Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

മിന്നലാക്രമണം ഇനി കൊച്ചിയിലേക്ക്... ദുബായില്‍ ആരുമറിയാതെ പോയി പൊക്കേണ്ടവരെ പൊക്കി ചോദ്യം ചെയ്ത് മൂന്ന് ദിവസത്തിനകം തിരിച്ചെത്തിയ എന്‍ഐഎ സംഘത്തിന് അജിത് ഡോവലിന്റെ അഭിനന്ദനം; ദുബായില്‍ നിന്നും കിട്ടിയ നിര്‍ണായക തെളിവുകള്‍ വച്ച് കൊച്ചിയിലുള്ള സ്വപ്നയേയും കൂട്ടരേയും ചോദ്യം ചെയ്യാനുറച്ച് അന്വേഷണ സംഘം; ഒരു കിലോ സ്വര്‍ണത്തിന്റെ കഥയും പൊളിച്ചടുക്കും

14 AUGUST 2020 09:38 AM IST
മലയാളി വാര്‍ത്ത

More Stories...

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്ങൾക്ക് നാശനഷ്ടം

എത്ര വേഗമാണ് സ്വപ്ന സുരേഷ് മുഖ്യ പ്രതിയായ സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്നത്. പ്രധാന ദേശീയ അന്വേഷണ ഏജന്‍സികളുടെ എല്ലാം പ്രധാന അന്വേഷണമായി മാറിയിരിക്കുകയാണ് ഈ രാജ്യാന്തര സ്വര്‍ണക്കടത്ത് കേസ്. ഇതിന് ചുക്കാന്‍ പിടിക്കുന്നതാകട്ടെ പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും. കാശ്മീരിലെ സമാധാനത്തിനും ചൈനയുടെ അഹങ്കാരം ശമപ്പിക്കലിനും ശേഷം രാജ്യ സുരക്ഷയെ ബാധിക്കുന്ന വലിയൊരു ദൗത്യമാണ് അജിത് ഡോവലിന് മുന്നിലുണ്ടായിരുന്ന സ്വര്‍ണക്കടത്ത് കേസ്. ഒന്നും കാണാതെ അജിത് ഡോവല്‍ ഒരു കേസും ഏറ്റെടുക്കില്ല. അജിത് ഡോവലിന്റെ മേല്‍നോട്ടത്തില്‍ റോക്കറ്റ് വേഗത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. അല്ലെങ്കില്‍ മൂന്നുനാള്‍ കൊണ്ട് ദുബായില്‍ പോയി നിര്‍ണായക തെളിവ് എന്‍ഐഎയ്ക്ക് ശേഖരിക്കാന്‍ കഴിയുമായിരുന്നോ.

കഴിഞ്ഞ ദിവസമാണ് ദുബായിലെ നിര്‍ണായക നീക്കം നടത്തിയ എന്‍ഐഎ സംഘം ദൗത്യം പൂര്‍ത്തിയാക്കി ഇന്ത്യയിലെത്തിയത്. മൂന്നേ മൂന്ന് ദിവസം കൊണ്ട് ദുബായിലെ പുലിമേടയില്‍ ഒളിച്ചിരുന്ന സ്വര്‍ണക്കടത്ത് കേസിലെ പ്രധാനികളെയെല്ലാം എന്‍ഐഎ പൊക്കിയാണ് ചോദ്യം ചെയ്തത്. ഇതിന് ദുബായ് പോലീസിന്റെ എല്ലാ സഹായവും കൂടിയായപ്പോള്‍ കാര്യങ്ങള്‍ എളുപ്പമായി. ഫൈസല്‍ ഫരീദ് ഉള്‍പ്പെടെയുള്ളവരെ പാത്രിരാത്രിയോളം ചോദ്യം ചെയ്തു. സ്വപ്ന സൂചന നല്‍കിയ പലരേയും രഹസ്യമായി ചോദ്യം ചെയ്തു. കൂടാതെ സ്വപ്‌ന സുരേഷും ശിവശങ്കറും നടത്തിയ ഗള്‍ഫ് യാത്രകള്‍, അവയുടെ ലക്ഷ്യങ്ങള്‍, ആരുമായൊക്കെ അവര്‍ ബന്ധപ്പെട്ടു തുടങ്ങിയ വിവരങ്ങളും എന്‍ഐഎ അന്വേഷിച്ചു. ഇതില്‍ നിന്നും പല നിര്‍ണായക തെളിവുകളാണ് എന്‍ഐഎയ്ക്ക് കിട്ടിയത്. എന്‍ഐഎയുടെ അതിവേഗം നടത്തിയ മിന്നലാക്രമണത്തെ അജിത് ഡോവല്‍ മുക്തകണ്ഠമാണ് പ്രശംസിച്ചത്.

ദുബായില്‍ നിന്നും കിട്ടിയ തെളിവുമായി എന്‍ഐഎ സംഘം ഇനിയെത്തുന്നത് കൊച്ചിയിലാണ്. കൊച്ചിയിലുള്ള സ്വപ്നയും കൂട്ടരും നല്‍കിയ മൊഴികളും ദുബായില്‍ നിന്നും കിട്ടിയ മൊഴികളും തമ്മിലുള്ള വൈരുദ്ധ്യം പൊളിച്ചടുക്കുകയാണ് ലക്ഷ്യം.

