വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐയുടെ നുണ പരിശോധന ഇന്നും തുടരും... വിഷ്ണു സോമസുന്ദരം, കലാഭവന്‍ സോബി എന്നിവരുടെ പരിശോധനയാണ് ഇന്ന് നടക്കുക
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐയുടെ നുണ പരിശോധന ഇന്നും തുടരും. അപകടത്തില്‍ അസ്വാഭാവികത ഉണ്ടെന്ന് പറഞ്ഞ കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തല്‍ എന്ത് അടിസ്ഥാനത്തിലാണെന്നാണ് സിബിഐയുടെ അന്വേഷണം.
സ്വര്‍ണ കടത്ത് കേസില്‍പെട്ടതാണ് വിഷ്ണു സോമസുന്ദരത്തെ കേസുമായി ബന്ധപ്പെടുത്തുന്നത്. ബാലഭാസ്കറിന്റെ പണമിടപാടുകളും അന്വേഷണ സംഘം പരിശോധിച്ചിരുന്നു. കണക്കുകള്‍ക്കപ്പുറം ഏതെങ്കിലും രീതിയില്‍ മാനേജര്‍മാര്‍ ബാലഭാസ്കറിനെ ഉപയോഗിച്ചിരുന്നോയെന്നാണ് സിബിഐ പരിശോധിക്കുന്നത്. അതുകൊണ്ട് തന്നെ കേസില്‍ ഇപ്പോഴത്തെ നുണ പരിശോധനാഫലങ്ങള്‍ വളരെ നിര്‍ണായകമാണ്.
മാനേജര്‍ പ്രകാശ് തമ്ബി, ഡ്രൈവറായിരുന്ന അര്ജുന് എന്നിവരുടെ പരിശോധന ഇന്നലെ നടത്തിയിരുന്നു.ബാലഭാസ്കറിന്റെ മാനേജറായിരുന്ന വിഷ്ണു സോമസുന്ദരം, കലാഭവന്‍ സോബി എന്നിവരുടെ പരിശോധനയാണ് ഇന്ന് നടക്കുക.
"
https://www.facebook.com/Malayalivartha