Widgets Magazine
14
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിലെത്തി യുവാവ്..വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്...


രാഹുലുമായി തെളിവെടുപ്പ്.. 15 മിനിറ്റാണ് എടുത്തത്. ഹോട്ടലിലെ 408–ാം നമ്പർ മുറിയിലാണ് തെളിവെടുപ്പ്.. 21 മാസം പിന്നിട്ടതിനാൽ cctv ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടില്ലെന്ന് ഹോട്ടൽ ജീവനക്കാർ..


ജോസ് കെ മാണിയാട് റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ ചെയ്തത്.. പിണറായിയുടെ ക്യാമ്പിൽ നിന്നും പുറത്തുകടക്കാനുള്ള ജോസിന്റെ ശ്രമങ്ങൾക്ക്.. വിലങ്ങുതടിയാവുന്നത് ഈ രണ്ടു നേതാക്കളാണ്..


കണ്ഠരർക്ക് ഇനി രക്ഷയില്ല.. വാജിവാഹനം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.. ഈ ശില്‍പ്പം 11 കിലോ തൂക്കം വരുന്നതും പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞതുമാണ്..

ഒരു ഫയർ സ്റ്റാഫ് ഓടി വന്ന് അവരുടെ സെയ്ഫ്റ്റി എക്വിപ്മെന്റ് ധരിക്കുന്നതിനിടയില്‍ പറഞ്ഞ വാക്കുകള്‍ കേട്ട് ഒരു നിമിഷം സ്തംഭിച്ചു; പിന്നെ പ്രതിഭയെ കെട്ടിപ്പിടിച്ചു കരയാനെ കഴിഞ്ഞുള്ളു; ' ഫ്‌ലൈററ് താഴേക്ക് പോയി'; പൈലറ്റിനെ പുറത്തെടുക്കണമെങ്കില്‍ കോക്പിറ്റ് പൊട്ടിക്കണം; പ്രകൃതിയിലെങ്ങും ഫ്യുലിന്റെ രൂക്ഷ ഗന്ധം .. ആമ്പുലന്‍സുകള്‍ എത്തിക്കൊണ്ടിരിക്കുന്നു; കരിപ്പുര്‍ വിമാനാപകടത്തിന് തൊട്ടുമുമ്പും ശേഷവുമുള്ള സംഭവങ്ങളെ കുറിച്ച് എയര്‍ ഇന്ത്യ ജീവനക്കാരിയുടെ കുറിപ്പ്

10 AUGUST 2020 01:19 PM IST
മലയാളി വാര്‍ത്ത

കരിപ്പുര്‍ വിമാനാപകടത്തിന്റെ സംഭവങ്ങളെ കുറിച്ച് എയര്‍ ഇന്ത്യ ജീവനക്കാരി എഴുതിയ കുറിപ്പ് വൈറലാകുന്നു. എയര്‍ ഇന്ത്യ ജീവനക്കാരിയായ സിനി സനലിന്റേതാണ് കുറിപ്പ്. ഫ്‌ലൈററ് താഴേക്ക് പോയി' എന്നറിയുന്നതിന് മുന്നെയുള്ളതും ശേഷമുള്ളതുമായ കാര്യങ്ങളാണ് അവർ എഴുതിയിരിക്കുന്നത്.

 

സിനിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം

വൈകീട്ട് 7 മണിക്ക് പോവേണ്ട ഡെല്‍ഹി ഫ്‌ലൈറ്റിന്റെ BMA ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ പുറത്തെക്ക് തന്നെയായിരുന്നു നോക്കിക്കൊണ്ടിരുന്നത്. കാരണം അത്രയും ശക്തമായി മഴ പെയ്ത് കൊണ്ടിരിക്കുകയായിരുന്നു. കൂടെ നല്ല കാറ്റും... Counter close ചെയ്ത് കഴിഞ്ഞപ്പോള്‍ bag എല്ലാം Tally ആക്കി Print എടുത്തു കൊണ്ടിരിക്കുമ്പോള്‍ ആണ് flydubai Counter തുടങ്ങി എന്ന് പറയുന്നത്.അതിന്റെ BMA കൂടെ നോക്കാന്‍ രാജീവ് സാര്‍ പറഞ്ഞപോള്‍ ചാര്‍ജ് തീരാറായ Phone ചാര്‍ജിലിട്ട് നോക്കുമ്പോള്‍ അപ്പോള്‍ ഇറങ്ങേണ്ട 1X 1344 dubai flight ചെയ്യാന്‍ റെഡിയായി PPE ഒക്കെ ഇട്ട് സുമേഷും baggage Section നോക്കാന്‍ പ്രതിഭയും റണ്‍വേയിലേക്ക് തന്നെ നോക്കി ഇരിക്കുന്നുണ്ടായിരുന്നു.

