Widgets Magazine
08
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എസ്.എസ്.എല്‍.സി, റ്റി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും... ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും


രണ്ട് ജില്ലകളിലായി പത്ത് പേർക്ക് വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു: പനിയുടെ ലക്ഷണങ്ങൾ, കണ്ണ് വേദന, പനി, ശരീരവേദന, തലവേദന, ഛർദ്ദി, വയറിളക്കം, ചർമ്മത്തിലെ തടിപ്പ് തുടങ്ങിയവ...


കേരളം ചുട്ടുപൊള്ളുമ്പോള്‍ മുഖ്യമന്ത്രിയുടെ ഉല്ലാസയാത്ര കേസ് ഒതുക്കാനോ, ഡീലിനോ?


കലൂരിലെ ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ച സംഭവത്തിൽ, യുവതിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയാറായി കുഞ്ഞിന്റെ പിതാവായ കൊല്ലം സ്വദേശി രംഗത്ത്...


ഹമാസിനെ ഉന്മൂലനം ചെയ്യാനായി റഫയിൽ പൂർണ്ണമായ ആക്രമണം ഉണ്ടാകുമോ എന്ന ആശങ്കകൾക്കിടെ, ഒരുലക്ഷത്തിലധികം ജനങ്ങളെ ഒഴിപ്പിച്ച് ഇസ്രായേൽ:- അതിർത്തി കടന്ന് ഇസ്രായേൽ ടാങ്കുകൾ പ്രവേശിച്ചതായി റിപ്പോർട്ട്...

ഞാനെന്റേ കോണ്ടസയില്‍ വരും... 12 കോടിയുടെ തിരുവോണം ബംപര്‍ അടിച്ച ആളെക്കണ്ട് എല്ലാവര്‍ക്കും അത്ഭുദം; എറണാകുളത്തു ജോലി ചെയ്യുന്ന ഇടുക്കി സ്വദേശിയായ 24കാരന്‍ അനന്തു വിജയന്‍ ക്ഷേത്രത്തിലെ അക്കൗണ്ടന്റ്; ദൈവത്തിന് കണക്കെഴുതി തന്റെ കണക്ക് മാറ്റിയ വഴി

21 SEPTEMBER 2020 08:26 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്നും താപനില ഉയരുമെന്ന് മുന്നറിയിപ്പ്.... രണ്ടു ജില്ലകളൊഴികെ 12 ജില്ലകളില്‍ ജാഗ്രത മുന്നറിയിപ്പ്

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങള്‍ റദ്ദാക്കി.... നൂറുകണക്കിന് യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി, വിമാനത്താവളത്തില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍

ലാവ്‌ലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍... ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി.വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ചാണ് പരിഗണിക്കുന്നത്

സ്ത്രീധനത്തെ ചൊല്ലി തര്‍ക്കത്തില്‍ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനകം യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊന്ന വര്‍ക്കല നിഷ കൊലക്കേസില്‍ ഭര്‍ത്താവിനെയും ഭര്‍തൃ മാതാവിനെയും കോടതി വിട്ടയച്ചു, മെഡിക്കല്‍ തെളിവിന്റെ അഭാവത്തിലും തൊണ്ടിമുതലുകള്‍ വീണ്ടെടുക്കുന്നതില്‍ വര്‍ക്കല പോലീസ് കാട്ടിയ അലംഭാവത്തിലുമാണ് പ്രതികളെ വെറുതെ വിട്ടത്

കഴക്കൂട്ടം വെട്ടുറോഡില്‍ ടിപ്പറിനടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം....ബന്ധുവിനോടൊപ്പം സ്‌കൂട്ടറില്‍ പോകവേയാണ് അപകടം

