എംബിബിഎസ് വിദ്യാര്‍ഥിനിയായിരുന്ന കൃഷ്ണപ്രിയ നാട്ടിലെത്തിയപ്പോൾ തന്നെ തീരുമാനിച്ചത് വീട്ടിൽ ഒറ്റയ്ക്ക് കഴിയാം എന്നായിരുന്നു.. മാതാപിതാക്കള്‍ സമീപത്തുള്ള ബന്ധുവീട്ടിലും മാറി താമസിച്ചു; എന്റെ മോൾക്ക് സംഭവിച്ചതെന്താണ്? രാത്രി ഭക്ഷണവുമായി വീട്ടിലെത്തിയ അച്ഛൻ കണ്ട കാഴ്ച്ച ഭയാനകം; നെഞ്ചുപൊട്ടുന്ന വേദനയോടെ കുടുംബം! ഇന്ന് കോവിഡ് ഫലം വരാനിരിക്കെ നിരീക്ഷണത്തിലായിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍; സംഭവം കോട്ടയത്ത്...

റഷ്യയില്‍ നിന്ന് ഈ മാസം ഒമ്പതിന് നാട്ടിലെത്തിയ ചങ്ങനാശ്ശേരി പായിപ്പാട് നാലുകോടി സ്വദേശിനി കൃഷ്ണപ്രിയയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്.
എംബിബിഎസ് വിദ്യാര്‍ഥിനിയായിരുന്ന കൃഷ്ണപ്രിയ വീട്ടില്‍ ഒറ്റയ്ക്ക് കഴിയാം എന്ന് തീരുമാനിക്കുകയായിരുന്നു.
തുടര്‍ന്ന് മാതാപിതാക്കള്‍ സമീപത്തുള്ള ബന്ധുവീട്ടില്‍ മാറി താമസിച്ചു. ഇന്നലെ ഉച്ചയ്ക്കും ഇവിടെനിന്ന് അച്ഛന്‍ ഭക്ഷണം എത്തിച്ചു നല്‍കിയിരുന്നു. ഉച്ച കഴിയുന്നതുവരെ ഫോണില്‍ സംസാരിക്കുകയും ചെയ്തിട്ടുണ്ട്.
രാത്രി ഭക്ഷണവുമായി വന്നു വിളിച്ചപ്പോള്‍ കൃഷ്ണപ്രിയ വാതില്‍ തുറന്നില്ല. തുടര്‍ന്ന് കിടപ്പു മുറിയുടെ ജനല്‍ ചില്ല് തകര്‍ത്തു നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൃഷ്ണപ്രിയയുടെ സാമ്ബിളുകള്‍ നേരത്തെ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് ഫലം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് വന്ന ശേഷം ആയിരിക്കും തുടര്‍നടപടികള്‍ ഉണ്ടാകുക.
ആത്മഹത്യയ്ക്ക് കാരണം എന്തെന്ന് പരിശോധിച്ച് വരികയാണെന്ന് തൃക്കൊടിത്താനം പൊലീസ് പറഞ്ഞു. ആത്മഹത്യ ചെയ്യാനുള്ള കാരണത്തെക്കുറിച്ച് ബന്ധുക്കള്‍ക്കും വിവരമില്ല.
കാര്യമായ മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി അറിയില്ല എന്നാണ് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞത്.
https://www.facebook.com/Malayalivartha