സംസ്ഥാനത്ത് പത്ത് ഹോട്ട്സ്പോട്ടുകള്‍ കൂടി; ആറ് പ്രദേശങ്ങളെ ഹോട്ട്സ്പോട്ടില്‍ നിന്നും ഒഴിവാക്കി
സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തമായ പശ്ചാത്തലത്തില്‍ പത്ത് സ്ഥലങ്ങള്‍ കൂടി ഹോട്ട്സ്പോട്ടില്‍ ഉള്‍പ്പെടുത്തി. എറണാകുളം ജില്ലയിലെ പള്ളിപ്പുറം, എറണാകുളം കീഴ്മാട്, ഇടത്തല, കാസര്‍ഗോഡ് ജില്ലയിലെ മീഞ്ച, പൈവളികെ, ആലപ്പുഴ ജില്ലയിലെ വെണ്മണി, കരുവാറ്റ, തൃശൂര്‍ ജില്ലയിലെ കുന്നംകുളം മുന്‍സിപ്പാലിറ്റി, കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍, കോട്ടയം ജില്ലയിലെ എരുമേലി എന്നിവയാണ് പുതിയ ഹോട്ട്സ്പോട്ടുകള്‍.
അതേസമയം ആറ് പ്രദേശങ്ങളെ ഹോട്ട്സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ അരൂര്‍, ചെന്നിത്തല, പുന്നപ്ര സൗത്ത്, കാസര്‍ഗോഡ് ജില്ലയിലെ ചെറുവത്തൂര്‍, തൃശൂര്‍ ജില്ലയിലെ ചാലക്കുടി മുന്‍സിപ്പാലിറ്റി, പാലക്കാട് ജില്ലയിലെ ചെറുപ്പുളശേരി എന്നിവയേയാണ് കണ്ടെയ്മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ സംസ്ഥാനത്ത് 157 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്.
https://www.facebook.com/Malayalivartha