എ.എം.ആരിഫിന്റെ തിരഞ്ഞെടുപ്പ് ഓഫിസ് കത്തിച്ച കേസ് : 2 കേസുകളില്‍കൂടി ജോഷി ശിക്ഷ പൂര്‍ത്തിയാക്കാനുണ്ടെന്ന് അധികൃതര്‍

തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ എ.എം.ആരിഫിന്റെ തിരഞ്ഞെടുപ്പ് ഓഫിസ് കത്തിച്ച സംഭവവുമായി ബന്ധപ്പെട്ട് കഴിയുന്ന മണ്ണഞ്ചേരി 6-ാം വാര്‍ഡ് കണ്ടത്തില്‍ എസ്.ജോഷിയുടെ (54) ശിക്ഷയെക്കുറിച്ച് ജയില്‍ അധികൃതര്‍ പറയുന്നത് ജോഷിക്ക് മറ്റു 2 കേസുകളില്‍ ശിക്ഷ പൂര്‍ത്തിയാക്കാനുണ്ടെന്നാണ്.
ചോറ്റാനിക്കരയിലെ മോഷണക്കേസുമായി ബന്ധപ്പെട്ട് എറണാകുളം അഡീഷനല്‍ ചീഫ് മജിസ്‌ട്രേട്ട് കോടതി ഒരു വര്‍ഷം തടവും 1,000 രൂപ പിഴയും ശിക്ഷിച്ചിരുന്നു. ഇതു കൂടാത ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട് ചേര്‍ത്തല മജിസ്‌ട്രേട്ട് കോടതി ഒരു മാസത്തേക്കും ശിക്ഷിച്ചിട്ടുണ്ട്. ഈ കേസുകളിലെ ശിക്ഷാകാലാവധി ഒക്ടോബര്‍ 7-ന്് പൂര്‍ത്തിയാകും. പിഴ അടയ്ക്കാത്തതിനാല്‍ 10 ദിവസം കൂടി തടവ് അനുഭവിക്കണം. അങ്ങനെയാണെങ്കില്‍ ഒക്ടോബര്‍ 17-നു മാത്രമേ ജോഷിയുടെ ശിക്ഷാകാലാവധി പൂര്‍ത്തിയാകൂവെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു.
തീവയ്പ് കേസില്‍ 2019 ഏപ്രില്‍ 17-ന് അറസ്റ്റിലായ ജോഷി റിമാന്‍ഡിലായപ്പോള്‍ ജാമ്യത്തില്‍ ഇറക്കാന്‍ ആരും എത്തിയില്ല. തുടര്‍ന്ന് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. 500-ല്‍ അധികം ദിവസം ജാമ്യമില്ലാതെ തടവില്‍ കഴിഞ്ഞ ജോഷിയെ ആലപ്പുഴ അസിസ്റ്റന്റ് സെഷന്‍സ് കോടതി വിട്ടയച്ചെങ്കിലും ജയില്‍ മുക്തനാകാതിരുന്ന സാഹചര്യം വിവാദമായി. ഇതോടെ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്ത് ജയില്‍, പൊലീസ് അധികൃതരോട് റിപ്പോര്‍ട്ട് തേടി.
അതേസമയം ജോഷിയുടെ ഭാര്യ, ജോഷിയ്‌ക്കെതിരേ മറ്റു കേസുകളില്ലാത്തതിനാല്‍ ജയില്‍ മുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ നിയമ സേവന അതോറിറ്റിക്ക് പരാതി നല്‍കുമെന്നു പറഞ്ഞിരുന്നെങ്കിലും എത്തിയില്ല. ജയില്‍ അധികൃതര്‍ പറയുന്ന കേസിന്റെ രേഖകള്‍ കോടതിക്ക് സമര്‍പ്പിച്ചിട്ടില്ലെന്നും കേസിനെക്കുറിച്ച് കുടുംബാംഗങ്ങള്‍ക്ക് അറിയില്ലെന്നും അഭിഭാഷകന്‍ പി.പി.ബൈജു പറഞ്ഞു.
ജോഷിക്കെതിരെ 2 കേസുകള്‍ വിചാരണയിലുണ്ടെന്ന് പൊലീസ് പറയുന്നു. മണ്ണഞ്ചേരി, കായംകുളം സ്റ്റേഷനുകളിലാണിത്. സ്ത്രീയെ ആക്രമിച്ചെന്നതാണ് മണ്ണഞ്ചേരിയിലെ കേസ്. ഇതു നവംബര്‍ 10-ന് കോടതി പരിഗണിക്കുന്നുണ്ട്. തിരുവനന്തപുരം ജയിലില്‍നിന്നു കൊണ്ടുവരുമ്പോള്‍ കായംകുളത്തു വച്ച് ട്രെയിനില്‍നിന്നു ചാടിയെന്നാണ് അവിടത്തെ കേസ്. ഇതില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഒന്നര വര്‍ഷത്തിലേറെയായി ജയിലിലുള്ള ജോഷിയുടെ കേസില്‍ വിചാരണ നടന്നതിന്റെ രേഖകള്‍ ലഭ്യമാക്കിയിട്ടില്ല.
https://www.facebook.com/Malayalivartha


