ഇരുപത് മിനിറ്റോളം land ചെയ്യാനാവാതെ flight മുകളില്‍ ഉണ്ടായിരുന്നു. എന്റെ പുറകെ പ്രതിഭയും വന്നു. ഞങ്ങള്‍ റാമ്പിലേക്ക് നോക്കി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു.. അപ്പോഴാണ് express വന്നിറങ്ങുന്നത് കണ്ടത്. flight ഇറങ്ങുന്നത് കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് എന്തോ പന്തികേട് തോന്നി., കാരണം ഇത്രേം വര്‍ഷത്തിനിടയില്‍ ഇത്പോലൊരു landing കണ്ടിട്ടില്ല.ഞങ്ങള്‍ പരസ്പരം അത് പറയുന്നതിനിടക്ക് പ്രതിഭ മുന്നോട്ട് ഓടി നോക്കുന്നത് കണ്ടു...എന്താണെന്നറിയില്ല മനസില്‍ ഭയം നിറഞ്ഞു. അപ്പോഴേക്കും സുമേഷ് PpE ഓടെ ഓടി വന്നിരുന്നു. അവനാണ് ആ flight ചെയ്യേണ്ടത്. അരുണ്‍ സാറും ഓടി വരുന്നുണ്ടായിരുന്നു. കൂടാതെ express coordinator, staff, loaders എന്നിങ്ങനെ 8-10 പേര് ഓടി വന്നു.. പിന്നൊന്നും നോക്കിയില്ല ഞങ്ങള്‍ എല്ലാവരും ആ മഴയില്‍ ഓടി fire force ഓഫീസില്‍ ചെന്നു. കാരണം അവര്‍ക്ക് പെട്ടെന്ന് information കിട്ടുമല്ലോ..

അതിനിടക്ക് ഒരു fire engine runway ല്‍ കൂടെ പാഞ്ഞ് പോകുന്നതും തിരികെ വന്ന് പോക്കറ്റ് റോഡില്‍ കയറി പോകുന്നതും കണ്ടു. fire ലെ staff ATC യില്‍ നിന്ന് ഒരു വിവരവും കിട്ടുന്നില്ല എന്ന് പറയുന്നുണ്ടായിരുന്നു. മഴ അപ്പോഴും പെയ്തു കൊണ്ടിരിക്കുന്നു. പെട്ടെന്ന് ഒരു CISF Staff നെയും കൊണ്ട് ഒരു വണ്ടി Speedil പോകുന്നത് കണ്ടു.ഒരു fire staff ഓടി വന്ന് അവരുടെ Safty equipment ധരിക്കുന്നതിനിടയില്‍ പറഞ്ഞ വാക്കുകള്‍ കേട്ട് ഒരു നിമിഷം സ്തംഭിച്ചു പിന്നെ പ്രതിഭയെ കെട്ടിപ്പിടിച്ചു കരയാനെ കഴിഞ്ഞുള്ളു.
' ഫ്‌ലൈററ് താഴേക്ക് പോയി'ഈ വാക്കുകള്‍ കേള്‍ക്കുന്നത് വരെ flight ന് എന്തോ പറ്റിയിട്ടുണ്ടെന്ന് മനസിലായെങ്കിലും അത് ചിലപ്പോള്‍ റണ്‍വെയില്‍ നിന്ന് ചെറുതായി തെന്നിയതോ മറ്റോ ആവാനാണ് സാധ്യത എന്നും മനസിനെ പറഞ്ഞ് സ്വയം സമാധാനിച്ചിരുന്നു. പക്ഷേ ഈ വാക്കുകള്‍ എല്ലാ പ്രതീക്ഷകളെയും അവസാനിപ്പിക്കുന്നതായിരുന്നു. മനസ്സ് മരവിച്ചു പകച്ച് നിന്ന നിമിഷങ്ങള്‍ ...

മനസിലൂടെ മംഗലാപുരം അപകടം മിന്നിമറയുന്നുണ്ടായിരുന്നു. ഫ്‌ലൈറ്റ് താഴേക്ക് പോയാല്‍ പിന്നെ നോക്കെണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. കാരണം മാംഗ്ലൂര്‍ പോലെ ഇതുമൊരു Table Top എയര്‍പോര്‍ട്ട് ആണല്ലോ .. താഴേക്ക് പോയാല്‍ പിന്നെ flight അഗ്‌നിഗോളമാകുമെന്ന് ഉറപ്പാണ്..അതാണല്ലോ മംഗലാപുരം അപകടം നമുക്ക് കാണിച്ച് തന്നത്...

