Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

കഠിനംകുളത്തെ പ്രതികളെ പൂട്ടാന്‍ കൂടുതല്‍ ലഭ്യമാകുന്ന എല്ലാ വകുപ്പുകളും ചുമത്തി പോലീസ്; അഞ്ചു വയസ്സുകാരനെ ആക്രമിച്ചതിന് പോക്സോയും ചുമത്തി; കുട്ടിയുടെ മൊഴി ഇങ്ങനെ...

06 JUNE 2020 01:08 PM IST
മലയാളി വാര്‍ത്ത

കഠിനംകുളത്തെ കൂട്ടബലാത്സംഗ ശ്രമം നടന്നത്തിന്റെ തലേദിവസം ഭര്‍ത്താവ് പണം വാങ്ങിയിരുന്നുവെന്ന് യുവതി പൊലീസിനോട് വെളിപ്പെടുത്തിയതിനു പിന്നാലെ. കുരുക്ക് മുറുക്കി അഞ്ചുവയസുകാരന്റെ മൊഴിയും. അമ്മയെ ഉപദ്രവിച്ചെന്നും തടയാന്‍ ശ്രമിച്ചപ്പോള്‍ തന്നെ അടിച്ചെന്നും യുവതിയുടെ മകന്‍ മൊഴി നല്‍കി. ഭര്‍ത്താവ് കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്ന് യുവതിയും മൊഴി നല്‍കി. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

പീഡനത്തിന് ഇരയായ യുവതിയുടെ ഭര്‍ത്താവടക്കം അഞ്ച് പ്രതികള്‍ അറസ്റ്റിലായതോടെ കേസിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി. ഇനി ശക്തമായ തെളിവ് ശേഖരണത്തിലേക്ക് കടക്കാനാണ് കഠിനംകുളം പൊലീസിന്റെ ശ്രമം. ഇതില്‍ യുവതിയുടെ ഭര്‍ത്താവിനും പ്രതികള്‍ക്കുമെതിരെയുള്ള ശക്തമായ തെളിവായി മാറുകയാണ് യുവതിയുടെ മകന്റെ മൊഴി. അച്ഛനും അമ്മയ്ക്കുമൊപ്പം ബൈക്കില്‍ ബീച്ചിലെത്തിയതും അച്ഛന്റെ സുഹൃത്തിന്റെ വീട്ടിലേക്ക് പോയതുമെല്ലാം അഞ്ച് വയസുകാരന്‍ കൃത്യമായി ഓര്‍ത്തെടുത്ത് പറഞ്ഞു. തിരികെ പോകാനിറങ്ങിയ അമ്മയേയും തന്നെയും ബലംപ്രയോഗിച്ച് ഓട്ടോയില്‍ കയറ്റി കാട്ടിലേക്ക് കൊണ്ടുപോയെന്നും മൊഴിയുണ്ട്. അവിടെ വച്ച് നാല് പേര്‍ ചേര്‍ന്ന് അമ്മയെ ഉപദ്രവിച്ചു. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ ഒരാള്‍ തന്നെ നെഞ്ചത്ത് പിടിച്ച് തള്ളിയിട്ടു. ഇതോടെ ഉച്ചത്തില്‍ കരഞ്ഞപ്പോള്‍ മുഖത്ത് അടിച്ചെന്നും മൊഴിയില്‍ പറയുന്നു. യുവതിയുടെ മൊഴിയുമായി പൂര്‍ണമായും പൊരുത്തപ്പെടുന്നതിനാല്‍ മകനെ മുഖ്യസാക്ഷിയാകാനാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

ഭര്‍ത്താവ് അമിതമായി മദ്യവും ലഹരിമരുന്നുകളും ഉപയോഗിക്കാറുണ്ടെന്ന യുവതിയുെട മൊഴിയും കേസില്‍ നിര്‍ണായകമായേക്കും. ഭര്‍ത്താവ് ആസൂത്രിതമായി യുവതിയെ പീഡനത്തിന് വിട്ടുകൊടുത്തതാണെന്ന് നിഗമനം ശരിവയ്ക്കുന്ന കൂടുതല്‍ തെളിവുകളും പൊലീസിന് ലഭിച്ചു. ഉപദ്രവിച്ച നാല് പ്രതികളില്‍ ഒരാളെ മാത്രമേ ഭര്‍ത്താവിന് നേരിട്ട് പരിചയമുള്ളു. ഇയാള്‍ ഭര്‍ത്താവിന് പണം നല്‍കുന്നത് കണ്ടൂവെന്നാണ് യുവതിയുടെ മൊഴി. അതിനാല്‍ പണം നല്‍കിയ പ്രതിയാവും മറ്റുള്ളവരെ വിളിച്ചുവരുത്തിയതെന്നും ഇതിനായാവും പണം നല്‍കിയതെന്നും പൊലീസ് കരുതുന്നു. യുവതിയുടെ രഹസ്യമൊഴി കൂടി പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണത്തിലേക്ക് കടക്കും.

