ഉത്ര കൊലപാതകത്തിൽ സൂരജിന്റെ അച്ഛനും പങ്ക് ? സ്വർണാഭരണങ്ങള്‍ സൂരജിന്റെ വീട്ടിൽ കുഴിച്ചിട്ട നിലയിൽ; സ്വർണം കുഴിച്ചിട്ട സ്ഥലം ക്രൈംബ്രാഞ്ച് പരിശോധനാ സംഘത്തിന് കാണിച്ച് കൊടുത്തത് സൂരജിന്റെ അച്ഛൻ; അഞ്ചലിൽ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വഴിത്തിരിവ്

അഞ്ചലിൽ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വഴിത്തിരിവ്. മരിച്ച ഉത്രയുടെ സ്വർണാഭരണങ്ങള്‍ സൂരജിന്റെ വീട്ടിൽ കുഴിച്ചിട്ട നിലയിൽ. സൂരജിന്റെ അച്ഛൻ സുരേന്ദ്രൻ സ്വർണം കുഴിച്ചിട്ട സ്ഥലം ക്രൈംബ്രാഞ്ച് പരിശോധനാ സംഘത്തിന് കാണിച്ച് കൊടുത്തു. ഇയാളെ ക്രെബ്രാഞ്ച് സംഘം ചോദ്യം ചെയ്യുന്നത് തുടരുകയാണ്. സൂരജിന്‍റെ അച്ഛനെ ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. കൊലപാതകത്തിന് മുൻപ് ലോക്കറിൽ നിന്നെടുത്ത സ്വർണമാണ് ഇന്ന് കണ്ടെടുത്തതെന്നാണ് സൂചന.
ചോദ്യം ചെയ്യലില്‍ സൂരജിന്‍്റെ അച്ഛനായ സുരേന്ദ്രന്‍ പണിക്കര്‍ സഹകരിക്കുന്നില്ലെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ നേരെത്തെ വ്യക്തമാക്കിയിരുന്നു. ഇയാള്‍ മദ്യപിച്ചു ഉത്രയെ അസഭ്യം പറഞ്ഞിരുന്നതായി വിവരം ലഭിച്ചിരുന്നു. ഇതിനെ അടിസ്ഥാനമാക്കി പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയനാക്കിയെങ്കിലും സുരേന്ദ്രന്‍ സഹകരിച്ചിരുന്നില്ല. അടൂരിലെ വീട്ടില്‍ നേരത്തെ സൂരജ് പാമ്ബുമായി എത്തിയത് കണ്ടതായി അടുത്ത ബന്ധു വെളിപ്പെടുത്തിയിരുന്നു. യുവതിയുടെ മരണശേഷം ഉത്രയുടെ വീട്ടുകാരോടാണ് ബന്ധു ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. കേസില്‍ ഈ മൊഴി നിര്‍ണായകമായേക്കും.
സൂരജിന്‍്റെ സാമ്ബത്തിക ഇടപാടുകളില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. സൂരജിനെ ബാങ്കുകളില്‍ എത്തിച്ചു തെളിവെടുപ്പ് നടത്താനും ആലോചനയുണ്ട്. ഉത്രയ്ക്ക് എല്‍ഐസി പോളിസി എടുത്തതുമായി ബന്ധപ്പെട്ടും അന്വേഷണം പുരോഗമിക്കുന്നുണ്ട്. അയല്‍വാസികളില്‍ നിന്നും വിവരം ശേഖരിച്ചിരുന്നു. സൂരജിന് പാമ്ബിനെ നല്‍കിയ സുരേഷിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും.
പാമ്ബ് കടിയേറ്റതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ വീണ്ടും പാമ്ബ് കടിച്ച് മരിച്ച ഉത്രയുടെ മരണം കൊലപാതകമാണെന്ന് കഴിഞ്ഞ ആഴ്ചയാണ് പൊലീസ് കണ്ടെത്തിയത്. ഭര്‍ത്താവായ സൂരജ് വീണ്ടും വിവാഹം കഴിക്കുന്നതിനും ഭാര്യയുടെ സ്വത്ത് കൈവശപ്പെടുത്തുന്നതിനുമായിട്ടാണ് പാമ്ബിനെ കൊണ്ട് ഉത്രയെ കടിപ്പിച്ച് കൊന്നതെന്ന് പൊലീസിനോട് സമ്മതിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha