കേരളത്തില്‍ ഇപ്പോള്‍ വില്‍പനയ്ക്കുള്ള സവാള അരിയുമ്പോള്‍ ആരും 'കരയാറില്ല'... ഗുണനിലവാരം സംബന്ധിച്ച് ഇതുവരെ പരാതികള്‍ ലഭിച്ചിട്ടില്ലെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ്

കേരളത്തില്‍ ഇപ്പോള്‍ വില്‍പനയ്ക്കുള്ള സവാള അരിയുമ്പോള്‍ കണ്ണീര്‍ വരാറില്ല. വിപണിയില്‍ ഇപ്പോള്‍ സുലഭമായ വില കുറഞ്ഞ സവാളയ്ക്കാണ് ആ പഴയ 'ഇഫക്ടില്ലാത്തത്'. ഇതിന്റെ കാരണങ്ങളെക്കുറിച്ചു പഠനം നടത്തിയിട്ടില്ലെന്നു വെള്ളായണി കാര്‍ഷിക കോളജിലെ കീടനാശിനി വിഷാംശ പരിശോധന ലബോറട്ടറിയിലെ വിദഗ്ധര്‍ പറയുന്നു.
ഗുണനിലവാരം സംബന്ധിച്ച് ഇതുവരെ പരാതികള്‍ ലഭിച്ചിട്ടില്ലെന്നു ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു. ഓണക്കാലത്ത് 5 കിലോ വരെ സവാള 100 രൂപയ്ക്ക് വഴിയോരങ്ങളില്‍ വിറ്റിരുന്നു. ഇവയില്‍ പലതിനും നിറവ്യത്യാസം കണ്ടിരുന്നു.
ഉള്ളിയുടെ അകത്തെ പാളികളില്‍ നിന്നും അലിനാസസ് എന്ന എന്‍സൈം ഉള്ളി മുറിക്കുമ്പോള്‍ പുറത്തു വരും. ഇവ അമിനോ ആസിഡ് സള്‍ഫോക്‌സൈഡുമായി പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന രാസപദാര്‍ഥമാണ് അന്തരീക്ഷ വായുവില്‍ ലയിച്ചു കണ്ണിനു നീറ്റല്‍ ഉണ്ടാക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് സവാള വില ഉയരുന്നു. ചാല മാര്‍ക്കറ്റില്‍ ഇന്നലെ സവാള കിലോയ്ക്ക് 32 രൂപയായിരുന്നു മൊത്ത വില. ഓണക്കാലത്ത് കിലോയ്ക്ക് 20-22 രൂപയായിരുന്നു.മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നാണ് സവാള എത്തുന്നത്.
https://www.facebook.com/Malayalivartha


