അതില്‍ ദുബായില്‍ നിന്നും വിവാഹ സമ്മാനമായി കിട്ടിയെന്ന് പറയുന്ന ഒരു കിലോ സ്വര്‍ണവും വരും. സ്വപ്‌നയുടെ ആദ്യവിവാഹം യു.എ.ഇയിലായിരുന്നു. ഇത്രയും സ്വര്‍ണം ഒറ്റത്തവണയായി ഇന്ത്യയിലെത്തിക്കാന്‍ നിയമപരമായി കഴിയില്ല. പല തവണയായി എത്തിച്ചു എന്ന വാദത്തിനും കഴമ്പില്ല. നിലവിലെ നിയമപ്രകാരം സ്ത്രീകള്‍ക്ക് ഒരുതവണ ഒരുലക്ഷം രൂപ വിലവരുന്ന സ്വര്‍ണമേ ഇന്ത്യയിലെത്തിക്കാന്‍ കഴിയൂ.

ബാങ്ക് ലോക്കറില്‍ കണ്ടെടുത്ത അഞ്ചുകിലോ സ്വര്‍ണം വിവാഹസമ്മാനമാണെന്ന വാദം സ്വപ്‌ന സുരേഷിനു തിരിച്ചടിയാകും. ഈ സ്വര്‍ണവും അനധികൃതമായി കടത്തിയതാണെന്നാണു സൂചന. യു.എ.ഇ. പോലീസിന്റെ കസ്റ്റഡിയിലുള്ള െഫെസല്‍ ഫരീദിനെയും കൂട്ടരെയും ചോദ്യംചെയ്ത ശേഷം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ അന്വേഷണസംഘം വീണ്ടും ചോദ്യംചെയ്‌തേക്കും.

625 പവന്‍ സ്വര്‍ണമാണ് ബാങ്ക് ലോക്കറില്‍ ഉണ്ടായിരുന്നത്. സ്വപ്‌നയുടെ ആദ്യവിവാഹം യു.എ.ഇയിലായിരുന്നു. ഇത്രയും സ്വര്‍ണം ഒറ്റത്തവണയായി ഇന്ത്യയിലെത്തിക്കാന്‍ നിയമപരമായി കഴിയില്ല. അല്ലെങ്കില്‍ വന്‍ തുക കസ്റ്റംസ് ഡ്യൂട്ടി കൊടുക്കേണ്ടിവരും. പല തവണയായി എത്തിച്ചു എന്ന വാദത്തിനും കഴമ്പില്ല.

സ്വപ്‌ന യു.എ.ഇയില്‍നിന്ന് അതിനും മാത്രം തവണ എത്തിയിട്ടില്ല. നിലവിലെ നിയമപ്രകാരം സ്ത്രീകള്‍ക്ക് ഒരുതവണ ഒരുലക്ഷം രൂപ വിലവരുന്ന സ്വര്‍ണമേ ഇന്ത്യയിലെത്തിക്കാന്‍ കഴിയൂ. വിവാഹസമ്മാനം ലഭിച്ചതാണെങ്കില്‍ തന്നെ ഇത്രയും സ്വര്‍ണം കേരളത്തിലെത്തിച്ചത് കള്ളക്കടത്തിലൂടെയാകാമെന്ന നിഗമനവും ശക്തമാണ്.

സ്വപ്‌നയുടെ വാദത്തിന്റെ പൊരുളറിയാന്‍ ലോക്കര്‍ എടുത്ത സമയം, തുറന്നത് എപ്പോഴൊക്കെ എന്നിവയെല്ലാം എന്‍.ഐ.എ. പരിശോധിച്ചു. ശിവശങ്കരന്റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടിനെകൂടി പങ്കാളിയാക്കി സ്വപ്‌ന ജോയിന്റ് ലോക്കറാണ് എടുത്തത്. ഒരിക്കല്‍ പോലും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ലോക്കര്‍ തുറന്നിട്ടില്ലെന്നാണു വിവരം. ഇതിന് പുറകേയാണ് അജിത് ഡോവലിന്റെ അനുഗ്രഹാശുസുക്കളോടൊപ്പം ദുബായില്‍ പോയ എന്‍ഐഎ കൊച്ചിയിലെത്തുന്നത്. ഇനിയെല്ലാം സ്വപ്ന താനെ പറഞ്ഞോളും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (3 hours ago)

സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു...  (3 hours ago)

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.  (3 hours ago)

ഐഎസ്എൽ ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്...  (4 hours ago)

  തമിഴ്നാട്ടിൽ കനത്തമഴയിലും മണ്ണിടിച്ചിലിലുമായി മൂന്ന് മരണം... നീലഗിരിയിലേക്കുള്ള രണ്ട് പ്രവേശന കവാടം അടച്ചു  (4 hours ago)

സംസ്ഥാന സ്കൂൾകായിക മേള... ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും... ഇന്ന് നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത  (4 hours ago)

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്  (6 hours ago)

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും  (6 hours ago)

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്  (6 hours ago)

ചിലവുകളിലും സാമ്പത്തിക പരീക്ഷണങ്ങളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (6 hours ago)

കണ്ണീർക്കാഴ്ചയായി... വയനാട്ടിലെ മാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസ്സുകാരിക്ക് ദാരുണാന്ത്യം...  (6 hours ago)

ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (7 hours ago)

  ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ച് ഇടംകൈയ്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ  (7 hours ago)

സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം....  (7 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു.... ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്... ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.....  (7 hours ago)

Malayali Vartha Recommends