Widgets Magazine
02
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പളം ഒന്നര ലക്ഷമാക്കാൻ ധാരണ...മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം, വർധിപ്പിക്കുന്നതിനു ബിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരും...മന്ത്രിമാരുടെ ശമ്പളം 50% വർധിപ്പിക്കുന്ന വിധത്തിൽ ബില്ലിന്റെ കരട് തയാറാക്കാനാണ് തീരുമാനം...


മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പളം ഒന്നര ലക്ഷമാക്കാൻ ധാരണ...മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം, വർധിപ്പിക്കുന്നതിനു ബിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരും...മന്ത്രിമാരുടെ ശമ്പളം 50% വർധിപ്പിക്കുന്ന വിധത്തിൽ ബില്ലിന്റെ കരട് തയാറാക്കാനാണ് തീരുമാനം...


സിസിടിവി ദൃശ്യങ്ങൾ തേടിയെത്തിയ പൊലീസ്, നിരാശരാകുമ്പോൾ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ...നിർണ്ണായക തെളിവുകൾ അപ്രത്യക്ഷമായെന്ന് വ്യക്തമായി...ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പരിശോധനയിൽ കണ്ടെത്താനായില്ലെന്ന് പൊലീസ്..


കണക്കിലെടുത്ത് കൂടുതൽ ഗതാഗത സൗകര്യങ്ങൾ തിരുവനന്തപുരത്ത് എത്തുന്നു... കൊച്ചിക്ക് പിന്നാലെ കേരളത്തിന്റെ രണ്ടാം മെട്രോ റെയിൽ പദ്ധതി തിരുവനന്തപുരത്ത് വരും... ഇതിനുള്ള അനുമതി ഉടൻ കേന്ദ്ര സർക്കാർ നൽകും...


റഫയ്ക്ക് നേരെയുള്ള ആക്രമണത്തിൽ നിന്നു പിറകോട്ടില്ലെന്ന്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു... വെടിനിർത്തൽ കരാർ നടപ്പായാലും, റഫയിൽ കടന്നുകയറുക തന്നെ ചെയ്യുമെന്നാണ് നെതന്യാഹുവിന്റെ താക്കീത്...


തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം രൂക്ഷം..മേയറുടെ ഔദ്യോഗിക വാട്ട്സാപ് നമ്പറിലേക്ക്, അടക്കം നിരവധി അശ്ലീല സന്ദേശങ്ങൾ എത്തിയിട്ടുണ്ട്..സമൂഹ മാധ്യമങ്ങളിലും മേയർക്ക് എതിരെ അധിക്ഷേപം വ്യാപകമാണ്..

ആപ് എത്തിയതോടെ ഡൗണ്‍ലോഡിംഗ് തുടങ്ങി.... ആപ്പ് പ്ലേ സ്റ്റോറിലെത്തി മിനിറ്റുകള്‍ക്കകം ഡൗണ്‍ലോഡ് ചെയ്തത് പതിനായിരങ്ങള്‍, പക്ഷെ നിരാശയെന്ന് മദ്യസ്‌നേഹികള്‍....

28 MAY 2020 10:00 AM IST
മലയാളി വാര്‍ത്ത

More Stories...

ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

ലാവ്‌ലിന്‍ കേസ് അന്തിമ വാദത്തിനായി കേസ് ഇന്ന് പട്ടികയിലുണ്ടായിരുന്നെങ്കിലും ഇന്നും പരിഗണനയ്‌ക്കെടുത്തില്ല

മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ വാക്‌പോര്... കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് നഷ്ടപ്പെട്ടതില്‍ അന്വേഷണം നടത്താന്‍ മന്ത്രി കെബി ഗണേശ് കുമാര്‍ നിര്‍ദ്ദേശം നല്‍കി; താന്‍ ബസ് ഓടിക്കുമ്പോള്‍ സിസിടിവി പ്രവര്‍ത്തിച്ചിരുന്നെന്നും മെമ്മറി കാര്‍ഡ് നഷ്ടപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്നും ഡ്രൈവര്‍ യദു