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള എളംകുളത്തെ ക്ഷേത്രത്തിലെ അക്കൗണ്ടന്റാണ് അനന്തു വിജയന്‍. ദൈവത്തിന്റെ മുമ്പില്‍ വരുന്ന പണത്തിന്റെ വരവു ചെലവുകള്‍ കണക്കാക്കുന്ന അനന്തു ഒരിക്കലും ചിന്തിച്ചില്ല ആ ദൈവം തന്റെ കണക്കുകൂട്ടല്‍ പിഴപ്പിക്കുമെന്ന്. അല്ലെങ്കില്‍ നോക്കണേ ഈ ചെറു പ്രായത്തില്‍ അതും 24 വയസില്‍ കോടീശ്വരനായിരിക്കുകയാണ്. സ്ഥിരമായി ലോട്ടറി എടുക്കാറില്ല. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോള്‍ ബമ്പര്‍ ലോട്ടറികള്‍ സ്ഥിരമായി എടുക്കാറുണ്ട്. മനസുരുകി പ്രാര്‍ത്ഥിക്കും. പിതാവ് പെയിന്റിംഗ് ജോലിയുടെ കരാറുകാരനാണ്. എം.കോം ബിരുദധാരിയായ ചേച്ചിക്ക് വിവാഹാലോചനകള്‍ വരുന്നുണ്ട്. നല്ല വിവാഹം നടത്താന്‍ പണം വേണം. താനെന്തു ചെയ്യാന്‍... ഇങ്ങനെ അക്കൗണ്ട് പണിക്കിടയില്‍ കണക്ക് കൂട്ടുന്ന സമയത്താണ് ദൈവം ഭാഗ്യത്തിന്റെ രൂപത്തില്‍ കൂടെ പോന്നത്. അനുജന്‍ ബി.ബി.എ ബിരുദദാരിയാണ്. ബി.കോം ബിരുദത്തിന് ശേഷമാണ് അനന്തു ജോലിക്ക് കയറിയത്. ഉന്നത പഠനത്തിനുള്ള തയ്യാറെടുപ്പിലുമാണ്. പബ്‌ളിസിറ്റിക്ക് താത്പര്യമില്ലാത്തതിനാല്‍ നല്ല ഫോട്ടോ പുറത്ത് വന്നതുമില്ല.

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ 12 കോടിയുടെ തിരുവോണം ബംപറാണ് എറണാകുളത്തു ജോലി ചെയ്യുന്ന ഇടുക്കി സ്വദേശി അനന്തു വിജയന് അയ്യപ്പന്‍ കാവിലെ വിഘ്‌നേശ്വര ലോട്ടറി ഏജന്‍സീസ് വഴി വിറ്റഴിച്ച ടിബി 173964 നമ്പര്‍ ടിക്കറ്റിനാണു ബംപറടിച്ചത്. 12 കോടി രൂപയില്‍ 10 ശതമാനം ഏജന്‍സി കമ്മിഷനും 30 ശതമാനം ആദായ നികുതിയും കഴിച്ച് 7.56 കോടി രൂപയാണ് അനന്തുവിനു ലഭിക്കുക.

രാവിലെ ഒന്നാം സമ്മാനം എനിക്കാണെന്നു ഞാന്‍ തമാശയ്ക്കു കൂട്ടുകാരോടു പറഞ്ഞിരുന്നു. ഫലം വന്നപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. എന്നാണ് അനുന്തുവിന്റെ ആദ്യ പ്രതികരണം. പരിചയമുള്ള ഒരു ബാങ്ക് ഉദ്യോഗസ്ഥ വഴി ടിക്കറ്റ് ബാങ്കില്‍ ഏല്‍പിച്ചു. ഇതുവരെ അടിച്ച ഏറ്റവും വലിയ സമ്മാനം 5000 രൂപയായിരുന്നു. അനന്തുവിനു ജോലി. കണ്ണൂര്‍ പെരളശേരിക്കാരനായ എന്‍.അജേഷ് കുമാറാണ് വിഘ്‌നേശ്വര ഏജന്‍സീസ് ഉടമ.

