Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ജില്ലകളിലെ കോവിഡ് ബാധിതരുടെ വിവരം കൊച്ചി പൊലീസ് തയാറാക്കിയ ആപ്പില്‍ പങ്കുവയ്ക്കണമെന്ന നിര്‍ദ്ദേശത്തില്‍ കൊച്ചി പൊലീസ് തലപ്പത്ത് കടുത്ത അതൃപ്തി

15 AUGUST 2020 06:16 AM IST
മലയാളി വാര്‍ത്ത

More Stories...

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്ങൾക്ക് നാശനഷ്ടം

കൊച്ചി പൊലീസ് തയാറാക്കിയ ആപ്പില്‍ ജില്ലകളിലെ കോവിഡ് ബാധിതരുടെ വിവരം പങ്കുവയ്ക്കണമെന്ന സിറ്റി പൊലീസ് കമ്മിഷണര്‍ വിജയ് സാഖറെയുടെ നിര്‍ദേശത്തിനെതിരെ സേനാ തലപ്പത്ത് കടുത്ത അതൃപ്തി. ദക്ഷിണമേഖല ഐജി ഹര്‍ഷിത അട്ടല്ലൂരി ഡിജിപിക്കു വാക്കാല്‍ പരാതി നല്‍കി. എഡിജിപി ഷേക്ക് ദര്‍വേഷ് സാഹിബും അതൃപ്തി അറിയിച്ചു. മറ്റു പല ജില്ലാ പൊലീസ് മേധാവികളും വിയോജിപ്പ് വാക്കാല്‍ പ്രകടിപ്പിച്ചു.

എഡിജിപിമാരും ഡിജിപിയുമൊക്കെ പൊലീസ് ആസ്ഥാനത്ത് ഉള്ളപ്പോള്‍ നിര്‍ദേശം ഒരു ഐജി എങ്ങനെ നല്‍കുമെന്നാണ് ഇവരുടെ ചോദ്യം. ആപ്പിലേക്ക് ആരും ഒരു വിവരവും നല്‍കേണ്ടതില്ലെന്നാണ് മറ്റു ജില്ലകളിലെ പൊലീസ് ഉന്നതര്‍ എടുത്തിട്ടുള്ള തീരുമാനം.

എഡിജിപി ഷേക്ക് ദര്‍വേഷ് സാഹിബാണ് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‍കുന്നതിനുള്ള സംസ്ഥാനതല നോഡല്‍ ഓഫിസര്‍. വിവരങ്ങള്‍ ആപ്പിലേക്ക് നല്‍കണമെന്ന് 3 ദിവസം മുന്‍പാണ് സാഖറെ നിര്‍ദേശിച്ചത്. സര്‍ക്കാര്‍ ആപ്പുകളിലേക്ക് മാത്രമേ വിവരം കൈമാറൂ എന്നാണ് ഹര്‍ഷിത അട്ടല്ലൂരി വ്യക്തമാക്കിയത്. ആപ്പിലേക്ക് ഒന്നും നല്‍കരുതെന്ന് ഹര്‍ഷിത തന്റെ മേഖലയിലുള്ള എസ്പിമാര്‍ക്കു നിര്‍ദേശം നല്‍കി. സ്വകാര്യ കമ്പനിയാണു കൊച്ചി പൊലീസിന്റെ ആപ് തയാറാക്കിയത്.

സാഖറെ നിര്‍ദേശം നല്‍കിയത് ഡിജിപിയുടെ താല്‍പര്യ പ്രകാരമാണ് എന്നാണ് മറ്റുള്ളവര്‍ കരുതുന്നത്. ഇതുസംബന്ധിച്ച് പൊലീസില്‍ നിലനില്‍ക്കുന്ന ഭിന്നതയും ആശയക്കുഴപ്പവും വ്യക്തമാക്കുന്നതാണ് പുതിയ വിവാദം. കോവിഡ് രോഗികളുടെ കോള്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ 11-ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയിരുന്നു. ഇതു സ്വകാര്യതയുടെ ലംഘനമാണെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭിന്നാഭിപ്രായം അവര്‍ ഡിജിപിയെ അറിയിച്ചിട്ടുണ്ട്. ലൊക്കേഷന്‍ പരിശോധിച്ചു രോഗിയുടെ നീക്കങ്ങള്‍ മനസ്സിലാക്കാമെന്നിരിക്കെ, കോള്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനോടാണ് എതിര്‍പ്പ്.

വ്യക്തി സ്വാതന്ത്ര്യത്തിനു മേല്‍ അനിവാര്യമായ ചില നിയന്ത്രണങ്ങള്‍ അസാധാരണമായ സാഹചര്യത്തില്‍ ആവശ്യമാണെന്നതിനാല്‍ അതിനെ സ്വകാര്യതയിലേയ്ക്കുള്ള കടന്നാക്രമണമായി വ്യാഖ്യാനിക്കുന്നതു ശരിയല്ലെന്നാണ് പൊലീസിന്റെ വിശദീകരണം. ടെലിഫോണ്‍ കോളുകളുടെ ഉള്ളടക്കം ശേഖരിക്കുന്നില്ല. അതിനാല്‍ ടെലിഗ്രാഫ് ആക്ട് 5(2) ബാധകമാകുന്നുമില്ലെന്നാണു പൊലീസ് വാദം. കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവുകളും മാനദണ്ഡങ്ങളും പാലിച്ചാണു സ്റ്റാര്‍ട്ടപ്പുകളുടെ സഹായത്തോടെ വികസിപ്പിച്ച പ്ലാറ്റ്‌ഫോം ഉപയോഗിച്ചു ട്രാക്കിങ് നടത്തുന്നത്.

മഹാമാരികള്‍ തടയുന്നതിനായി സ്വീകരിക്കുന്ന നടപടികള്‍ സ്വകാര്യതയുടെ ലംഘനമാകില്ലെന്നു സുപ്രീംകോടതി 2017-ലെ കെ.എസ്.പുട്ടസ്വാമി കേസിന്റെ വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (5 hours ago)

സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു...  (5 hours ago)

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.  (5 hours ago)

ഐഎസ്എൽ ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്...  (6 hours ago)

  തമിഴ്നാട്ടിൽ കനത്തമഴയിലും മണ്ണിടിച്ചിലിലുമായി മൂന്ന് മരണം... നീലഗിരിയിലേക്കുള്ള രണ്ട് പ്രവേശന കവാടം അടച്ചു  (6 hours ago)

സംസ്ഥാന സ്കൂൾകായിക മേള... ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും... ഇന്ന് നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത  (6 hours ago)

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്  (8 hours ago)

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും  (8 hours ago)

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്  (8 hours ago)

ചിലവുകളിലും സാമ്പത്തിക പരീക്ഷണങ്ങളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (8 hours ago)

കണ്ണീർക്കാഴ്ചയായി... വയനാട്ടിലെ മാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസ്സുകാരിക്ക് ദാരുണാന്ത്യം...  (9 hours ago)

ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (9 hours ago)

  ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ച് ഇടംകൈയ്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ  (9 hours ago)

സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം....  (9 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു.... ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്... ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.....  (9 hours ago)

Malayali Vartha Recommends