കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് പ്രഖ്യാപിച്ചേക്കും...

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് പ്രഖ്യാപിക്കാനാണ് സാധ്യത. കേരളത്തിന് പുറമെ തമിഴ്നാട്, പുതുശ്ശേരി, പശ്ചിമബംഗാൾ, അസം എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കാനായി പോകുന്നത്.
ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കുന്ന വാർത്താ സമ്മേളനത്തിൽ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചനകളുള്ളത്. ഏപ്രിൽ 17-നോട് അടുപ്പിച്ച് വോട്ടെടുപ്പ് നടക്കാനാണ് സാധ്യതയേറെ. 2021-ലേതിന് സമാനമായി മെയ് രണ്ടാം വാരത്തോടെ ഫലപ്രഖ്യാപനവും ഉണ്ടായേക്കും.
കേരളം, തമിഴ്നാട്, അസം എന്നിവിടങ്ങളിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് നടന്നേക്കാമെങ്കിലും പശ്ചിമബംഗാളിൽ രണ്ട് അല്ലെങ്കിൽ മൂന്ന് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടത്താനാണ് കമ്മിഷന്റെ ആലോചന. കേരളത്തിൽ 140 സീറ്റുകളിലേക്കും, പശ്ചിമബംഗാളിൽ 294, തമിഴ്നാട്ടിൽ 234, അസമിൽ 126, പുതുശ്ശേരിയിൽ 30 എന്നിങ്ങനെയാണ് വോട്ടെടുപ്പ് നടക്കുക. വിവിധ സംസ്ഥാനങ്ങളിലെ സന്ദർശനവും പരിശോധനകളും പൂർത്തിയാക്കിയ ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപനത്തിലേക്ക് കടക്കുക.
https://www.facebook.com/Malayalivartha






