ലോട്ടറി വില്‍പനയ്ക്കിറങ്ങി കാല്‍ നൂറ്റാണ്ടിനിടെ പലപ്പോഴും ഒരു കോടിയും 70 ലക്ഷവുമെല്ലാം അടിച്ചിട്ടുണ്ടെങ്കിലും ബംപര്‍ നേട്ടം ആദ്യം. വാവോട് കണ്ണോത്ത് കുഞ്ഞപ്പനായരുടെ മകനായ അജേഷ് 25 വര്‍ഷം മുന്‍പാണു കൊച്ചിയിലെത്തിയത്. വിഘ്‌നേശ്വര ഏജന്‍സി തുറന്നിട്ട് 15 വര്‍ഷം. കടവന്ത്ര കെ.പി.വള്ളോന്‍ റോഡില്‍ തട്ടില്‍ ലോട്ടറി നിരത്തി വില്‍പന നടത്തുന്ന തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശി അഴകച്ചാമി അജേഷില്‍ നിന്നു വാങ്ങിക്കൊണ്ടുപോയ 10 ടിക്കറ്റുകളില്‍ ഒന്നിനാണു 12 കോടി രൂപ അടിച്ചത്.

തിരുവോണം ബംപറിലെ രണ്ടാം സമ്മാനമായ ഒരു കോടി രൂപ 6 പേര്‍ക്കു ലഭിച്ചു. ടിഎ 738408 (നെയ്യാറ്റിന്‍കര), ടിബി 474761 (പയ്യന്നൂര്‍), ടിസി 570941 (കരുനാഗപ്പള്ളി), ടിഡി 764733 (ഇരിങ്ങാലക്കുട), ടിഇ 360719 (കോട്ടയം), ടിജി 787783 (ആലപ്പുഴ). മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 12 പേര്‍ക്കു ലഭിക്കും. കോവിഡ് പശ്ചാത്തലത്തിലും ഭാഗ്യക്കുറി വകുപ്പിന് ഓണം ബംപര്‍ ടിക്കറ്റ് വില്‍പനയിലൂടെ ഇത്തവണ വന്‍ നേട്ടമാണുണ്ടായത്. 44.10 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതില്‍ 44,09,980 ടിക്കറ്റുകള്‍ വിറ്റു.

അച്ചടിപിശകു കാരണം 20 ടിക്കറ്റുകള്‍ വിറ്റില്ല. ആവശ്യക്കാര്‍ ഏറിയതോടെ 2.1 ലക്ഷം ടിക്കറ്റുകള്‍ വീണ്ടും അച്ചടിച്ചു. ശനിയാഴ്ചയും വിവിധ ജില്ലാ ഓഫിസുകള്‍ പ്രവര്‍ത്തിച്ചാണു ടിക്കറ്റുകള്‍ വിറ്റത്. ലോട്ടറിയുടെ ജിഎസ്ടി തീരുവ 28 ശതമാനമായി ഉയര്‍ത്തിയതിനാല്‍ ഇത്തവണത്തെ ഓണം ബംപര്‍ ടിക്കറ്റ് വില്‍പനയിലൂടെ 22 കോടി രൂപയുടെ ലാഭമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം 38.28 കോടി രൂപയാണ് സര്‍ക്കാരിന് ഓണം ബംപറിലൂടെ ലാഭം കിട്ടിയത്. അന്ന് 12 ശതമാനം മാത്രമായിരുന്നു ജിഎസ്ടി. കോവിഡ്കാല പ്രതിസന്ധികള്‍ക്കിടയിലും ടിക്കറ്റ് വില്‍പ്പനയില്‍ മികച്ചപ്രതികരണമാണ് ലഭിച്ചത്.

നറുക്കെടുപ്പിന് തൊട്ടുമുന്‍പുവരെ വില്‍പ്പന നടത്താമെങ്കിലും ഞായറാഴ്ച രാവിലെതന്നെ ടിക്കറ്റ് കിട്ടാനില്ലാത്ത സ്ഥിതിയായിരുന്നു. കഴിഞ്ഞവര്‍ഷവും 12 കോടി രൂപയായിരുന്നു ഒന്നാംസമ്മാനം. ഇതില്‍നിന്ന് ഏജന്റിനുള്ള വിഹിതവും നികുതിയുംകഴിഞ്ഞ് 7.56 കോടിരൂപ ഒന്നാം സമ്മാനമായി ലഭിക്കും. ഈ കോടികള്‍ എന്ത് ചെയ്യണമെന്ന് ഇപ്പോള്‍ കണക്കുകൂട്ടിയില്ലെന്നാണ് ദൈവത്തിന്റെ കണക്കുകൂട്ടുകാരന്‍ പറയുന്നത്. എന്തായാലും ദൈവം തന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചതില്‍ അതീവ സന്തോഷവാനാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും താപനില ഉയരുമെന്ന് മുന്നറിയിപ്പ്.... രണ്ടു ജില്ലകളൊഴികെ 12 ജില്ലകളില്‍ ജാഗ്രത മുന്നറിയിപ്പ്  (12 minutes ago)