ആരോപണങ്ങള്‍ പിന്‍വലിച്ച് ഉടന്‍ മാദ്ധ്യമങ്ങളിലൂടെ മാപ്പ് പറയണം... ദല്ലാള്‍ നന്ദകുമാര്‍, ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ഇപി ജയരാജന്‍

മേയര്‍ ആര്യ രാജേന്ദ്രനെതിരായ സൈബര്‍ അധിക്ഷേപം... സിറ്റി സൈബര്‍ പൊലീസ് കേസെടുത്തു

രാവിലെ മുതല്‍ തുടങ്ങിയതാണ് കാത്തിരിപ്പ്. ഇതുവരെ പറഞ്ഞതുപോലെയല്ല ഉറപ്പായും വരുമെന്ന് എല്ലാവരും പറഞ്ഞ ദിവസമാണ്. സെര്‍ച്ച് ചെയ്തു കൈ കഴച്ചു. എപ്പോള്‍ ബവ് ക്യൂ എന്നടിച്ച് നോക്കിയാലും വരുന്നത് ആരോഗ്യ സേതുവും കൃഷിമലയാളം ആപ്പുമാണ്. എസ്എംഎസ് അയയ്ക്കാമെന്നു പറഞ്ഞപ്പോള്‍ പത്ത് പതിനഞ്ചെണ്ണം ചറപറാ അയച്ചു. ഒരു മൈന്‍ഡുമില്ല. കാശുപോയോ ആവോ ? ഒരു പെഗ്ഗിന്റെ കാശുപോയിക്കാണും.

എന്റെ ഫോണിന്റെ കുഴപ്പമാണോന്നറിയാന്‍ ഗ്ലാസ്‌മേറ്റ്‌സിനെയൊക്കെ വിളിച്ചു നോക്കി.ഒരു രക്ഷയും ഇല്ലെന്ന് അവരും പറഞ്ഞപ്പോഴാണ് കുറച്ചൊരു സമാധാനമായത്. ഉച്ചയോടെ ആപ് വന്നേന്ന് പറഞ്ഞ് ഫോണ്‍ വന്നു. നോക്കിയപ്പോള്‍ ശരിയാ... നല്ല ചൊമല കളറില്‍ ആപ് റെഡി. ഡൗണ്‍ലോഡ് ചെയ്തു.ബുക്ക് ചെയ്തു. ക്യൂ നമ്പറും കിട്ടി. ആകെയൊരു ജഗപൊഗ. പിന്നീടാ ഒരു കാര്യം ശ്രദ്ധിച്ചത്.

രജിസ്ട്രേഷന്‍ നടത്താന്‍ സാധിക്കുന്നില്ല. ഒ.ടി.പി ലഭിക്കുന്നില്ല തുടങ്ങിയ പരാതികളാണ് ഉപഭോക്താക്കള്‍ ചൂണ്ടിക്കാട്ടുന്നത്. പ്ലേസ്റ്റോറില്‍ ആപ്പ് എത്തിയിട്ടുണ്ടെങ്കിലും സെര്‍ച്ചില്‍ ലഭ്യമാകുന്നില്ല. ആപ്പ് നിര്‍മാതാക്കളായ ഫെയര്‍കോഡ് ടെക്നോളജി പുറത്തുവിട്ട ലിങ്ക് വഴിയാണ് നിലവില്‍ ആപ്പ് ആളുകള്‍ ലോഡ്ചെയ്യുന്നത്. പ്ലേസ്റ്റോറില്‍ ബെവ് ക്യൂ ആപ്പിന്റെ പ്രതികരണ ബോക്സ് നിറയെ ആളുകളുടെ പ്രതിഷേധ അഭിപ്രായങ്ങളാണ്.

