സ്വർണക്കടത്ത് കേസിൽ സ്വപ്നയെ റിമാൻഡ് ചെയ്തു; വിയ്യൂർ ജയിലിലേക്ക് പോകാൻ പ്രയാസമുണ്ടെന്ന് കോടതിയിൽ അറിയിച്ചു; വിയ്യൂർ ജയിലിൽ നിന്നും കാക്കനാട് ജയിലിലേക്ക് മാറ്റാൻ ഉത്തരവ്

സ്വർണക്കടത്ത് കേസിൽ സ്വപ്നയെ റിമാൻഡ് ചെയ്തുകൊണ്ടുള്ള കോടതി വിധി പുറത്ത് വന്നു. സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിനെ ഒക്ടോബർ 8 വരെ റിമാൻഡ് ചെയ്തു. എന്നാൽ തനിക്ക് വിയ്യൂർ ജയിലിലേക്ക് പോകാൻ പ്രയാസമുണ്ടെന്ന് സ്വപ്ന കോടതിയിൽ അറിയിക്കുകയും ചെയ്തു. ഇതോടെ കോടതി ആ ആവശ്യത്തെ അംഗീകരിക്കുകുയും ചെയ്തു. വിയ്യൂർ ജയിലിൽ നിന്നും സ്വപ്നയെ കാക്കനാട് ജയിലിലേക്ക് മാറ്റാൻ ഉത്തരവ് പുറപ്പെടുവിച്ചു. ഉടനെ തന്നെ അങ്ങോട്ടേക്ക് മാറ്റും.
സ്വപ്നയെ വാട്സ് ആപ്, ടെലിഗ്രാം ചാറ്റുകളെ ആധാരമാക്കി സ്വപ്നയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇന്നലെ യും സ്വപ്നയെയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറെയും ഒരുമിച്ചിരുത്തി ആയിരുന്നു ചോദ്യം ചെയ്തിരുന്നത് . സ്വപ്ന മുൻപ് പറഞ്ഞ മൊഴിയിലെ തീയതികളടക്കം പലതും ശരിയായിരുന്നില്ലെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
https://www.facebook.com/Malayalivartha


