രാഷ്ടീയ എതിരാളികളെയും പ്രതിപക്ഷത്തെയും നാമാവശേഷമാക്കി അഞ്ചാംതവണയും റഷ്യന്‍ പ്രസിഡന്റ് സ്ഥാനത്ത് അവരോധിതനായി വ്ളാഡിമിര്‍ പുതിന്‍....  (24 minutes ago)

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങള്‍ റദ്ദാക്കി.... നൂറുകണക്കിന് യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി, വിമാനത്താവളത്തില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍  (37 minutes ago)

ലാവ്‌ലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍... ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി.വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ചാണ് പരിഗണിക്കുന്നത്  (1 hour ago)

സ്ത്രീധനത്തെ ചൊല്ലി തര്‍ക്കത്തില്‍ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനകം യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊന്ന വര്‍ക്കല നിഷ കൊലക്കേസില്‍ ഭര്‍ത്താവിനെയും ഭര്‍തൃ മാതാവിനെയും കോടതി വിട്ടയച്ചു, മെഡിക്കല്‍  (1 hour ago)

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ മൊത്രാപ്പൊലീത്തയ്ക്ക് അമേരിക്കയിലുണ്ടായ വാഹനാപകടത്തില്‍ പരുക്ക്  (1 hour ago)

കഴക്കൂട്ടം വെട്ടുറോഡില്‍ ടിപ്പറിനടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം....ബന്ധുവിനോടൊപ്പം സ്‌കൂട്ടറില്‍ പോകവേയാണ് അപകടം  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി.... കുന്നംകുളം പാറേമ്പാടത്ത് ബസും ബൈക്കും കൂട്ടിയിടിച്ചു യുവാവിന് ദാരുണാന്ത്യം  (2 hours ago)

സഞ്ജു സാംസണ്‍ പൊരുതിയെങ്കിലും.... ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ 20 റണ്‍സിന് വീഴ്ത്തി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി ഡല്‍ഹി ക്യാപിറ്റല്‍സ്  (3 hours ago)

എസ്.എസ്.എല്‍.സി, റ്റി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും... ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും  (3 hours ago)

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം പരക്കെ മഴയ്ക്ക് സാധ്യത....രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വിവിധ ജില്ലകളില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്  (3 hours ago)

ഷാലിമാര്‍ എക്സ്പ്രസില്‍ നിന്ന് യാത്രക്കാരന്‍ വീണുമരിച്ചു  (8 hours ago)

റഷ്യന്‍ മനുഷ്യക്കടത്ത് കേസില്‍ മുഖ്യ ഇടനിലക്കാരായ രണ്ടുപേരെ സിബിഐ അറസ്റ്റ് ചെയ്തു  (8 hours ago)

യുകെയില്‍ മലയാളി യുവതി വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു  (8 hours ago)

20% വോട്ട് പിണറായി ഉറപ്പ് പന്ന്യനെ വെട്ടി രാജീവിന് കളമൊരുക്കി; പിണറായി വിജയന്‍ ബിജെപിയുടെ മുഖ്യമന്ത്രിയെന്ന് പരിഹാസം, രാജീവ് ചന്ദ്രശേഖര്‍ ജയിച്ചാല്‍ ആരുടെ ഉറപ്പാണെന്നുള്ളതിന്റെ തെളിവ് സഹിതം പുറത്താകും  (11 hours ago)

Malayali Vartha Recommends