദുരിതം. അധികാരികളുടെ ഭാഗത്തുനിന്നും വേണ്ടത്ര കരുതലുണ്ടായില്ലെന്നും കടുത്ത യാതനയാണ് അനുഭവിക്കേണ്ടി വന്നതെന്നും പ്രവാസികൾ കുറ്റപ്പെടുത്തുന്നു.ബുധനാഴ്ച രാവിലെ ഏഴ് മണിക്കാണ് ദുബായ് വിമാനം കൊച്ചിയിൽ എത്തിയത്.

അരമണിക്കൂറിനകം നടപടികൾ പൂർത്തിയാക്കി യാത്രക്കാർ പുറത്തിറങ്ങിയെങ്കിലും പ്രവാസികൾക്കായി ഏർപ്പെടുത്തിയ ബസ് പുറപ്പെടാൻ മൂന്ന് മണിക്കൂറെടുത്തു. രോഗികളെ പോലും മൂത്രം ഒഴിക്കാനോ വിശ്രമിക്കാനോ അനുവദിച്ചില്ല. ബസിൽ മൂന്ന് മണിക്കൂർ അസഹനീയമായ ചൂട് സഹിച്ച് ഇരിക്കേണ്ടിവന്നു. സ്ത്രീകളും രോഗികളും അടക്കമുള്ള യാത്രക്കാരായിരുന്നു ഏറെയും. ഭക്ഷണപ്പൊതി പേരിനായിരുന്നു. കാഞ്ഞങ്ങാട് എത്തുവോളം കഴിക്കാൻ മറ്റൊന്നും നല്‍കിയില്ല. പലരും വിശന്ന് ക്ഷീണിച്ചു. യാത്രക്കാരുടെ ആവശ്യങ്ങളൊന്നും അന്വേഷിച്ചില്ല. മൂത്രമൊഴിക്കാനായി നിറുത്തുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും അതുമുണ്ടായില്ല.പലരും ബഹളം വയ്ക്കാൻ തുടങ്ങിയിട്ടും ബസ് നിറുത്താൻ കൂട്ടാക്കിയില്ല. യാത്രക്കാർ ഇറങ്ങേണ്ട സ്ഥലത്ത് മാത്രമാണ് നിറുത്തിയത്.

യാത്രക്കാരെ ഇറക്കിയ ശേഷം ആരോഗ്യവകുപ്പ് അധികൃതർ അവർക്ക് പ്രത്യേക നിർദ്ദേശങ്ങൾ നല്‍കി ക്വാറന്റൈൻ സെന്ററിലേക്ക് കൊണ്ടുപോകാൻ ഏറെ നേരമെടുത്തു. വിശന്നു പൊരിഞ്ഞ വയറുമായി രാത്രി പലരും ബഹളം വച്ചെങ്കിലും കൂട്ടാക്കിയില്ല. ഡ്രൈവർ ഇടയ്ക്കിടെ തന്റെ നിസഹായാവസ്ഥ വെളിപ്പെടുത്തിയെങ്കിലും യാത്രക്കാരുടെ കാര്യങ്ങൾ അതാത് സമയത്ത് ശ്രദ്ധിക്കാൻ നിയുക്തരായ പൊലീസ് പൈലറ്റ് വാഹനം ജയിലിലേക്ക് കൊണ്ടുപോകുന്ന ക്രിമിനലുകളോടെന്ന പോലെയാണ് പെരുമാറിയത്.ജീവിതത്തിൽ ഇതുവരെ ഇത്തരമൊരു ദുരിതം നേരിട്ടിട്ടില്ലെന്ന് പ്രവാസി കാസർകോട് തളങ്കരയിലെ മജീദ് തെരുവത്ത് ആരോപിക്കുന്നു. മജീദിന് പുറമെ കാസർകോട് ജില്ലക്കാരായ നായന്മാർമൂല പടിഞ്ഞാർ സ്വദേശിയും ഒരു സ്ത്രീ അടക്കം മൂന്ന് ചെറുവത്തൂർ സ്വദേശികളുമുണ്ടായിരുന്നു. സംഭവത്തിൽ ഡി ജി പിക്ക് പരാതി നല്‍കിയതായും മുഖ്യമന്ത്രിയെ ധരിപ്പിച്ചതായും എൻ.എ നെല്ലിക്കുന്ന് എം.എൽ.എ പറഞ്ഞു. നെടുമ്പാശ്ശേരിയിൽനിന്നും കാസർകോട്ടേക്കുള്ള യാത്രക്കിടെ പ്രവാസികൾ അനുഭവിക്കേണ്ടിവന്ന കൊടിയ യാതനകളെപ്പറ്റി സമഗ്ര അന്വേഷണം നടത്തണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യക്ക് തകർപ്പൻ ജയം...  (7 minutes ago)

വായു മലിനീകരണം രൂക്ഷം...  (20 minutes ago)

തൊഴിൽ വിജയം, ധനനേട്ടം, ശത്രു നാശം, കീർത്തി, ഭാഗ്യാനുഭവങ്ങൾ എന്നിവ ഉണ്ടാകും.  (36 minutes ago)

യു.ഡി.എഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു...  (42 minutes ago)

ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി...  (1 hour ago)

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് ബൗളിംഗില്‍ മികച്ച പ്രകടനം  (7 hours ago)

നാളെ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകാന്‍ ഒരറിയിപ്പും കിട്ടിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (8 hours ago)

കെഎസ്ആര്‍ടിസി ബസില്‍ ദിലീപിന്റെ സിനിമ പ്രദര്‍ശനം നിര്‍ത്തിവയ്പ്പിച്ച് യാത്രക്കാരി  (9 hours ago)

സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ നടന്ന വെടിവെയ്പ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു  (9 hours ago)

കാര്‍ കനാലിലേക്ക് വീണ് അധ്യാപക ദമ്പതികള്‍ക്ക് ദാരുണാന്ത്യം  (10 hours ago)

ബിജെപിയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി  (10 hours ago)

അതിജീവിതയ്ക്ക് പിന്തുണയുമായി താരങ്ങള്‍  (10 hours ago)

നാല് വയസുള്ള മകനെ കൊലപ്പെടുത്തി; 37കാരിക്ക് ശിക്ഷയല്ല ചികിത്സയാണ് വേണ്ടതെന്ന് കോടതി  (11 hours ago)

ട്രോളന്മാര്‍ക്ക് മറുപടിയുമായി മായാ വി  (12 hours ago)

അധികം നമ്മളെ ചൂഷണം ചെയ്യാതെ നല്ലൊരു മാറ്റം വരണം; അതേത് വഴിയെങ്കിലും ഏത് പാര്‍ട്ടി വഴിയെങ്കിലും ഉണ്ടായാല്‍ മതിയായിരുന്നു; ബിജെപി വിജയത്തില്‍ പ്രതികരിച്ച് ഗോകുല്‍ സുരേഷ്  (12 hours ago)

Malayali Vartha Recommends