ജീവനക്കാര്‍ കിണറ്റില്‍ തള്ളിയതാണ്... മൃതദേഹം ഉടന്‍ സംസ്‌ക്കരിക്കില്ല... ആരോപണവിധേയരായ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തെങ്കില്‍ മാത്രമേ മൃതദേഹം സംസ്‌കരിക്കൂ എന്ന നിലപാടില്‍ ബന്ധുക്കള്‍

കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയ മത്തായിയുടെ മൃതദേഹം ഉടന്‍ സംസ്‌ക്കരിക്കില്ലെന്ന് ബന്ധുക്കള്‍. ആരോപണവിധേയരായ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തെങ്കില്‍ മാത്രമേ മൃതദേഹം സംസ്‌കരിക്കൂ എന്ന നിലപാടിലാണ് ഇവര്‍. മത്തായിയെ വനം വകുപ്പ് ജീവനക്കാര്‍ കിണറ്റില്‍ തള്ളിയതാണെന്നാണ് ബന്ധുക്കളുടെ ആരോപണം. മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് സഹോദരന്‍ വില്‍സണ്‍ ആവശ്യപ്പെട്ടു. റാന്നി വനമേഖലയിലെ കുടപ്പന പ്രദേശത്ത് വനം വകുപ്പിന്റെ സി.സി.ടി.വി കാമറകള്‍ കഴിഞ്ഞ ദിവസം തകര്‍ത്ത നിലയില്‍ കണ്ടെത്തിയിരുന്നു.
തുടര്‍ന്നാണ് സമീപത്ത് ഫാം നടത്തുന്ന മത്തായിയെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ് വീട്ടില്‍ നിന്ന് കൊണ്ടു പോയത്. പിന്നീട് പുറത്ത് വന്ന വാര്‍ത്ത മത്തായി തെളിവെടുപ്പിനിടെ കിണറ്റില്‍ വീണ് മരിച്ചെന്നാണ്. ഇതില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. മത്തായി മുങ്ങി മരിച്ചുവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ശരീരത്തില്‍ മര്‍ദനത്തിന്റെ പാടുകളില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. മത്തായിയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha