Widgets Magazine 

26
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

എം.ജി. സ്‌കൂള്‍ ഓഫ് ലെറ്റേഴ്സിന്റെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗത്വത്തില്‍നിന്നു പിന്മാറുകയാണെന്ന് കെ.ആര്‍. മീര

15 AUGUST 2020 07:51 AM IST
മലയാളി വാര്‍ത്ത

എം.ജി. സര്‍വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്സിന്റെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ വിദഗ്ധസമിതി നല്‍കിയ പേരുകള്‍ വെട്ടി എഴുത്തുകാരി കെ.ആര്‍. മീരയെ നിയമിച്ചത് ചട്ടലംഘനമാണെന്നു വിമര്‍ശനമുണ്ടായതിനു പിന്നാലെ അംഗത്വത്തില്‍നിന്നു പിന്മാറുകയാണെന്ന് കെ.ആര്‍. മീര. അപേക്ഷിക്കാതെ ചാര്‍ത്തിത്തന്ന നിയമനത്തില്‍നിന്നു രാജിവയ്ക്കുകയാണെന്ന് അവര്‍ ഫെയ്സ് ബുക്കില്‍ കുറിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടലിലാണ് നിയമനമെന്ന ആരോപണമുയര്‍ന്നതോടെയാണ് രാജി പ്രഖ്യാപനം.

എഴുത്തു ജീവിതത്തിന്റെ തുടക്കത്തിലേ, സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെ രാഷ്ട്രീയ നിയമനങ്ങള്‍ സ്വീകരിക്കില്ലെന്ന് തീരുമാനിച്ചതാണ്. പല ഔദ്യോഗിക സ്ഥാനങ്ങളിലേക്കും ക്ഷണം ലഭിച്ചെങ്കിലും സ്വീകരിച്ചില്ല. ഭാവിയിലും സ്വീകരിക്കില്ല. ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ പേരുള്‍പ്പെടുത്താന്‍ അനുവാദം ചോദിച്ച് വിളിച്ചതല്ലാതെ സര്‍വകലാശാലയില്‍നിന്ന് അറിയിപ്പ് ലഭിച്ചില്ല.

ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗത്വത്തിന് രാഷ്ട്രീയ മാനം കല്‍പ്പിക്കാത്തതാണ് തനിക്കു സംഭവിച്ച അബദ്ധമെന്നും അതില്‍ ഇനി പ്രതികരിക്കില്ലെന്നും മീര വ്യക്തമാക്കി. സ്‌കൂള്‍ വിദ്യാഭ്യാസ കരിക്കുലം കമ്മിറ്റിയില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയ കത്തു കിട്ടിയപ്പോള്‍ ഡയറക്ടറോട് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതുവരെ ഒരു മീറ്റിങ്ങിലും പങ്കെടുത്തില്ല. അതിന്റെ പേരില്‍ ഒരുെപെസ പോലുംെകെപ്പറ്റിയുമില്ല.

മഹാത്മാഗാന്ധി സര്‍വകലാശാല നിയമത്തിലെ അനുഛേദം 28(1എ) പ്രകാരമാണു പുനസംഘടന നടത്തിയത്. ഇതു പൂര്‍ണമായും അക്കാഡമിക സമിതിയാണ്. സ്റ്റാറ്റിയൂട്ടില്‍ നിഷ്‌കര്‍ഷിച്ച യോഗ്യതയനുസരിച്ച് ചാന്‍സലര്‍ കൂടിയായ ഗവര്‍ണറാണ് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യുന്നത്. ബോര്‍ഡിന്റെ വിഷയവുമായി ബന്ധപ്പെട്ട പ്രത്യേക അറിവുള്ളവരെ അംഗങ്ങളായി നിയോഗിക്കാമെന്നു വ്യവസ്ഥയുണ്ട്. ഇതനുസരിച്ചാണ് ബോര്‍ഡ് ഓഫ് സ്റ്റഡീസിലേക്ക് നിയോഗിക്കാന്‍ സര്‍വകലാശാല നിര്‍ദേശിച്ചതും ചാന്‍സലര്‍ നോമിനേറ്റ് ചെയ്തതെന്നും എം.ജി. സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ  (29 minutes ago)

മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം, സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയിൽ  (1 hour ago)

വളരെയധികം അനുകൂലവും സാമ്പത്തിക കാര്യങ്ങളിൽ മികച്ച പുരോഗതിയും നൽകുന്ന വാരക്ഷ്  (2 hours ago)

വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഏകദിനത്തിൽ സിംബാബ്‌വെ വനിതകൾക്കെതിരെ 121 റൺസിന്റെ വമ്പൻ ജയത്തോടൊപ്പം ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ  (2 hours ago)

നെടുമ്പാശ്ശേരി വാഹനാപകടം... പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും...  (2 hours ago)

സ്വര്‍ണവിലയില്‍ ഇന്നും നേരിയ മുന്നേറ്റം... പവന് 120 രൂപയുടെ വർദ്ധനവ്  (3 hours ago)

ഓഹരി വിപണിയിൽ ഇന്ന് മുന്നേറ്റം... നിലവിൽ സെൻസെക്‌സ് 200 പോയിന്റിന് മുകളിൽ  (3 hours ago)

കണ്ണീർക്കാഴ്ചയായി... മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാത വട്ടക്കല്ലിൽ കോഴിവണ്ടിക്ക് പിറകിൽ സ്കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം  (3 hours ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂർ ചേലക്കരയിൽ റിട്ട. എസ്‌ഐ ഷോക്കേറ്റ് മരിച്ചു  (3 hours ago)

ഭിന്നശേഷിക്കാരിയായ സഹോദരിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം സഹോദരൻ ജീവനൊടുക്കി  (4 hours ago)

സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്‍റുമായ വി വസീഫിന്‍റെ ഉമ്മ വഹീദ അന്തരിച്ചു...  (4 hours ago)

കേരള നിയമസഭാ സമ്മേളനം 2026 ഇന്ന് വീണ്ടും പുനരാരംഭിച്ചു...പുതുക്കിയ ബജറ്റിലെ ഉപധനാഭ്യർഥനകളും അധിക ധനാഭ്യർഥനകളും സംബന്ധിച്ച ചർച്ചയും വോട്ടെടുപ്പുമാണ് പ്രധാന അജണ്ട, ഒക്ടോബർ 29 വരെയാണ് നിലവിലെ സമ്മേളനം    (4 hours ago)

രാഷ്ട്രീയ നിയമനങ്ങളിലൂടെ അധികാരമേറ്റവരെ പിരിച്ചുവിടണം: ചെറിയാൻ ഫിലിപ്പ്  (4 hours ago)

ലക്കിടി താസ ഹോട്ടലിന് സമീപം കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം.... നാലു വയസ്സുകാരി മരിച്ചു  (4 hours ago)

ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതൽ...1081 കോടി രൂപ അനുവദിച്ചതായി സംസ്ഥാന സര്‍ക്കാര്‍  (5 hours ago)

Malayali Vartha Recommends