Widgets Magazine
19
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാനായി പ്രാർഥിക്കുന്നു.. വാൽപ്പാറ വാഹനാപകടത്തിൽ അനുശോചിച്ച് രാഷ്ട്രപതി


മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിൽ നിന്നും പരമാവധി സഹായം... വാൽപ്പാറ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി...


വിഷു, മേടമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും...


ഇറാൻ- യു.എസ് യുദ്ധം അവസാനിക്കുമെന്ന് സൂചന... ലെബനനിൽ ഇസ്രയേൽ ആക്രമണം നിറുത്തിയതിനുപിന്നാലെ, ഹോർമുസ് കടലിടുക്ക് ഇറാൻ ഇന്നലെ പൂർണമായി തുറന്നു


ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് വീണ്ടും  പ്രോസിക്യൂഷൻ... ഹർജിയിൽ ആക്ഷേപമുണ്ടെങ്കിൽ 30 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്

ആന്റീസ്‌ ലൗവർ അലുവ അന്ന് ആ അമ്മയുടെ കണ്ണുനീരിനെ നോക്കി പരിഹസിച്ചു,ഇന്ന് 'അമ്മ പൊട്ടിച്ചിരിക്കുന്നു..!ചാകേണ്ടവനെന്ന്

15 MARCH 2026 11:57 AM IST
മലയാളി വാര്‍ത്ത
അന്ന് ആ അമ്മയുടെ കണ്ണുനീരിനെ നോക്കി പരിഹസിച്ചു ചിരിച്ചു; ഇന്ന് കാലം കാത്തുവെച്ച അതേ വിധി അതുലിനും. പ്രകൃതിയുടെ കാവ്യനീതി     സ്വന്തം വീട്ടിനുള്ളിൽ കയറി മകനെ വെട്ടിനുറുക്കിയ പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ, ഒരു അമ്മ നെഞ്ചുപൊട്ടി കരയുന്ന ആ കാഴ്ച ഇന്നും കേരളത്തിന്റെ മനസ്സാക്ഷിയിലുണ്ടാകും. "എന്റെ മകനെ കൺമുന്നിലിട്ട് കൊന്നവരല്ലേ ഇവർ.. ഭഗവാനെ.." എന്ന് വിളിച്ച് ആ അമ്മ നിലവിളിച്ചപ്പോൾ, യാതൊരു കുറ്റബോധവുമില്ലാതെ, പുച്ഛത്തോടെ ആ അമ്മയെ നോക്കി പരിഹസിച്ചു ചിരിച്ചുകൊണ്ട് പോലീസിനൊപ്പം നടന്നുനീങ്ങിയവരിൽ ഒരാളായിരുന്നു അലുവ അതുൽ. അന്ന് ആ അമ്മയുടെ കണ്ണുനീരിനെ പുച്ഛിച്ചവർ അറിഞ്ഞിരുന്നില്ല, കാലം കാത്തുവെച്ചിരിക്കുന്നത് മറ്റൊരു വലിയ കണക്കുപുസ്തകമാണെന്ന്. ഇന്ന് കൊല്ലം നടുറോഡിൽ അതേ നാണയത്തിൽ തന്നെ തിരിച്ചടി ഉണ്ടായിരിക്കുന്നു. പകൽവെളിച്ചത്തിൽ, ഒരു ദയയുമില്ലാതെ വെട്ടേറ്റ് അതുൽ കൊല്ലപ്പെടുമ്പോൾ അത് വെറുമൊരു ഗുണ്ടാപ്പകയല്ല, മറിച്ച് പ്രകൃതിയുടെ 'കർമ്മഫലം' കൂടിയാണ്. അന്ന് ആ അമ്മയുടെ കൺമുന്നിലിട്ട് ഒരു ജീവനെടുത്തവർ ഇന്ന് അതേ അവസ്ഥയിൽ വഴിയിൽ         വീണുകിടക്കുന്നു. ജിം സന്തോഷ് വധക്കേസിൽ ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ ഒപ്പിട്ടു മടങ്ങുന്നതിനിടെയാണ് അതുലിന് നേരെ അപ്രതീക്ഷിത ആക്രമണമുണ്ടായത്. ഹരിയാന രജിസ്‌ട്രേഷനിലുള്ള കാറിലെത്തിയ സംഘം അതുലിനെ വളയുകയും അതിക്രൂരമായി വെട്ടി വീഴ്ത്തുകയുമായിരുന്നു. കാറിനുള്ളിൽ കുരുങ്ങിക്കിടന്ന കാലുകൾ വെട്ടിമാറ്റിയാണ് അക്രമികൾ അതുലിനെ പുറത്തേക്കിറക്കിയത്. "എന്നെ കൊല്ലരുത്, എല്ലാം പറഞ്ഞു തീർക്കാം" എന്ന് കൈകൂപ്പി അപേക്ഷിച്ചിട്ടും ഒരൊറ്റ വെട്ടിന് തല പിളർക്കാനായിരുന്നു അക്രമികളുടെ നീക്കം. ഒടുവിൽ മാരകമായി വെട്ടേറ്റ് ആശുപത്രിയിൽ വെച്ച് മരണം സംഭവിക്കുമ്പോൾ, ഒരിക്കൽ താൻ പരിഹസിച്ച ആ അമ്മയുടെ അതേ വേദനയും നിസ്സഹായാവസ്ഥയുമാണ് അതുലും അനുഭവിച്ചത്. ക്വട്ടേഷൻ സംഘങ്ങൾക്കും അക്രമിസംഘങ്ങൾക്കും ഇടയിലുള്ള ജീവിതം എന്നും കത്തിത്തുമ്പിലോ വാളിന്റെ മുനയിലോ ആണ് അവസാനിക്കുക എന്നതിന് ഇതിലും വലിയ ഉദാഹരണം വേറെയില്ല.             നിയമത്തിന് മുന്നിൽ നിന്ന് രക്ഷപ്പെട്ടാലും, ആ അമ്മയുടെ കണ്ണുനീരിന് കാലം ഇന്ന് കണക്ക് ചോദിച്ചിരിക്കുന്നു. പകരം വീട്ടാൻ വരുന്നവരോട് എന്ന് വെല്ലുവിളിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ മാസ് റീലുകൾ ഇട്ടവർ അറിഞ്ഞില്ല, വിധി അതിന്റെ വഴിക്ക് വരുമെന്ന്. ഗുണ്ടാപ്പകയും കുടിപ്പകയും ഒടുവിൽ സ്വന്തം ജീവൻ തന്നെ കവർന്നെടുക്കുന്ന ഈ 'ക്വട്ടേഷൻ ലൈഫ്' എന്നാണ് ഇവർ അവസാനിപ്പിക്കുക? ആയുധം എടുക്കുന്നവൻ ആയുധത്താൽ തന്നെ ഒടുങ്ങും എന്ന വലിയ പാഠം ഒരിക്കൽ കൂടി ഈ സംഭവം നമ്മെ ഓർമ്മിപ്പിക്കുന്നു. മറ്റൊരാളുടെ അമ്മയുടെ കണ്ണുനീരിന് നിങ്ങളുടെ ജീവന്റെ വിലയുണ്ടാകുമെന്ന് ഇനിയുള്ളവരെങ്കിലും തിരിച്ചറിയട്ടെ.  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ എസ് യു നേതാവിനെതിരെ ലൈംഗികാതിക്രമ കേസ്  (1 hour ago)