ലോക്ക്ഡൗണിന്റെ ഭാഗമായി അടച്ചുപൂട്ടിയ സംസ്ഥാനത്തെ മദ്യവില്‍പന ശാലകള്‍ ഇന്നുമുതലാണ് പ്രവര്‍ത്തനം പുനരാരംഭിക്കുന്നത്. ബെവ്ക്യൂ (ആല്ഝ) മൊബൈല്‍ ആപ് വഴിയും എസ്.എം.എസിലൂടെയും മദ്യം വാങ്ങാനുള്ള ടോക്കണ്‍ എടുത്തവര്‍ക്ക് മാത്രമെ മദ്യം നല്‍കൂ. വൈകീട്ട് അഞ്ചുവരെയാണ് പ്രവര്‍ത്തനസമയം.

മദ്യവില്‍പനശാലയിലെ ക്യൂവില്‍ ഒരേ സമയം അഞ്ചുപേര്‍ക്ക് മാത്രമേ നില്‍ക്കാനാവൂ. പോലീസിന്റെ കടുത്ത നിയന്ത്രണവും ഉണ്ടാകും.

മദ്യം വാങ്ങാന്‍ ഇനി കൃത്യസമയം പാലിക്കണം. ടോക്കണില്‍ നല്‍കിയിട്ടുള്ള സമയത്തുതന്നെ എത്തണം. വൈകിവരുന്നവര്‍ക്ക് മദ്യം ലഭിക്കില്ല. അടുത്ത ബുക്കിങ് വേണ്ടിവരും. നാലുദിവസം കഴിഞ്ഞുമാത്രമേ വീണ്ടും മദ്യം വാങ്ങാന്‍ കഴിയൂ. ടോക്കണ്‍ ഇല്ലാത്തവര്‍ക്ക് മദ്യം നല്‍കില്ല.

സാധാരണ ഫോണുകള്‍ ഉള്ളവര്‍ക്ക് എസ്.എം.എസ്. വഴി മദ്യം വാങ്ങുന്നതിന് ടോക്കണ്‍ എടുക്കാം. മദ്യത്തിനും ബിയറിനും പ്രത്യേക ബുക്കിങ് കോഡുകളാണ്. വിദേശമദ്യം വാങ്ങണമെങ്കില്‍ ആഘ എന്ന് ഇംഗ്ലീഷില്‍ ടൈപ്പുചെയ്ത് ഒരു സ്‌പേസ് വീതം അകലംനല്‍കി പിന്‍കോഡ്, പേര് എന്നിവ രേഖപ്പെടുത്തി എസ്.എം.എസ്. അയയ്ക്കണം.

ബിയര്‍, വൈന്‍ എന്നിവ വാങ്ങുന്നതിന് ആണ എന്ന കോഡാണ് ആദ്യം നല്‍കേണ്ടത്. ഇതിനുശേഷം ഒരു സ്‌പേസിട്ട് പിന്‍കോഡും പേരും ടൈപ്പ് ചെയ്യണം.

എസ്.എം.എസ്. അയച്ചുകഴിഞ്ഞാലുടന്‍ ബുക്കിങ് ഉറപ്പുവരുത്തി മെസേജ് ലഭിക്കും. അതില്‍ പറയുന്ന സമയത്ത് കടയിലെത്തി മദ്യം വാങ്ങണം.

ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ് സ്റ്റോര്‍ എന്നിവയില്‍നിന്നും ആല്ഝ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. ഉപഭോക്താവിന്റെ പേര്, മൊബൈല്‍ നമ്പര്‍, ബുക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തെ പിന്‍കോഡ് എന്നിവ നല്‍കി രജിസ്റ്റര്‍ ചെയ്യണം. മൊബൈലിലേക്ക് വരുന്ന ഒറ്റത്തവണ പാസ്വേര്‍ഡ് നല്‍കി രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കണം.

