വ്യാജമദ്യം; ചെങ്ങളത്തിന് സമീപം വ്യാജമദ്യം നിർമിച്ച രണ്ടു പേരെ കോട്ടയം എക്സൈസ് സർക്കിൾ പിടികൂടി

ചെങ്ങളത്തിന് സമീപം വ്യാജമദ്യം നിർമിച്ച രണ്ടു പേരെ കോട്ടയം എക്സൈസ് സർക്കിൾ പിടികൂടി. ചെങ്ങളം പണിക്കശ്ശേരി ജോസഫ് കുര്യൻ (56)കൊത്തമനാശേരി അഖിൽ കെ എസ് എന്നിവരെയാണ് പിടികൂടിയത്.. ഇടമനശ്ശേരി ക്ഷേത്രത്തിനു സമീപം ആളൊഴിഞ്ഞ വീട്ടിൽ വ്യാജ മദ്യം നിർമിച്ചു വില്പന നടത്തുകയായിരുന്നു.
കോട്ടയം എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മോഹനൻ നായർ ക്കു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു പരിശോധനയിലാണ് ഇന്നലെ വൈകുന്നേരം 4.40 ന് ഇവർ പിടിയിലായത്. 250ലിറ്റർ കോടയും 10ലിറ്റർ വ്യാജ ചാരായവും പിടിച്ചെടുത്തു. ഏറെനാളായി ഇവർ മദ്യവില്പന നടത്തുകയായിരുന്നു. പ്രേവന്റിവ് ഓഫീസർ. ടി. സ് സുരേഷിന്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ നിഫി ജേക്കബ്, സുജിത്. വി. സ്, അജിത്കുമാർ. കെ. വി എന്നിവരുടെ സംഘം ഇവരുടെ വീട് വളഞ്ഞു. ഉദ്യോഗസ്ഥരെ കണ്ട ഇവർ കിഴടങ്ങി. വീട്ടിലെ പരിശോധനയിൽ വാറ്റു ഉപകരണങ്ങളും ഗ്യാസ് അടുപ്പും ഗ്യാസ് കുറ്റിയും പിടിച്ചെടുത്തു. അറസ്റ് പിന്നീട് രേഖപ്പെടുത്തും
https://www.facebook.com/Malayalivartha