നെട്ടൂരിൽ അതിക്രൂരമായ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച പെൺകുബുദ്ധിയെ പിടികൂടി പോലീസ്; യുവാവിനെ കുത്തി കൊലപ്പെടുത്തിയത് തഞ്ചത്തിൽ വിളിച്ചു വരുത്തി; സ്കൂട്ടറില്‍നിന്നും പൊലീസ് കത്തിയും കഞ്ചാവും കണ്ടെടുത്തു

നെട്ടൂരിൽ അതിക്രൂരമായ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച പെൺകുബുദ്ധിയെ പിടികൂടി പോലീസ്... യുവാവിനെ തഞ്ചത്തിൽ വിളിച്ചു കൊണ്ടു വരികയും പിന്നാലെ കൊലപ്പെടുത്തുകയും ചെയ്തതിന് പിന്നിൽ പ്രവർത്തിച്ചതും ഈ പെണ്ണിന്റെ കുബുദ്ധിയാണ്... പോലീസ് ചോദ്യം ചെയ്തതിലൂടെ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഈ പെണ്ണിൽ നിന്നും അറിയുവാൻ സാധിച്ചത്... അതിക്രൂരമായ കൊലപാതകമായിരുന്നു അരങ്ങേറിയത് ലഹരി സംഘങ്ങൾ തമ്മിലുള്ള കുടിപ്പക പറഞ്ഞു തീർക്കാം എന്ന് വ്യാജേനെയാണ് ഇവരെ വിളിച്ചുവരുത്തിയത്. ശേഷം നടന്നത് അതിക്രൂരമായ കൊലപാതകമായിരുന്നു
നെട്ടൂരിൽ ലഹരി സംഘങ്ങൾ തമ്മിലുള്ള കുടിപ്പക പറഞ്ഞു തീർക്കാമെന്നു പറഞ്ഞ് വിളിച്ചുവരുത്തി .യുവാവിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു . കേസിൽ യുവതി ഉൾപ്പെടെ രണ്ടു പേർ കൂടി അറസ്റ്റിൽ ആയിരിക്കുകയാണ് ഇപ്പോൾ . മുഖ്യപ്രതി ജോമോന്റെ കാമുകി കോഴിക്കോട് വടകര കാവിലംപാറ അനില മാത്യു (25), പനങ്ങാട് മാടവന അപ്പനേത്തു വീട്ടിൽ എ.എസ്.അതുൽ (29) എന്നിവരാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്.
പതിനാർ പേരാണ് ഇപ്പോൾ കേസില്‍ അറസ്റ്റിലായിരിക്കുന്നത് . അനിലയുടെ സ്കൂട്ടറില്‍നിന്നും പൊലീസ് കൊല്ലപ്പെട്ട ഫഹദിനെ കുത്തിയ കത്തിയും കഞ്ചാവും കണ്ടെടുത്തിരുന്നു. അനിലയെ അറസ്റ്റ് ചെയ്തത് കത്തിയും സ്കൂട്ടറും ഒളിപ്പിക്കാൻ കൂട്ടു നിന്നതിനും കൊലപാതകത്തിന് ഒത്താശ ചെയ്തതിനും പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചതിനുമായിരുന്നു . പ്രതികളായ നിതിൻ, ജയ്സൺ, ജോമോൻ എന്നിവരോടൊപ്പം കളമശ്ശേരിയിലെ ഫ്ലാറ്റിൽ അനില താമസിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെടുക്കുകയും ചെയ്തിരുന്നു . കേസിലെ മറ്റൊരു പ്രതിയും കഞ്ചാവ് ഇടപാട് കേസിൽ നേരത്തെ അറസ്റ്റിലായിരുന്ന ശ്രുതിയെ ഇവർ സഹായിച്ചതായി കണ്ടെത്തി . മറ്റു സുപ്രധനമായ കണ്ടെത്തലുകൾ പോലീസ് നടത്തിയിരുന്നു .
കഞ്ചാവ് ഇടപാട് കേസിൽ നേരത്തെ അറസ്റ്റിലായി പുറത്തു വന്നതുമായ ശ്രുതിക്കു വേണ്ടി പ്രതികളിലൊരാളായ റോഷനുമായി സംസാരിച്ചത് അനിലയുടെ ഫോണിൽ നിന്നായിരുന്നു എന്നും കണ്ടെത്തിയിരുന്നു . അതുലിനെ തെളിവെടുപ്പിനായി രണ്ടു ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്.നേരത്തെ കസ്റ്റഡിയിൽ വാങ്ങിയ പ്രതികളിൽ രണ്ടു പേരെ വീണ്ടും ഹാജരാക്കുകയും ചെയ്തു . പൊലീസ് കസ്റ്റഡി നീട്ടിവാങ്ങിയിട്ടുണ്ട് . കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത പന്ത്രണ്ട് പേരും ഇവരെ ഒളിവില്‍ ആണ് ,അവരെ പിടിക്കൂടാനുള്ള ശ്രമവും തുടങ്ങി കഴിഞ്ഞു . ഒളിവിൽ കഴിയാന്‍ സഹായിച്ച രണ്ട് പേരും ഉൾപ്പടെ 14 പേരാണ് നേരത്തെ അറസ്റ്റിലായത്. ഈ മാസം 12നാണ് പോളിടെക്നിക് വിദ്യാര്‍ഥിയായ ഫഹദ് കൊല്ലപ്പെട്ടത്. നെഞ്ചിലും കൈയ്യിലും കുത്തേറ്റ ഫഹദ് ചോര വാര്‍ന്നായിരുന്നു മരിച്ചത്.ഇപ്പോൾ ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലവരെയും പോലീസ് പിടിക്കൂടി കൊണ്ടിരിക്കുന്നു.
https://www.facebook.com/Malayalivartha


