ഷോപ്പുകളില്‍ അനുവദനീയമായ സമയം അറിയാനാകും. ഇതനുസരിച്ച് ബുക്ക് ചെയ്യാം. സ്ഥിരീകരിച്ചാല്‍ ക്യൂ.ആര്‍. കോഡ്, ടോക്കണ്‍ നമ്പര്‍, ഔട്ട്‌ലെറ്റിന്റെ വിവരങ്ങള്‍, സമയക്രമം എന്നിവ ലഭിക്കും. മദ്യം വാങ്ങാനെത്തുമ്പോള്‍ ബുക്കിങ്ങിനുപയോഗിച്ച മൊബൈല്‍ ഹാജരാക്കണം. ആപ്പില്‍ ലഭിച്ചിട്ടുള്ള ടോക്കണിന്റെ സാധുത പരിശോധിക്കാനുള്ള സംവിധാനം മദ്യവില്‍പ്പന കേന്ദ്രങ്ങളിലുണ്ട്. മദ്യം വാങ്ങാനെത്തുന്നവര്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. വോട്ടേഴ്‌സ് ഐ.ഡി., ആധാര്‍, ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് എന്നിവയാണ് അംഗീകൃത രേഖകള്‍.

ഉച്ചയ്ക്ക് ബുക്ക് ചെയ്ത എനിക്ക് രാവിലെ തന്നെ ക്യൂവില്‍ നില്‍ക്കാന്‍ ക്ഷണം. ഇന്നസെന്റ് ചോദിച്ചതുപോലെ 'പുറപ്പെട്ടു...വേണമെങ്കില്‍ കുറച്ചു നേരത്തേ പുറപ്പെടാം എന്ന സ്ഥിതി.'എനിക്ക് പ്രാന്തായതാണോ അതോ ആപ്പുകാര്‍ക്ക് പ്രാന്തായതാണോ എന്നു പറഞ്ഞ് കുറച്ചു നേരം ഇരുന്നപ്പോഴാണ് അത് ട്രയല്‍ റണ്ണാണെന്ന് അറിഞ്ഞത്. വൈകിട്ട് 3.30ന് എക്‌സൈസ് മന്ത്രി പത്രസമ്മേളനം വിളിച്ചെന്നു പറഞ്ഞപ്പോ ഓടിപ്പോയി ടീവീടെ മുന്നിലിരുന്നു.

അതിലും ഒരു തീര്‍പ്പുമായില്ല. പുറത്ത് ഇരുട്ടിനു കനം കൂടി. മൊബൈലില്‍ തിരഞ്ഞപ്പോള്‍ ' വെറുതേയാണെങ്കിലും ഇങ്ങനെയൊന്നും പറയല്ലേ സാറേ...'' എന്ന സുരാജിന്റെ ട്രോള്‍ എന്റെ നെഞ്ചില്‍ തട്ടി. നിരാശയില്‍ നിന്നു തമാശകള്‍ ഉണ്ടാകുമോ?കാത്തിരിപ്പിനൊടുവില്‍ രാത്രി 11ന് ആപ് വന്നു. എങ്ങനെയൊക്കെയോ ബുക്ക് ചെയ്തു. 'സംഗതി' എപ്പോള്‍ കയ്യില്‍ കിട്ടുമോ ആവോ...?

ഓണ്‍ലൈന്‍ മദ്യ വില്‍പനയ്ക്കുള്ള ബെവ് ക്യൂ ആപ്പ് പ്ലേ സ്റ്റോറില്‍ എത്തി. ആവശ്യക്കാര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. അപ്പ് പ്ലേ സ്റ്റോറിലെത്തി മിനിറ്റുകള്‍ക്കകം പതിനായിരങ്ങളാണ് ഡൗണ്‍ലോഡ് ചെയ്തത്.

നേരത്തെ, ബീറ്റാ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്തവര്‍ക്ക് ആപ്പ് അപ്‌ഡേറ്റ് ചെയ്ത് ഉപയോഗിക്കാം. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമായതായി ഫേസ്ബുക്ക് പേജിലൂടെ ഫെയര്‍കോഡ് ടെക്‌നോളജീസ് അറിയിക്കുകയായിരുന്നു.

ആപ്പ് കാത്തുകാത്തിരുന്നവര്‍ക്ക് പിന്നീടാണ് യഥാര്‍ഥ വെല്ലുവിളി നേരിട്ടത്. ആദ്യം പേരും ഫോണ്‍നന്പറും പിന്‍കോഡും നല്‍കി കാത്തിരുന്നിട്ടും ഒടിപി നന്പര്‍ വന്നില്ല. ചെയ്തത് തന്നെ വീണ്ടും വീണ്ടും ആവര്‍ത്തിച്ച് ആവശ്യക്കാര്‍ ആപ്പിനോട് മല്ലിട്ടു. ഒടുവില്‍, 11.30നു ശേഷം കാത്തിരുന്ന നിമിഷമെത്തി. ഒടിപി കിട്ടി.

