അമ്പമ്പോ എന്തൊരു ലോകം... കേരളത്തിലെ അന്യദേശ തൊഴിലാളികളുടെ കണക്കും കുറ്റവാളികളുടെ കണക്കും കണ്ട് ഞെട്ടി അജിത് ഡോവല്‍; സംസ്ഥാനത്താകെ 34 ലക്ഷം അതിഥി തൊഴിലാളികള്‍ ഉണ്ടത്രെ; കൂലിത്തല്ല് മുതല്‍ അല്‍ഖായിദ വരെയുള്ളവരും; നാട്ടില്‍ കേസില്‍ പെടുമ്പോഴുള്ള ഇടത്താവളമായും കേരളം മാറുന്നു

കേരളം അതിഥി തൊഴിലാളികളുടെ സ്വപ്ന ഭൂമിയാണ്. ആര്‍ക്കും ഒരു ശല്യ വുമില്ലാതെ വാര്‍ക്കപ്പണിയും ചെയ്ത് നടക്കുന്നവരെ മലയാളികള്‍ മാടി വിളിച്ചതോടെ അവര്‍ വളര്‍ന്നു. ഇപ്പോള്‍ സര്‍ക്കാരിന്റെ കണക്കനുസരിച്ച് സംസ്ഥാനത്താകെ 34.85 ലക്ഷം അതിഥി തൊഴിലാളികളാണുള്ളത്. ഇവരുടെ ബാഹ്യ പശ്ചാത്തലം അന്വേഷിച്ചപ്പോള്‍ രാജ്യ സുരക്ഷ ഉപദേഷാടാവ് സാക്ഷാല്‍ അജിത് ഡോവല്‍ പോലും ഞെട്ടി. എണ്ണം ഇത്രയധികം ഉണ്ടെങ്കിലും ഇവരെക്കുറിച്ചുള്ള പല വിവരങ്ങളും ലഭ്യമല്ല. മലയാളികള്‍ക്ക് വിയര്‍പ്പിന്റെ അസുഖം ഉണ്ടായി ഗള്‍ഫില്‍ അലഞ്ഞ് തിരിഞ്ഞപ്പോഴാണ് അന്യദേശ തൊഴിലാളികളുടെ ഗള്‍ഫായി കേരളം മാറിയത്. അവര്‍ക്കിവിടം സ്വപ്ന ഭൂമിയാണ്. പലരും കുടുംബ സമേതമാണ് പോകുന്നത്. നമ്മള്‍ ബന്ധുക്കളെ ഗള്‍ഫില്‍ കൊണ്ടു പോകുന്നതു പോലെയാണ് അവരും ചെയ്യുന്നത്. നാട്ടില്‍ പണിയില്ലാതെ അലഞ്ഞ് അടിപിടിയിലൊക്കെ പെടുന്നവരെ കേസില്‍ നിന്നും ഊരാനായി ഇങ്ങോട്ട് കൊണ്ടു വരുന്നവരും ചെറുതല്ല. കേരളത്തില്‍ ഒറ്റപ്പെട്ട കൊലയോ മറ്റോ ഉണ്ടാകുമ്പോള്‍ മാത്രം ഇവരെപ്പറ്റി ചര്‍ച്ചയാകും. ഇവരില്‍ ബഹുഭൂരിപക്ഷവും സാധുക്കളാണ്. എന്നാല്‍ കൂലിത്തല്ലുകാര്‍ മുതല്‍ അല്‍ഖായിദ വരെയുള്ളവരുമുണ്ട്.
ഈ ലോക് ഡൗണ്‍ കാലത്താണ് അതിഥി തൊഴിലാളികളെ മലയാളികള്‍ കൂട്ടമായി കണ്ടത്. അവസാനം അവരെ ഒതുക്കാന്‍ ചപ്പാത്തിയും ഉരുളന്‍ കിഴങ്ങും തന്നെ വേണ്ടി വന്നു. 35 ലക്ഷത്തോളമുള്ള അതിഥി തൊഴിലാളികളില്‍ ലോക്ഡൗണ്‍ കാലത്ത് കുറേപ്പേര്‍ നാട്ടിലേക്കു മടങ്ങിയിട്ടുണ്ട്. പിന്നീട് കുറേപ്പേര്‍ മടങ്ങിയെത്തുകയും ചെയ്തു. ഇവരില്‍ ആവാസ് കാര്‍ഡുകള്‍പോലും എല്ലാവരിലേക്കും എത്തിയിട്ടില്ല. എറണാകുളത്ത് ആറുലക്ഷം അതിഥി തൊഴിലാളികളുള്ളതില്‍ 23 ശതമാനത്തിനുമാത്രമാണ് കാര്‍ഡുള്ളത്.
