കടക്കെണിയില്‍നിന്നു കെ.എസ്.ആര്‍.ടി.സി.യെ കരകയറ്റാനുള്ള പുതിയ ഉദ്യമത്തിനിടെ എം.ഡി. ബിജു പ്രഭാകര്‍ ബസിന്റെ ഡ്രൈവിങ് സീറ്റില്‍...

കടക്കെണിയില്‍നിന്നു കെ.എസ്.ആര്‍.ടി.സി.യെ കരകയറ്റാനുള്ള പുതിയ ഉദ്യമത്തിനിടെ എം.ഡി. ബിജു പ്രഭാകര്‍ ബസിന്റെ ഡ്രൈവിങ് സീറ്റിലുമെത്തി. വര്‍ഷങ്ങള്‍ക്കുശേഷമാണ് ഹെവി വാഹനത്തിന്റെ വളയം പിടിച്ചതെങ്കിലും പരിചയസമ്പന്നനായ ഡ്രൈവറെപ്പോലെ അദ്ദേഹം ബസുമായി നിരത്തിലിറങ്ങി. നേരത്തേ ഹെവി ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരുന്നെങ്കിലും എറെക്കാലമായി അദ്ദേഹം വലിയ വാഹനങ്ങള്‍ ഓടിച്ചിരുന്നില്ല.
ലൈസന്‍സ് കാലാവധിയും കഴിഞ്ഞു. കെ.എസ്.ആര്‍.ടി.സി.യില്‍ എത്തിയപ്പോഴാണ് വീണ്ടും വാഹനങ്ങളുമായി അടുത്തിടപഴകേണ്ടിവന്നത്. തുടര്‍ന്ന് ലൈസന്‍സ് പുതുക്കി. സിറ്റി ഡിപ്പോയിലെ ലെയ്ലന്‍ഡ് ബസാണ് ആദ്യമായി നിരത്തിലിറക്കിയത്. അല്പസമയത്തിനുള്ളില്‍ വാഹനം പരിചിതമായി. ബസുമായി നേരേ റോഡിലേക്ക്. കോവളം-കഴക്കൂട്ടം ബൈപ്പാസിലും ശംഖുംമുഖം-വെട്ടുകാട് റൂട്ടിലുമായി രണ്ടുമണിക്കൂറോളം ബസ് ഓടിച്ചു. ഒപ്പമുണ്ടായിരുന്ന കെ.എസ്.ആര്‍.ടി.സി. സോഷ്യല്‍മീഡിയ പ്രവര്‍ത്തകര്‍ എം.ഡി.യുടെ ഡ്രൈവിങ് ചിത്രീകരിച്ച് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചു.
"
https://www.facebook.com/Malayalivartha


