വീട്ടുടമ രാജനില്‍ നിന്ന് പണം വാങ്ങുന്നത് കണ്ടുവെന്നാണ് യുവതി മൊഴി നല്‍കിയത്. പീഡനത്തിന് മുമ്പ് യുവതിക്ക് മദ്യം നല്‍കുമ്പോള്‍ മറ്റ് പ്രതികള്‍ പുതുക്കുറുച്ചിയിലെ രാജന്റ വീട്ടിന് പരിസരത്തുണ്ടായിരുന്നു. ലോക്ക് ഡൗണ്‍ സമയത്ത് പുതുക്കുറുച്ചി ബീച്ചില്‍ ഭാര്യയെയും കുട്ടികളെയും കൊണ്ട് അടുത്ത അടുത്ത ദിവസങ്ങളില്‍ ഭര്‍ത്താവ് എത്തി. ബീച്ച് കാണിക്കാനെന്ന് പറഞ്ഞായിരുന്നു ഇവരെ കൊണ്ടുവന്നത്. ഈ സമയം ബീച്ചിന് സമീപം സുഹൃത്തുക്കള്‍ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. ഭാര്യയെ മദ്യം കുടിപ്പിച്ചശേഷം ഭര്‍ത്താവ് മുങ്ങിയതും ഗൂഡാലോചന അനുസരിച്ചായിരുന്നു. ഉപദ്രവിക്കും മുമ്പ് ഇന്നലെ യുവതിക്ക് മദ്യം നല്‍കിയത് ബീച്ചിന് സമീപത്തെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍വെച്ചാണ്. ഈ സമയം യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച മറ്റ് നാലു സുഹൃത്തുക്കള്‍ വീടിന് പുറത്തു കാത്തു നിന്നെന്നാണ് പൊലീസ് പറയുന്നത്.

യുവതി മദ്യലഹരിയിലായി ഉറങ്ങിയതിന് പിന്നാലെ ഭര്‍ത്താവ് മുങ്ങിയതും മുന്‍ ധാരണപ്രകാരം. പിന്നീട് ഓട്ടോയുമായി മറ്റുള്ളവര്‍ എത്തുന്നതും യുവതിയെ കൊണ്ടുപോകുന്നതുമെല്ലാം മുന്‍കൂട്ടി നിശ്ചയിച്ച ആസൂത്രണ പ്രകാരമെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. ഓടി രക്ഷപ്പെട്ട യുവതിയെ രക്ഷപ്പെടുത്തിയത് വഴിയിലൂടെ എത്തിയ രണ്ട് യുവാക്കളാണ്. ഏറെനാള്‍ യുവതിയും ഭര്‍ത്താവും തമ്മില്‍ അകന്ന് കഴിയുകയയിരുന്നു. ഒരു മാസം മുമ്പാണ് ഭര്‍ത്താവ് യുവതിയെ തന്റെ വീട്ടിലേക്ക് കൊണ്ടുവരുന്നത്. മദ്യത്തിനും മയക്കുമരുന്നിനും അടിമയാണ് യുവതിയുടെ ഭര്‍ത്താവ്.

ഭര്‍ത്താവും ആറ് സുഹൃത്തുക്കളും ചേര്‍ന്നാണ് പീഡിപ്പിച്ചതെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. ഭര്‍ത്താവ് നിര്‍ബന്ധിച്ചാണ് മദ്യം കുടിപ്പിച്ചത്. മദ്യം കഴിച്ച് ഉറങ്ങുകയായിരുന്ന യുവതിയെ പ്രതികളിലൊരാളാണ് വീട്ടിന് പുറത്തേക്ക് വിളിച്ച് കൊണ്ടുവന്നത്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (2 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (2 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (2 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (3 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (3 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (3 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (3 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (3 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (4 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (4 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (5 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (8 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (10 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (10 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (11 hours ago)

Malayali Vartha Recommends