മാവോവാദി നേതാവ് മല്ലരാജ റെഡ്ഡിയെ എട്ടുകൊല്ലംമുമ്പ് പെരുമ്പാവൂരില്‍നിന്നാണ് പോലീസ് അറസ്റ്റുചെയ്തത്. കാഞ്ഞിരക്കാട്ടെ ഒരു വാടകവീട്ടില്‍ മാസങ്ങളായി താമസിച്ചുവരികയായിരുന്നു റെഡ്ഡി. ഇയാള്‍ കരിങ്കല്‍ ക്വാറിയില്‍ ജോലിയും ചെയ്തിരുന്നു.
താമസസ്ഥലത്തുനിന്ന് മാവോവാദി സംഘടനകളുടെ ലഘുലേഖകള്‍ പിടിച്ചെടുത്തു. അയല്‍വാസികളോ ലോക്കല്‍ പോലീസോ റെഡ്ഢിയെക്കുറിച്ച് അറിഞ്ഞിരുന്നില്ല. പെരുമ്പാവൂരിലെത്തുന്ന ഇതര സംസ്ഥാനക്കാരില്‍ രേഖകളില്ലാത്ത ബംഗ്‌ളാദേശികള്‍ ധാരാളമുണ്ട്. സൂചന കിട്ടിയാല്‍ പോലീസെത്തി കസ്റ്റഡിയിലെടുക്കും. ഇവരെ ജാമ്യത്തിലെടുക്കാന്‍ ആരും വരാറില്ല. കുറച്ചുനാള്‍ കഴിഞ്ഞ് നാട്ടിലേക്കു പറഞ്ഞയക്കും. ഇതാണു പതിവ്. ഇപ്പോള്‍ പോലീസ് പരിശോധന അയഞ്ഞമട്ടാണ്.
അയല്‍രാജ്യത്തുനിന്ന് ബ്രഹ്മപുത്ര താണ്ടി മുര്‍ഷിദാബാദിലെത്തിയ ശേഷമാണ് കേരളത്തിലേക്കുള്ള റെയില്‍ മാര്‍ഗം തേടുന്നത്. മുര്‍ഷിദാബാദിലും മറ്റും ചെറിയ കൈക്കൂലി നല്‍കി സംഘടിപ്പിക്കുന്ന വില്ലേജ് ഓഫീസില്‍നിന്നുള്ള രേഖയാണ് കൈയിലുണ്ടാവുക. ഇവിടെ എത്തിയാല്‍ പ്ലൈവുഡ് കമ്പനികളിലോ ക്വാറികളിലോ കഴിയുന്നു.
കഴിഞ്ഞദിവസം പിടിയിലായ അല്‍ ഖ്വയ്ദ ഭീകരവാദി കുടുംബസമേതം മാസങ്ങളായി മുടിക്കല്ലില്‍ വാടകയ്ക്കു താമസിച്ചു വരികയായിരുന്നു. ഇയാള്‍ ഇവിടെ തൊഴിലും ചെയ്തിരുന്നു. രാജ്യംവിട്ട് പോരണമെങ്കില്‍ രേഖകള്‍ വേണമെന്നുപോലും അറിയാത്തവരാണ് പലരും. തൊഴിലില്ലായ്മ രൂക്ഷമാവുമ്പോള്‍ ഇവര്‍ എന്തിനും തയ്യാറാവുന്നു.
ഭീകരവാദബന്ധമുള്ള ചിലരെങ്കിലും സുരക്ഷിതതാമസത്തിനായി കേരളം തിരഞ്ഞെടുക്കുന്നുവെന്ന് പോലീസ്. മറ്റു സംസ്ഥാനങ്ങില്‍ നിന്നെത്തിയവരില്‍ സംശയമുണര്‍ത്തുന്ന ചിലരെക്കുറിച്ച് കേന്ദ്ര ഏജന്‍സികളെയും ബന്ധപ്പെട്ട സംസ്ഥാനങ്ങളെയും അറിയിച്ചിരുന്നു. കേരളത്തിനു പുറത്തു പ്രവര്‍ത്തനങ്ങള്‍ നടത്തുകയും കേരളത്തിലെത്തി നിശ്ശബ്ദരായി താമസിക്കുകയും ചെയ്യുകയാണ് ഇവരുടെ രീതി. അതിനാല്‍ തന്നെ ഇക്കൂട്ടരെ പിടികൂടാനും കഴിയില്ല. എന്തായാലും എന്‍ഐഎയുടെ ഇന്നലത്തെ അറസ്റ്റോടെ കേരളം കൂടുതല്‍ ജാഗ്രതയിലാണ്.
https://www.facebook.com/Malayalivartha