20-കാരി ഫേസ്ബുക്ക് കാമുകിയെ ആദ്യമായി കാണാന്‍ എത്തിയ യുവാവ് കാമുകിയുടെ മുഖം കണ്ടതോടെ കത്തി വീശി!

സോഷ്യല്‍ മീഡിയ വഴിയുള്ള പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറിയപ്പോള്‍ തൃശ്ശൂരുകാരനായ യുവാവിന് പ്രണയിനിയെ നേരില്‍ കാണാന്‍ മോഹമായി. കാസര്‍കോട് ബേക്കല്‍ കോട്ടയുടെ സമീപം എത്താന്‍ കാമുകി യുവാവിനോട് പറഞ്ഞു. കാമുകിയെ കാണാനായി തൃശ്ശൂരില്‍ നിന്നും സമ്മാനങ്ങളുമായി സുഹൃത്തിനൊപ്പം കാസര്‍കോട് വരെ ബൈക്കില്‍ എത്തി. എന്നാല്‍ കാമുകിയെ കണ്ട യുവാവ് താന്‍ കബളിപ്പിക്കപ്പെടുകയായിരുന്നു എന്ന് മനസിലാക്കി. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട യുവാവ് കത്തിവീശി.
കാസര്‍കോട് കുമ്പളയിലെ വാടക ക്വാട്ടേഴ്സിലെ താമസക്കാരിയായ അന്‍പതു വയസ്സുകാരിയാണ് 20-കാരിയെന്ന വ്യാജേന യുവാവുമായി അടുക്കുന്നത്. സോഷ്യല്‍ മീഡിയ പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. പലപ്പോഴായി യുവാവ് സ്ത്രീയുടെ അക്കൗണ്ടില്‍ പണം അയച്ചുകൊടുത്തു. ഇതിനിടെയാണ് യുവാവിന് കാമുകിയെ നേരില്‍ കാണാന്‍ കൊതിയായത്. അങ്ങനെ കഴിഞ്ഞദിവസം യുവാവും സുഹൃത്തും ബൈക്കില്‍ തൃശ്ശൂരില്‍നിന്ന് കാസര്‍കോട്ടേക്ക് പുറപ്പെട്ടു.
ബേക്കല്‍ കോട്ടയ്ക്ക് സമീപം കണ്ടുമുട്ടാമെന്ന ധാരണയില്‍ സ്ത്രീയും പര്‍ദയണിഞ്ഞ് അവിടെ എത്തി. കാമുകിയുടെ മുഖം കാണണമെന്ന് കാമുകന്‍ തന്റെ ആശ വെളിപ്പെടുത്തി. പര്‍ദ മാറ്റി മുഖം കണ്ടപ്പോള്‍ പല്ലുകള്‍ കൊഴിഞ്ഞ് അമ്മയാകാന്‍ പ്രായമുള്ള സ്ത്രീയാണെന്ന് കണ്ട് തന്നെ കബളിപ്പിക്കുകയായിരുന്നുവെന്ന് ബോധ്യമായതോടെ പലപ്പോഴായി ഇവരുടെ അക്കൗണ്ടിലേക്ക് കൈമാറിയ തുക യുവാവ് മടക്കി ചോദിച്ചു.
ഇത് വാക്കുതര്‍ക്കമായി മാറി. അതിനിടയില്‍ യുവാവ് കത്തി വീശി. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് ബേക്കല്‍ എസ്.ഐ. അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. കത്തി വീശിയതില്‍ സ്ത്രീക്ക് പരാതി ഇല്ലാത്തതിനാല്‍ യുവാക്കളുടെ പേരില്‍ മുഖാവരണം ധരിക്കാത്തതിനടക്കം കേസെടുത്ത് വിട്ടയച്ചു. കാമുകന്‍ കൊണ്ടുവന്ന വിലപ്പെട്ട സമ്മാനങ്ങള്‍ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha