കെ.ടി.ജലീല്‍ ഇഡി ഓഫിസില്‍ ഒളിച്ചുപോയത് വിവേകപൂര്‍ണമായ നടപടിയെന്ന് മുഖ്യമന്ത്രി; അത് മര്യയാദയല്ലെന്ന് കാനം രാജേന്ദ്രൻ ; എൽഡിഎഫിൽ ഭിന്നാഭിപ്രായങ്ങൾ രൂപപ്പെടുന്നു

എൽഡിഎഫിൽ ഭിന്നാഭിപ്രായങ്ങൾ രൂപപ്പെടുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത് . കെ ടി ജലീലിന്റെ കാര്യത്തിൽ മുഖ്യമന്ത്രിയും കാനം രാജേന്ദ്രനും രണ്ടു തട്ടിലാണ് നിൽക്കുന്നത്.മന്ത്രി സ്റ്റേറ്റ് കാറില്‍ത്തന്നെ ചോദ്യംചെയ്യലിന് പോകണമായിരുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വാദത്തെ തള്ളി പിണറായി വിജയൻ. കെ.ടി.ജലീനെ അനുകൂലിച്ചാണ് മുഖ്യമന്ത്രി നിലപാട് അറിയിച്ചിരിക്കുന്നത്. കെ.ടി.ജലീല്‍ ഇഡി ഓഫിസില്‍ ഒളിച്ചുപോയത് വിവേകപൂര്‍ണമായ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനായിരുന്നു മന്ത്രിയുടെ ശ്രമമെന്ന് മുഖ്യമന്ത്രി അവകാശപ്പെടുകയുണ്ടായി .
മന്ത്രി സ്റ്റേറ്റ് കാറില്‍ത്തന്നെ ചോദ്യംചെയ്യലിന് പോകണമായിരുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞിരുന്നു. ചോദ്യംചെയ്യലിനായി മന്ത്രി ഒളിച്ചുപോകേണ്ട കാര്യമില്ലായിരുന്നുവെന്നും കാനം പറഞ്ഞിരുന്നു . എന്നാൽ കാനത്തെ തള്ളി കെ.ടി.ജലീലിനെ ശരിവയ്ക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. സംഘർഷം ഒഴിവാക്കാനുള്ള വിവേകപൂർവമായൊരു നടപടിയായിരുന്നു അത്. കാനത്തിന് അദ്ദേഹത്തിന്റേതായ അഭിപ്രായമുണ്ടായിരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്.
https://www.facebook.com/Malayalivartha


























