കോവിഡ് കേന്ദ്രത്തിൽ കുളിച്ചു കൊണ്ട് നിന്ന യുവതി ജനലിൽ ആ കാഴ്ച്ച കണ്ട് അലറി; ഡി.വൈ.എഫ്.ഐ. നേതാവിന്റെ പരാക്രമം ; കുളി സീൻ പകർത്താൻ ശ്രമിച്ച യുവാവിനെ പോലീസ് പിടികൂടി

യുവതികളോടുള്ള പരാക്രമങ്ങൾ വർധിക്കുകയാണ് കേരളത്തിൽ. നേരത്തെ ആംബുലൻസിനുള്ളിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ട വാർത്ത നാം എല്ലാവരും അറിഞ്ഞ സംഭവമാണ്. അതും .ഇത്തരത്തിൽ വലിയൊരു മഹാമാരി നേരിടുന്ന കാലത്ത് എന്ന കാര്യം ശ്രദ്ധേയം. എന്നാൽ ഇത്തരത്തിൽ ഉള്ള അതിക്രമങ്ങൾക്ക് വലിയ അയവു ഒന്നും സംഭവിക്കുന്നില്ല എന്ന കാര്യത്തിലേക്ക് വിരൽ ചൂണ്ടുകയാണ് ഈ സംഭവം. കോവിഡ് നിരീക്ഷണകേന്ദ്രത്തിൽ യുവതി നേരിട്ടത് തികച്ചും ഭയാനകമായ കാര്യമാണ്. കുളിച്ചു കൊണ്ട് നിന്ന യുവതി ആ കാഴ്ച്ച കണ്ട് അലറി വിളിക്കുകയായിരുന്നു. കുളിച്ചുകൊണ്ടിരുന്ന യുവതിയുടെ ചിത്രം മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ച് യുവാവ്. ഒടുവിൽ പോലീസ് പൊക്കി . ഡി.വൈ.എഫ്.ഐ. ചെങ്കൽ യൂണിറ്റ് പ്രസിഡന്റ് ചെങ്കൽ പ്ളാങ്കാല വീട്ടിൽ ശാലു(26)വിനെയാണ് പാറശ്ശാല പോലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത് . യുവതിയുടെ പരാതിയെത്തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത് . കോവിഡ് ചികിത്സയിലായതിനാൽ ഇയാളെ ഏഴു ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനായി ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു .
പാറശ്ശാലയിലെ പ്രാഥമിക കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം നടന്നത് . ഇവിടെത്തന്നെ ചികിത്സയിലുള്ള യുവതി ആണ് ഈ ദുരനുഭവം നേരിട്ടത് . കുളിച്ചുകൊണ്ടിരിക്കുമ്പോൾ കുളിമുറിയുടെ മുകൾഭാഗത്തുകൂടി മൊബൈൽ ഫോൺ ഉപയോഗിച്ച് ഇയാൾ ദൃശ്യങ്ങൾ പകർത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതി നിലവിളിച്ചതിനെത്തുടർന്ന് ഓടിയെത്തിയ മറ്റു രോഗികളാണ് ശാലുവിനെ പിടികൂടിയത്. കൊവിഡ് ബാധിച്ചതിനെ തുടർന്ന് യുവതിയും ഭർത്താവും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബം ചികിത്സയിൽ തുടരവെയാണ് ചികിത്സ കഴിഞ്ഞ് നെഗറ്റീവാണെന്ന് ഫലം അറിഞ്ഞ് വീട്ടിലേക്ക് മടങ്ങാനിരുന്ന യുവാവിന്റെ ഈ സാഹസം എന്നത് ശ്രദ്ധേയം. കുളിമുറിയിലെ വെന്റിലേഷനിൽ മൊബൈൽ ഫോൺ കണ്ടു യുവതി ബഹളം കൂട്ടിയതിനെ തുടർന്ന് അധികൃതരെത്തി ശാലുവിനെ പിടികൂടുകയായിരുന്നു.
കോവിഡ് കേന്ദ്രങ്ങളിൽ സ്ത്രീകൾ എത്ര മാത്രം സുരക്ഷിതരാണ് എന്ന കാര്യത്തിന്റ സത്യാവസ്ഥയിലേക്ക് വിരൽ ചൂണ്ടുകയാണ് ഈ സംഭവം. ഇത്തരത്തിൽ ഉള്ള തെറ്റുകൾക്ക് മാതൃകാപരമായ ശിക്ഷ നൽകണം എന്ന കാര്യത്തിൽ സംശയമില്ല. കുളിമുറിയിൽ ക്യാമറ വച്ച് സ്ത്രീകളോട് മോശമായി പെരുമാറുന്ന ഈ പ്രവണതയ്ക്കു ഈ കൊറോണ കാലത്ത് പോലും യാതൊരു അന്ത്യവും സംഭവിച്ചിട്ടല്ല എന്ന സത്യത്തിലേക്ക് വിരൽ ചൂണ്ടുകയാണ് ഈ സംഭവം. കോവിഡ് കാലത്തും സ്ത്രീകൾ ഇത്തരത്തിൽ ഉള്ള ദുരനുഭവങ്ങളും ലൈംഗീകമായ അതിക്രമങ്ങളും നേരിടുന്നു എന്ന കാര്യം ഏറെ ചിന്തനീയമാണ്.
https://www.facebook.com/Malayalivartha


