പക്ഷേ, അവിടെയും തീര്‍ന്നില്ല, ഫിനിഷിംഗ് ലൈനില്‍ എത്തി മത്സരം തീര്‍ന്നെന്ന് ഉറപ്പിച്ചവനോട് ഒരു റൗണ്ടുകൂടി ഉണ്ടെന്ന് പറഞ്ഞ പ്രതീതി. വന്നു അടുത്ത മസേജ്. രാവിലെ ആറുമുതല്‍ രാത്രി 11.30 വരെ മാത്രമേ മദ്യം ബുക്ക് ചെയ്യാന്‍ സാധിക്കൂ. കാത്തുകാത്തിരുന്നവര്‍ക്ക് നിരാശ ഫലം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു  (3 hours ago)

ലാവ്‌ലിന്‍ കേസ് അന്തിമ വാദത്തിനായി കേസ് ഇന്ന് പട്ടികയിലുണ്ടായിരുന്നെങ്കിലും ഇന്നും പരിഗണനയ്‌ക്കെടുത്തില്ല  (3 hours ago)

മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ വാക്‌പോര്... കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് നഷ്ടപ്പെട്ടതില്‍ അന്വേഷണം നടത്താന്‍ മന്ത്രി കെബി ഗണേശ് കുമാര്‍ നിര്‍ദ്ദേശം നല്‍കി; താന്‍ ബസ് ഓടിക്കുമ്പോള്‍ സിസി  (3 hours ago)

ആരോപണങ്ങള്‍ പിന്‍വലിച്ച് ഉടന്‍ മാദ്ധ്യമങ്ങളിലൂടെ മാപ്പ് പറയണം... ദല്ലാള്‍ നന്ദകുമാര്‍, ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ഇപി ജയരാജന്‍  (3 hours ago)

മേയര്‍ ആര്യ രാജേന്ദ്രനെതിരായ സൈബര്‍ അധിക്ഷേപം... സിറ്റി സൈബര്‍ പൊലീസ് കേസെടുത്തു  (4 hours ago)

കണ്ണൂര്‍ കല്ല്യാശ്ശേരിയില്‍ 40 ഏക്കറിലധികം ഭൂമിയില്‍ വന്‍ തീപിടിത്തം  (4 hours ago)

രാജ്യത്തെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും മെയ് 2, 3 തീയതികളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുമെന്ന് യുഎഇ  (6 hours ago)

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം നാളെ പ്രാബല്യത്തില്‍... പരിഷ്‌കരണത്തിനെതിരെ ഡ്രൈവിങ് സ്‌കൂള്‍ തൊഴിലാളികള്‍ വീണ്ടും നാളെ മുതല്‍ സമരം പ്രഖ്യാപിച്ചു  (7 hours ago)

പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ 10 വയസ്സുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു  (7 hours ago)

സിപിഎം അക്കൗണ്ട് അനധികൃതമായത് ബാങ്കിന്റെ ക്രമക്കേട് മൂലമെന്ന് ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസ്  (8 hours ago)

സല്‍മാന്‍ ഖാന്റെ വീടിനുനേരെ വെടിവെച്ച കേസിലെ പ്രതികളിലൊരാള്‍ ആത്മഹത്യ ചെയ്തു  (8 hours ago)

ശമ്പളം ഒന്നര ലക്ഷമാക്കാൻ ധാരണ  (9 hours ago)

മെമ്മറി കാർഡ് മുക്കിയ വൻ കരങ്ങൾ  (10 hours ago)

രണ്ടാം മെട്രോ  (10 hours ago)

പിന്തുണയ്ക്കില്ലെന്ന് യുഎസ്  (10 hours ago)

Malayali Vartha Recommends