വിറങ്ങലിച്ച് നില്‍ക്കുന്ന ഞങ്ങള്‍ക്ക് മുന്നിലേക്ക് അതോററിയുടെ രണ്ട് വണ്ടി കള്‍ വന്ന് നിന്നു. ഓടി അതില്‍ കയറുമ്പോള്‍ കൊറോണയോ Social distancing ഒന്നും മനസില്‍ പോലും ഇല്ലായിരുന്നു. ഞങ്ങള്‍ എല്ലാവരെയും കയറ്റി രണ്ട് കി.മീ ഓടി അവിടെ എത്തുമ്പോള്‍ കണ്ട കാഴ്ച്ച ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല. രണ്ട് കഷ്ണങ്ങളായി കിടക്കുന്ന flight. Nose ഉം Tail ഉം ഒഴിച്ച് നടുഭാഗം ഇല്ലെന്ന് തന്നെ പറയാം. കുറച്ച് CISF കുറച്ച് fire & അതോറിറ്റി Staff ഒഴിച് ബാക്കി എല്ലാം നല്ലവരായ നാട്ടുകാര്‍.അവര്‍ കിട്ടുന്ന വണ്ടിയില്‍ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് വിടുന്നു. അതില്‍ ഓട്ടോ പോലും ഉണ്ട്. പ്രകൃതിയിലെങ്ങും fuel ന്റെ രൂക്ഷ ഗന്ധം .. ആമ്പുലന്‍സുകള്‍ എത്തിക്കൊണ്ടിരിക്കുന്നു. Structure കുറവായ കാരണം കുറെ പേരെ നിലത്ത് കിടത്തിയിരുന്നു. മരവിച്ച് നിന്ന ഞങ്ങളോട് നാട്ടുകാരിലൊരാള്‍ നിലത്ത് ഇരുത്തിയ സ്ത്രീകളെ നോക്കാന്‍ പറഞ്ഞു. അവരുടെ അടുത്ത് പോയി ഒന്നുമില്ല പേടിക്കണ്ട എന്ന് ആശ്വസിപ്പിക്കുമ്പോഴും എന്റെ മോള് എന്റെ ഭര്‍ത്താവ് എന്ന് ആ ചേച്ചി പറഞ്ഞ് കൊണ്ടിരുന്നു. എന്റെ മോള്‍ അതില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് പറയുന്ന വേറൊരു ചേച്ചി ... മനസില്‍ നിന്നു മായില്ല ഓരോ രംഗങ്ങളും...

പൈലറ്റിനെ പുറത്തെടുക്കണമെങ്കില്‍ കോക്പിറ്റ് പൊട്ടിക്കണം, uniform കണ്ടത് കൊണ്ടാവണീ രക്ഷപ്രവര്‍ത്തകര്‍ ഞങ്ങളുടെ അടുത്ത് വന്ന് കട്ടര്‍ കൊടുക്കാന്‍ പറയുന്നു.. fire staff ന്റെ അടുത്ത് ഓടി ഇത് പറഞ്ഞു. അതിനിടയില്‍ fuel ലീക്കേജ് ഉണ്ട് എന്നും എല്ലാവരും ഫോണ്‍ off ചെയ്യാനും അറിയിപ്പ്. കനത്ത മഴ... ഞങ്ങളുടെ ഒപ്പം ഉണ്ടായിരുന്ന അരുണ്‍ സാര്‍ ഫ്‌ലൈറ്റിന്റെ ഉള്ളിലേക്ക് കയറി പലരെയും രക്ഷിക്കുന്നുണ്ടായിരുന്നു.... അപ്പോഴേക്കും കേരള ഫയര്‍ഫോഴ്‌സ്, Police, Collector എല്ലാവരും എത്തിയിരുന്നു....എയര്‍പോര്‍ട്ടിലെ ജീവനക്കാര്‍ എത്തുന്ന മുന്നെ കൊറോണയെ പോലും ഓര്‍ക്കാതെ രക്ഷാപ്രവര്‍ത്തനം തുടങ്ങിയ കൊണ്ടോട്ടിയിലെ നാട്ടുകാരെ നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല....ഇത് വിദേശത്ത് നിന്ന് വരുന്ന ഫ്‌ലൈറ്റ് ആണ് എന്നും കുറച്ച്‌പേര് എങ്കിലുംകോവിഡ് - 19 പോസിറ്റീവ് ആകുമെന്നും അറിഞ്ഞിട്ടും മടിച്ചു നില്‍ക്കാതെ രക്ഷാപ്രവര്‍ത്തനം ചെയ്യുന്നവര്‍ ,പിന്നെ fuel ലീക്ക് ആണെന്നും ചെറിയൊരു Spark ഉണ്ടായാല്‍ എല്ലാം പൊട്ടിത്തെറിക്കാന്‍ സാധ്യത ഉണ്ടെന്നും അറിഞ്ഞിട്ടും രക്ഷാപ്രവര്‍ത്തനം നടത്തി എല്ലാവരെയും പുറത്ത് എത്തിച്ചവരാണ് CISF ഉം നാട്ടുകാരും...

