സൈബര് ആക്രമണം; പൊലീസ് ഫേസ്ബുക്കിനോട് വിവരം തേടി

മാധ്യമ പ്രവര്ത്തകര്ക്കെതിരായി നടന്ന സൈബര് ആക്രമണത്തില് പൊലീസ് ഫേസ്ബുക്കിനോട് വിവരം തേടി. അപകീര്ത്തികരമായ പോസ്റ്റുകളിട്ട ടി.ജെ. ജയജിത്, വി.യു വിനീത്, കണ്ണന് ലാല് എന്നിവരടക്കം 10 പേരുടെ അക്കൗണ്ട് വിവരങ്ങള് തേടിയാണ് കത്ത് നല്കിയത്. ഈ അക്കൗണ്ടുകള് വ്യാജമാണോയെന്നും ഏത് ഐ.പി അഡ്രസില് നിന്നാണ് പ്രവര്ത്തിപ്പിച്ചത് എന്നതടക്കമുള്ള വിവരങ്ങള് അറിയാൻ സാധിക്കും.
പ്രാഥമികാന്വേഷണത്തില് ഇവര് ലൈംഗികച്ചുവയുള്ള സന്ദേശം പ്രചരിപ്പിച്ചെന്ന് വ്യക്തമായിട്ടുണ്ട്. സന്ദേശങ്ങള് പ്രചരിപ്പിച്ച കൂടുതല് പേര്ക്കായി അന്വേഷണം തുടങ്ങി. മാധ്യമ പ്രവര്ത്തകര്ക്കെതിരെ സൈബര് ആക്രമണം സംബന്ധിച്ച് കേസെടുത്തു. ഇന്ത്യന് ശിക്ഷ നിയമത്തിലെ 354 ഡി, 509 വകുപ്പുകളും ഐ.ടി ആക്ടിലെ 67ാം വകുപ്പും ചേര്ത്താണ് കേസെടുത്തത്. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാര് ഗുരുദിന് മാധ്യമ പ്രവര്ത്തകരില്നിന്ന് തെളിവെടുത്തു.
മാധ്യമ പ്രവര്ത്തകര്ക്കെതിരേ സാമൂഹിക മാധ്യമങ്ങളില് നടന്ന അധിക്ഷേപം അപകീര്ത്തികരവും മാനഹാനിയുണ്ടാക്കുന്നതും ലൈംഗിക ചുവയുള്ളതുമാണെന്ന് ഡി.ഐ.ജി സഞ്ജയ് കുമാര് ഗുരുഡിന് ഡി.ജി.പി ലോക്നാഥ് ബെഹറക്ക് റിപ്പോര്ട്ട് നല്കി.
https://www.facebook.com/Malayalivartha