ആശ്വാസ കിരണം പദ്ധതിയിലെ ധനസഹായവിതരണം മുടങ്ങിയിട്ട് ഒന്നരവര്‍ഷം

ആശ്വാസ കിരണം പദ്ധതിയിലെ ധനസഹായവിതരണം മുടങ്ങിയിട്ട് ഒന്നരവര്‍ഷമാകുന്നു. സാമൂഹിക സുരക്ഷാ മിഷന്റെ ആശ്വാസ കിരണം പദ്ധതി പ്രകാരം സംസ്്ഥാനത്ത് 1,13,713 പേര്‍ക്ക് പ്രതിമാസം 600 രൂപ വീതമാണു സഹായധനം നല്‍കുന്നത്്.
കിടപ്പുരോഗികളെയും പരസഹായമില്ലാതെ ജീവിക്കാന്‍ കഴിയാത്തവരെയും പരിചരിക്കുന്നവര്‍ക്കായുള്ള ധനസഹായം കുടിശികയായത് സംബന്ധിച്ച് വ്യാപക പരാതി ഉയര്‍ന്നതോടെ അടുത്തിടെ വിതരണം ചെയ്തത് 2018-ലെയും 2019-ലെയും ഓരോ മാസത്തെ തുക മാത്രം!
കുടിശിക വര്‍ധിക്കാനുള്ള കാരണമായി അധികൃതര്‍ പറയുന്നത് സര്‍ക്കാരില്‍നിന്നുള്ള ഫണ്ട് നിലച്ചതാണ്. 2019 മാര്‍ച്ച് മുതലുള്ള തുക നിലവില്‍ കുടിശികയാണ്. ധനസഹായം മറ്റു സാമൂഹിക സുരക്ഷാ പെന്‍ഷന്‍ തുകയ്ക്ക് സമാനമായി വര്‍ധിപ്പിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
2010 ജനുവരി ഒന്നിനാണ് സര്‍ക്കാര്‍ ആശ്വാസ കിരണം പദ്ധതി തുടങ്ങിയത്. പോസ്റ്റോഫീസും ബാങ്കും വഴിയായിരുന്നു സഹായം വിതരണം ചെയ്തിരുന്നത്. കാന്‍സര്‍ രോഗികള്‍, പക്ഷാഘാതം ഉള്‍പ്പെടെയുള്ള നാഡീരോഗങ്ങള്‍ എന്നിവ മൂലം മുഴുവന്‍ സമയ പരിചാരകരുടെ സേവനം ആവശ്യമുള്ളവര്‍, കിടപ്പു രോഗികള്‍, ശാരീരിക-മാനസിക വൈകല്യമുള്ളവര്‍, പ്രായാധിക്യം മൂലം കിടപ്പിലായവര്‍, 100 ശതമാനം അന്ധതയുള്ളവര്‍, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ തുടങ്ങിയവരാണു പദ്ധതിയുടെ ഗുണഭോക്താക്കള്‍. അതീവ സംരക്ഷണം ആവശ്യമുള്ള ഇവര്‍ക്ക് ആശ്വാസ കിരണം വഴിയുള്ള തുക ഏറെ സഹായമായിരുന്നു.
എത്രയും വേഗം കുടിശിക വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ധനസഹായം നല്‍കാന്‍ ഇപ്പോള്‍ പ്രതിവര്‍ഷം 90 കോടി രൂപയാണ് ആവശ്യമായുള്ളത്.
https://www.facebook.com/Malayalivartha


