വലിയൊരു ദുരന്തത്തിനു സാക്ഷിയാവേണ്ടി വന്ന , കണ്ണും മനസും മരവിച്ച് നിന്നു പോയ നിമിഷങ്ങള്‍.. 2010 മെയ് 22 ന് പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം ആഗസ്റ്റ് 7 ന് ഒരു കറുത്ത ദിനം കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. വീണ്ടും ഓര്‍ക്കാന്‍ പോലും ഇഷ്ടപ്പെടാത്ത കരിദിനങ്ങള്‍... മരണസംഖ്യ ഇത്രത്തോളമെങ്കിലും കുറഞ്ഞത് Captain ന്റെ മികവുകൊണ്ട് തന്നെയാണ്...വിമാനം ഒരു അഗ്‌നിഗോളമാകാതെ കാത്ത് സ്വയം മരണത്തിലേക്ക് നടന്നുകയറിയ ക്യാപ്റ്റന്‍ ദീപക് വസന്ത് സാത്തേ സര്‍ , അഖിലേഷ് സര്‍ ... ഞങ്ങള്‍ ഓരോരുത്തരുടെയും മനസ്സില്‍ എന്നും നിങ്ങള്‍ മായാതെ ഒരു നോവായി നില്‍ക്കും ....പ്രണാമം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രദര്‍ശനത്തിന് പോയ 15കാരനെ മരിച്ച നിലയില്‍ കണ്ടെത്തി  (4 minutes ago)

ശബരിമല സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ശങ്കരദാസിനെ അറസ്റ്റ് ചെയ്തു  (1 hour ago)

കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

ബസില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി യുവാവ് പിടിയില്‍  (1 hour ago)

പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി നാല് വര്‍ഷത്തിന് ശേഷം പൊലീസ് പിടിയിലായി  (1 hour ago)

യുപിയിലെ ഒരു ആശുപത്രിയില്‍ എലികളുടെ വിളയാട്ടം; യോഗി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്  (2 hours ago)

മകര ജ്യോതി തെളിഞ്ഞു...! അപ്പോഴും ഒരേ ഒരു പ്രാർത്ഥന സ്വർണ കള്ളന്മാർ നിന്ന് ഉരുകണേ...! അയ്യപ്പാ...! അയ്യപ്പന്മാരുടെ ശരണം വിളി  (2 hours ago)

പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു:തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ കണ്ടുതൊഴുത് ഭക്തസഹസ്രങ്ങള്‍ മലയിറങ്ങിത്തുടങ്ങി  (2 hours ago)

ആരോഗ്യ വകുപ്പിന് പുതിയ വെബ് പോര്‍ട്ടല്‍; ഒറ്റ ക്ലിക്കില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള 10 വകുപ്പുകള്‍, 30 സ്ഥാപനങ്ങള്‍  (3 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെങ്കില്‍ നിയമസഭാംഗം പരാതി നല്‍കേണ്ടതുണ്ടെന്ന് സ്പീക്കര്‍  (3 hours ago)

14കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 43കാരന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി  (3 hours ago)

മുഖ്യമന്ത്രി സംസാരിക്കുന്നതി- നിടയിൽ വേദിയിൽ കയറി സുരേഷ് ഗോപി,കയ്യടിയും ബഹളവും പ്രസംഗം നിർത്തി മുഖ്യൻ,പിന്നാലെ  (3 hours ago)

ജനങ്ങള്‍ ആഗ്രഹിക്കുന്നത് ഒരു ഭരണമാറ്റമാണ്; അത് മനസിലാകാത്ത ഒരാള്‍ മാത്രമേയുള്ളൂ; അത് കേരളത്തിലെ മുഖ്യമന്ത്രിയാണെന്ന് ചെന്നിത്തല  (3 hours ago)

ബേബി ഗേൾ ജനുവരി ഇരുപത്തിമൂന്നിന്; റിലീസ് ഡേറ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു  (4 hours ago)

തെളിവും കൊണ്ട് പോയാൽ മതി.. രാഹുലിന്റെ വീട്ടിൽ കയറിയ SITയെ വട്ടം പിടിച്ച് 'അമ്മ, ഒരു പൂടയും ഇല്ല തെളിവില്ല,കേസ് മടങ്ങും...?!  (5 hours ago)

Malayali Vartha Recommends