കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട...പിടികൂടിയത് 1.18 കോടി രൂപയുടെ സ്വര്‍ണം

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും 1.18 കോടി വില വരുന്ന 2.6 കിലോഗ്രാം സ്വര്‍ണം പിടികൂടി. മൂന്നുപേരില്‍ നിന്നാണ് ഇത്രയും സ്വര്‍ണ്ണം കസ്റ്റംസ് പിടിച്ചെടുത്തത്. ജിദ്ദയില്‍ നിന്നും ഇന്‍ഡിഗോ 6 ല 9365 വിമാനത്തില്‍ എത്തിയ ചുങ്കത്തറ സ്വദേശി സുനീര്‍ ബാബു, ഇതേ വിമാനത്തില്‍ വന്ന എടത്തനാട്ടുകര സ്വദേശി സല്‍മാന്‍, ജിദ്ദയില്‍ നിന്നും എസ് ജി 9557 സ്‌പൈസ് ജെറ്റ് വിമാനത്തില്‍ വന്ന കോഴിക്കോട് സ്വദേശി മുഹമ്മദ് മാലിക് എന്നിവരാണ് പിടിയിലായത്. സുനീറും സല്‍മാനും ഫാനിന്റെ മോട്ടോറിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇരുവരില്‍ നിന്നും 1.1 കിലോഗ്രാം സ്വര്‍ണം വീതമാണ് പിടിച്ചെടുത്തത്. മാലിക് ഇസ്തിരിപ്പെട്ടിയിലാണ് 400 ഗ്രാം സ്വര്‍ണം ഒളിപ്പിച്ചത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ എ.കെ സുരേന്ദ്രനാഥ്, സൂപ്രണ്ടുമാരായ രഞ്ജി വില്യംസ്, രാധ, ഐസക് വര്‍ഗീസ്, ജ്യോതിര്‍മയി, ഇന്‍സ്‌പെക്ടര്‍മാരായ സുധീര്‍, സൗരഭ്, അഭിനവ്, അഭിലാഷ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സംഘമാണ് സ്വര്‍ണം പിടികൂടിയത്.
https://www.facebook.com/Malayalivartha