ജലീലിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല... സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) വീണ്ടും ചോദ്യം ചെയ്യും...

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) വീണ്ടും ചോദ്യംചെയ്യും. ജലീലിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും വീണ്ടും മൊഴിയെടുക്കുമെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ പറഞ്ഞു. കേരളത്തില്‍നിന്ന് സര്‍ക്കാര്‍ വാഹനത്തില്‍ ബെംഗളൂരുവിലേക്ക് ഒരു പാഴ്സല്‍ അയച്ചതും ഇ.ഡി. അന്വേഷിക്കുന്നുണ്ട്.
കേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കഴിഞ്ഞദിവസം മന്ത്രിയെ കൊച്ചിയിലെ ഓഫീസില്‍ വരുത്തി ഇ.ഡി. മൊഴിയെടുത്തിരുന്നു. പ്രോട്ടോകോള്‍ ലംഘനത്തിലാണ് ഇ.ഡി. ജലീലില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടുന്നത്. നയതന്ത്ര ബാഗില്‍ എന്തെല്ലാം സാധനങ്ങളുണ്ടെന്നു വ്യക്തമാക്കുന്ന കോണ്‍സുലേറ്റിന്റെ അപേക്ഷയില്‍ പ്രോട്ടോകോള്‍ ഓഫീസര്‍ ഒപ്പിട്ടാലേ ഡ്യൂട്ടിയിളവ് നല്‍കാന്‍ കഴിയൂ.
നയതന്ത്ര പാഴ്സല്‍ വഴി മതഗ്രന്ഥങ്ങള്‍ കൊണ്ടുവരാനോ അതില്‍ സംസ്ഥാനത്തിന് നികുതിയിളവിന് സാക്ഷ്യപത്രം നല്‍കാനോ ചട്ടപ്രകാരം കഴിയില്ല. ഇക്കാര്യങ്ങളില്‍ മന്ത്രി പറഞ്ഞ മറുപടികള്‍ തൃപ്തികരമല്ലെന്നാണ് ഇ.ഡി.യുടെ വിലയിരുത്തല്‍. യു.എ.ഇ.യില്‍നിന്നുള്ള നയതന്ത്ര ബാഗേജിലെ സാധനങ്ങള്‍ എന്തായിരുന്നുവെന്ന് അറിയില്ലെന്നും തനിക്കു ലഭിച്ച പാക്കറ്റുകളില്‍ ഉണ്ടായിരുന്നത് മതഗ്രന്ഥങ്ങളായിരുന്നെന്നുമാണ് ജലീല്‍ ആദ്യത്തെ ചോദ്യംചെയ്യലില്‍ ഇ.ഡി.യോടു പറഞ്ഞത്.
മാര്‍ച്ച് നാലിനെത്തിയ 4478 കിലോ ബാഗേജില്‍നിന്നുള്ള 32 പാക്കറ്റുകളാണ് മന്ത്രിമുഖേന മലപ്പുറത്തെ രണ്ടു മതസ്ഥാപനങ്ങളില്‍ എത്തിച്ചത്.ഇതിനായി എന്തിനാണ് സര്‍ക്കാര്‍ വാഹനം ഉപയോഗിച്ചതെന്നും ആരുടെ നിര്‍ദേശമാണ് അനുസരിച്ചതെന്നുമുള്ള ചോദ്യങ്ങള്‍ക്ക് മന്ത്രി പറഞ്ഞ ഉത്തരങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് ഇ.ഡി. വൃത്തങ്ങള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha