Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

'ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ പള്ളികൾ തുറക്കുന്നത്‌ പല കാരണങ്ങളാൽ സമൂഹത്തിൽ വലിയ ഭീഷണികൾ ഉയർത്തും....' കാരണം വ്യക്തമാക്കി ഡോ.ഷിംന അസീസ്

06 JUNE 2020 09:51 AM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഏറെ മാസങ്ങളായി അടഞ്ഞുകിടക്കുന്ന ആരാധനാലയങ്ങൾ തുറക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം മുഴുവനും. കേരളത്തിൽ ഇതേതുടർന്ന് വാദപ്രതിവാദങ്ങളും ഉയരുന്നുണ്ട്. എന്നാൽ ഇതിനെപറ്റി അക്കമിട്ട് രംഗത്തേക്ക് എത്തിയിരിക്കുകയാണ് ഡോ. ഷിംന അസീസ്. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം നടത്തിയിരിക്കുന്നത്.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;

ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ പള്ളികൾ തുറക്കുന്നത്‌ പല കാരണങ്ങളാൽ സമൂഹത്തിൽ വലിയ ഭീഷണികൾ ഉയർത്തും.
അഞ്ച്‌ നേരം മനുഷ്യർ കയറിയിറങ്ങുന്നയിടമാണ്‌. ഓരോ നമസ്‌കാരത്തിലും പല തവണ മുഖം നിലത്ത്‌ മുട്ടിക്കുന്നത്‌ മൂക്കിലേയും വായിലേയും സ്രവങ്ങൾ നിലത്ത്‌ വീഴ്‌ത്താം. രോഗം പടരാം.

പള്ളികളിൽ കയറും മുൻപ്‌ വുദു എടുക്കുന്ന സമയത്ത്‌(അംഗശുദ്ധി വരുത്തുന്ന നേരം) തുപ്പാനും മൂക്ക്‌ ചീറ്റാനുമെല്ലാമുള്ള സാധ്യതകൾ രോഗാണുക്കളെ ചുറ്റുപാടും പടർത്താം. എത്രയൊക്കെ ശ്രദ്ധിച്ചാലും കോണിയുടെ കൈവരികളും ജനാലപ്പടിയും വാതിലിന്റെ പിടിയുമെല്ലാം കോവിഡ്‌ 19 വൈറസിന്റെ വളർത്തുകേന്ദ്രങ്ങളാകാം. ഓർക്കുക, നാട്ടിലേക്ക്‌ പറന്നെത്തിയ പ്രവാസികളിൽ വലിയൊരു പങ്കും മുസ്‌ലിങ്ങളാണ്‌.

പള്ളികൾ തുറന്നാൽ പ്രായമായവരാണ്‌ ആദ്യമെത്തുക എന്നുറപ്പ്‌. പ്രതിരോധശേഷി കുറവുള്ള ഇവർക്ക്‌ കോവിഡ്‌ 19 രോഗം നൽകുന്നത്‌ രോഗത്തിന്റെ ഏറ്റവും മോശമായ അവസ്‌ഥയോ മരണമോ തന്നെയാകാം.
ഇത്രയേറെ പേർ ഇത്രയേറെ തവണ ആവർത്തിച്ച്‌ കണ്ടു മുട്ടാൻ ഇടയുള്ളൊരിടം ഇപ്പോൾ തുറക്കരുത്‌, പടച്ചോന്റെ കാവൽ വീട്ടിലിരുന്നാലും ഉണ്ടാകും. കോവിഡിന്‌ കൂത്താടാൻ നമ്മുടെ പള്ളികൾ വിട്ട്‌ നൽകരുത്‌. പുണ്യറമദാനിൽ വീടകങ്ങളിൽ ഒതുങ്ങിയ നമുക്ക്‌ ഇനിയും കുറച്ച്‌ നാൾ കൂടി കരുതിയാൽ ഈ കഷ്‌ടകാലം ഒന്നൊഴിയും.

വിവേകത്തോടെ പടച്ചോന്റെ ഈ പരീക്ഷണകാലവും നമുക്ക്‌ കടന്നു പോവണം. കൊറിയയിലെ ഷിൻച്ചിയോൻജി ചർച്ചിലും ഇറാനിലും പാകിസ്‌താനിലും ഇങ്ങ്‌ ഡൽഹിയിലെ നിസാമുദ്ദീനിലും നടന്നത്‌ മറക്കാറായിട്ടില്ല. ലോകമെങ്ങും രോഗം പടർത്തിയതിൽ ആരാധനാലയങ്ങൾ വഹിച്ച പങ്ക്‌ വല്ലാത്തതാണ്‌.

മറ്റുള്ളവർ പറയുന്നതിന്‌ മുന്നേ തന്നെ പ്രവർത്തിച്ചു കാണിച്ചു തിരുവനന്തപുരത്തെ പാളയം പള്ളി. തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്ത്‌ സ്‌ഥിതി ചെയ്യുന്ന ഏറെ അപരിചിതരും യാത്രക്കാരും വന്നു പോകുന്ന പള്ളിയിൽ കോവിഡ്‌ പ്രതിരോധിക്കാനുള്ള സജ്ജീകരണങ്ങൾ ഫലപ്രദമായി ഒരുക്കാനാവില്ലെന്ന്‌ മനസ്സിലാക്കുന്നുവെന്നും അതിനാൽ തന്നെ പള്ളി തൽക്കാലം തുറക്കുന്നില്ലെന്നുമാണ്‌ അവരുടെ തീരുമാനം.
മികച്ച മാതൃക, വിവേകമതികളായ അവിടുത്തെ ഇമാമിനോടും അധികാരികളോടും മനം നിറഞ്ഞ്‌ നന്ദി പറയുന്നു.

നാട്‌ അപകടത്തിൽ പെടുമ്പോൾ അതിന്റെ രക്ഷക്കായി ഒന്നിച്ച്‌ പ്രതിരോധിക്കണമെന്ന്‌ പഠിപ്പിച്ച വിശ്വാസമാണ്‌ നമ്മുടേത്‌. മാതൃരാജ്യത്തെ സ്‌നേഹിച്ചും ചേർത്ത്‌ നിർത്തിയും കടന്ന്‌ പോയ പൂർവ്വികരുമാണ്‌ നമ്മുടേത്‌. നമ്മുടെ ഇത്തിരി നേരത്തെ തോന്നലും ഭക്‌തിയും നാടിന്റെ നാശത്തിന്‌ കാരണമായേക്കും.
വേവോളം കാത്തില്ലേ, ഇനി ആറുവോളം കൂടി...
പള്ളികൾ തുറക്കാറായില്ല.
Dr. Shimna Azeez

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (1 hour ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (1 hour ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (1 hour ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (2 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (2 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (2 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (2 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (2 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (3 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (3 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (4 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (7 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (9 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (9 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (10 hours ago)

Malayali Vartha Recommends