ആന്‍ മേരി വധക്കേസില്‍ പ്രതിയായ സഹോദരന് ആല്‍ബിനെ ഇന്ന് രാവിലെ തെളിവെടുപ്പിനായി വീട്ടിലേക്ക് കൊണ്ടു പോകുമെന്ന് സൂചന.... വൈദ്യപരിശോധനയും കൊവിഡ് പരിശോധനയും നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കും
ആന്‍ മേരി വധക്കേസില്‍ പ്രതിയായ സഹോദരന് ആല്‍ബിനെ (22) ഇന്ന് രാവിലെ തെളിവെടുപ്പിനായി വീട്ടിലേക്ക് കൊണ്ടു പോകുമെന്ന് സൂചന. തുടര്‍ന്ന് വൈദ്യപരിശോധനയും കൊവിഡ് പരിശോധനയും നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കും. കാസര്‍ഗോഡ് ജുഡീഷണല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതിയെ ഹാജരാക്കുക.
ആഡംബരജീവിതം ലക്ഷ്യമിട്ട് കുടുംബത്തെ മുഴുവന്‍ കൊല്ലാന്‍ പദ്ധതിയിട്ട് ആല്ബിന്. സ്വത്ത് തട്ടിയെടുക്കാനും ഇയാള്‍ തീരുമാനിച്ചിരുന്നു. ആല്‍ബിന്റെ ജീവിത രീതികളോട് മാതാപിതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതും കൊലപാതക തീരുമാനത്തിന് കാരണമായി. ആദ്യ തവണ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെയാണ് വീട്ടിലുണ്ടാക്കിയ ഐസ്ക്രീമില് വിഷം കലര്‍ത്തിയത്. ഈ മാസം അഞ്ചിനാണ് ഛര്ദ്ദിയെത്തുടര്ന്ന് ചെറുപുഴയിലെ സ്വകാര്യ ആശുപത്രയില്‍ ചികിത്സയിലായിരുന്ന ആനി ബെന്നി മരിച്ചത്.
പിറ്റേന്ന് തന്നെ ആനിയുടെ അച്ഛന് ബെന്നിയും അമ്മ ബെന്‍സിയേയും ഛര്ദ്ദിയെത്തുടര്ന്ന് ആശുപത്രിയില്‍ ചികിത്സതേടി. ഭക്ഷ്യവിഷബാധയെന്നായിരുന്നു പ്രാഥമിക നിഗമനം.
എന്നാല്‍ ആനിയുടെ പോസ്റ്റ്മോര്‍ട്ടത്തില്‍ ശരീരത്തില്‍ എലിവിഷത്തിന്റെ അംശം കണ്ടെത്തിയത് വഴിത്തിരിവായി. ഇതേ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സഹോദരന് നടത്തിയ കൊലപാതകമെന്ന് തെളിഞ്ഞത്.
"
https://www.facebook.com/Malayalivartha