സംസ്ഥാനത്തെ ഹോട്‌സ്‌പോട്ടുകളുടെ എണ്ണം 515 ആയി; തിരുവനന്തപുരത്ത് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ച 274ല്‍ 248 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെ

സംസ്ഥാനത്തെ ഹോട്‌സ്‌പോട്ടുകളുടെ എണ്ണം 515 ആയി. തിരുവനന്തപുരത്ത് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ച 274ല്‍ 248 പേര്‍ക്കും രോഗം വന്നത് സമ്ബര്‍ക്കത്തിലൂടെയെന്ന് റിപ്പോര്‍ട്ട്്. പൂന്തുറ, വിഴിഞ്ഞം എന്നിവിടങ്ങളില്‍ രോഗവ്യാപന സാധ്യത കുറയുന്നു. ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകളില്‍ ഇന്നലെ 2011 പരിശോധന നടത്തി. 203 എണ്ണം പോസിറ്റീവ്. കള്ളിക്കാട്, വെള്ളറട, നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി എന്നീ ലിമിറ്റഡ് ക്ലസ്റ്ററുകള്‍ ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്റര്‍ ആകാനുള്ള സാധ്യതയുണ്ട്. ഈ മൂന്നിടങ്ങളിലും പ്രതിരോധം ശക്തമാക്കി.
പത്തനംതിട്ടയില്‍ തെരുവില്‍ അലയുന്ന സ്ത്രീക്കും ദന്തല്‍ ക്ലിനിക്ക് ജീവനക്കാരിക്കും രോഗം സ്ഥിരീകരിച്ചതിന്റെ ഉറവിടം വ്യക്തമാകാത്തതിനെ തുടര്‍ന്ന് പുറമുറ്റത്ത് ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്റര്‍ രൂപീകരിച്ചു. ആലപ്പുഴ ക്ലോസ്ഡ് ക്ലസ്റ്ററുകളില്‍ ഒന്നാണ് ഐടിബിപി മേഖല. അവിടെ കാര്യങ്ങള്‍ നിയന്ത്രണത്തിലായി വരുന്നു. പുതുതായി 35 കേസുകളുണ്ട്. ഇതര സംസ്ഥാനത്ത് നിന്നും പുതുതായി വന്നവര്‍ക്കാണ് രോഗം. റൊട്ടേഷനല്‍ ചേഞ്ച് ഓവറിന്റെ ഭാഗമായി ജൂലൈ ഏഴിന് ജലന്ധറില്‍ നിന്നെത്തിയ 50 പേരില്‍ 35 പേര്‍ക്കാണ് രോഗം വന്നത്. 50 പേരുടെ ടീമിനെ ജില്ലയിലെത്തിയ ഉടന്‍ ക്വാറന്റൈന്‍ ചെയ്തു. ഇവര്‍ക്കു പൊതുജനങ്ങളുമായി സമ്ബര്‍ക്കം ഉണ്ടായിട്ടില്ല.
https://www.facebook.com/Malayalivartha