യുക്രെയ്ന്‍ തലസ്ഥാനത്ത് നടന്ന വെടിവയ്പ്പില്‍ അഞ്ചു പേര്‍ അക്രമി കൊല്ലപ്പെട്ടു  (1 hour ago)

വയനാട് ദുരിത ബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്ന ടൗണ്‍ഷിപ്പിലെ വീട് സന്ദര്‍ശിച്ച് മന്ത്രി കെ.രാജന്‍  (1 hour ago)

'പ്രേമലു 2' ഉപേക്ഷിച്ചതിനെ പറ്റി പ്രതികരിച്ച് ദിലീഷ് പോത്തന്‍  (1 hour ago)

കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (2 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ കടലൂര്‍ പര്യടനം വീണ്ടും റദ്ദാക്കി  (2 hours ago)

എയര്‍ഗണ്‍ ചൂണ്ടി ഭീഷണിപ്പെടുത്തി യുവാവിനെ മര്‍ദിച്ചെന്ന് പരാതി  (2 hours ago)

ഹോര്‍മുസിലെ ഇറാന്‍ ആക്രമണത്തില്‍ പ്രതിഷേധമറിയിച്ച് ഇന്ത്യ  (4 hours ago)

സുഹൃത്തിനെ ആക്രമിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് ട്രെയിന്‍ തട്ടി മരിച്ചു  (4 hours ago)

ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു  (4 hours ago)

പുഴയില്‍ കുളിക്കാനിറങ്ങിയ 15കാരന്‍ പുഴയില്‍ മുങ്ങിമരിച്ചു  (6 hours ago)

ഫോണുകളില്‍ ആധാര്‍ ആപ്പ് നിര്‍ബന്ധമാക്കാനുള്ള പദ്ധതിയില്‍ നിന്ന് കേന്ദ്രം പിന്മാറി  (6 hours ago)

സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ദ്ധിച്ചേക്കും; ലിറ്ററിന് 6 രൂപ വരെ കൂടിയേക്കും  (6 hours ago)

ഹോർമൂസ് ദേ തുറന്നു ദേ അടച്ചു കളി മാറ്റി പിടിച്ച് ഇറാൻ ഒരു മുഴം മുന്നേ എറിഞ്ഞ് ട്രംപ് മണിക്കൂറിനുള്ളിൽ അപ്രത്യക്ഷ നീക്കം  (6 hours ago)

വിഷു ആഘോഷചിത്രങ്ങള്‍ക്ക് പിന്നാലെ നവ്യ നായര്‍ക്കെതിരെ സോഷ്യല്‍ മീഡിയ വിമര്‍ശനം  (6 hours ago)

Malayali Vartha Recommends